Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]
ഹൃദയം പിടച്ചു തുടങ്ങി ...
" നമ്മൾ തമ്മിൽ കോൺടാക്റ്റ് ഉണ്ട് , അതായത് നിന്നെ സഹായിക്കാൻ ഒരാളുണ്ട് എന്നവനറിഞ്ഞാൽ പറഞ്ഞത് പ്രാവർത്തികമാക്കുക എളുപ്പമല്ല എന്നവനറിയാം ... "
വിനയചന്ദ്രൻ പറഞ്ഞു നിർത്തിയതും അഭിരാമിയുടെ ഫോൺ ബെല്ലടിച്ചു ...
ചെറിയ വിറയലോടെ ഫോണിലേക്ക് നോക്കിയ അഭിരാമി നടുങ്ങി വിറച്ച് വിനയചന്ദ്രനെ നോക്കി.
രാജീവ് കോളിംഗ് ....
അഭിരാമി ഇൻഡിക്കേറ്ററിട്ടു കൊണ്ട് ഇടത്തേക്ക് വണ്ടി ചേർത്തു ....
" അയാളാ..." അവളുടെ സ്വരം വിറച്ചിരുന്നു....
കാർ നിന്നു ....
ഫോണിലെ പേര് കണ്ടതും വിനയചന്ദ്രന്റെ മുഖവും വിളറി വെളുത്തിരുന്നു ...
"എടുക്ക്..."
അയാൾ പറഞ്ഞു ...
റിസീവിംഗ് മാർക്ക് സ്ലൈഡ് ചെയ്ത് അഭിരാമി കോൾ സ്പീക്കർ മോഡിലിട്ടു ....
"പഴയ മച്ചുണൻ കാമുകനാണല്ലേ പുതിയ രക്ഷകൻ ....?"
അടുത്ത് നിന്നെന്ന പോലെ രാജീവിന്റെ സ്വരം ഇരുവരും കേട്ടു.
"സ്റ്റിച്ച് നാലെണ്ണമുണ്ട്... ആ കത്തി എന്റെ കയ്യിൽ തന്നെയുണ്ട് ...." ഭീഷണിയുടെ സ്വരത്തിൽ രാജീവ് പറഞ്ഞു ...
" പറഞ്ഞത് മറക്കണ്ട ... നീയിനി ആരെയൊക്കെ കൂട്ടു പിടിച്ചാലും ...."
രാജീവ് മുഴുമിപ്പിക്കുന്നതിനു മുൻപേ അവൾ കോൾ കട്ടാക്കി.
"വിനയേട്ടാ .." ഭയത്തോടെ അവൾ വിളിച്ചു.
അയാൾ ഒന്നും മിണ്ടിയില്ല ...
" എന്റെ അച്ഛന്റെ സ്വത്തുക്കൾ .... അയാളെ കല്യാണം കഴിച്ചു എന്നൊരു തെറ്റല്ലേ ഞാൻ ചെയ്തുള്ളൂ ...."
ഒരു വിങ്ങിപ്പൊട്ടലോടെ അഭിരാമി സ്റ്റിയറിംഗ് വീലിലേക്ക് മുഖമണച്ചു ...
വിനയചന്ദ്രൻ അവളെ ആശ്വസിപ്പിക്കാനൊന്നും ശ്രമിച്ചില്ല.
" ഞാനെന്താ ചെയ്യാ ....?" സ്റ്റിയറിംഗ് വീലിൽ നിന്ന് മുഖമുയർത്തി അവൾ ഷാൾ കൊണ്ട് കണ്ണീരു തുടച്ചു .
അയാൾ നിശബ്ദം ഗ്ലാസ്സിനു പുറത്തേക്ക് നോക്കിയിരുന്നു ..
" അജയ് .....?"
ഒരു നിമിഷം കഴിഞ്ഞ് അയാൾ ചോദ്യഭാവത്തിൽ അവളെ നോക്കി..
" പുറപ്പെട്ടിട്ടുണ്ട്. ...."
" അഭീ .... വണ്ടി എന്റെ വീട്ടിലേക്ക് വിട്..."
അവൾ മറുത്തൊന്നും പറയാതെ കാറെടുത്തു ...
നാങ്കുളത്തെ വിനയചന്ദ്രന്റെ വീടിനു മുൻപിൽ അവൾ കാർ നിർത്തി.
ഡോർ തുറന്ന് അയാൾ വേഗം സിറ്റൗട്ടിലേക്ക് കയറി. നിലത്തെ കാർപ്പെറ്റിനടിയിൽ
💬 Comments
View all comments