Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]
നിന്നും ചാവിയെടുത്ത് വാതിൽ തുറന്ന് അകത്തേക്ക് കയറിപ്പോയി.
അഭിരാമി ചിന്താഭാരത്തോടെ കാറിൽ തന്നെയിരുന്നു ...
അല്പ സമയത്തിനുള്ളിൽ അയാൾ തിരിച്ചെത്തി. ഒരു ഫോൺ അയാളുടെ കയ്യിലുണ്ടായിരുന്നു.
"മോളുടെയാ .... സിമ്മും ഇതിലുണ്ട്. ചാർജ് ചെയ്താൽ ഓൺ ആകും ... റീചാർജും ചെയ്യണം ... "
എന്തിന് എന്ന അർത്ഥത്തിൽ അവൾ അയാളെ നോക്കി.
" ഇന്നോ നാളെയോ സ്ഥലം മാറുക ... അമ്മിണിയമ്മയോട് പോലും പറയണ്ട ... "
" പെ ട്ടെന്ന് ....? "
അഭിരാമി വിക്കി ..
" നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല എന്നുണ്ടോ ...?" അയാൾ സ്വരമുയർത്തി.
" പറയുന്നത് ഓർമ്മ വേണം .. നിങ്ങളുടെ രണ്ടു ഫോണുകളും സൈലന്റ് മോഡിലാക്കി അവിടെ തന്നെ വെച്ചേക്കണം .. "
അവൾ ഒന്നും മനസ്സിലാകാതെ അയാളെ നോക്കിയിരുന്നു ..
"സ്വർണ്ണവും പണവുമൊന്നും വീട്ടിൽ വെക്കണ്ട ... "
" അതൊക്കെ ലോക്കറിലാ ..."
" പ്രമാണങ്ങളോ ...?"
" സേഫ് ആണ് ... " അവൾ അത്രയുമേ പറഞ്ഞുള്ളൂ ... അയാളെ അത്രയ്ക്ക് വിശ്വസിക്കാൻ മാത്രം മണ്ടിയല്ലായിരുന്നു അവൾ...
"നീ വീട്ടിൽ ചെന്നിട്ട് വീടിന്റെ ഒരു ചാവി അമ്മിണിയമ്മയുടെ കയ്യിൽ കൊടുക്കണം ... "
" ന്തി ...ന് ?"
" എന്നിട്ടിങ്ങനെ പറയണം .. ഏതു നിമിഷവും അയാൾ കൊല്ലും... ഒരു ചാവി നിങ്ങളുടെ കയ്യിലും ഇരുന്നോട്ടെ ... എന്ന് ... "
" വിനയേട്ടാ ... അത് ...?"
" ചാവി രണ്ടു ദിവസം കഴിഞ്ഞ് ഞാൻ പോയി വാങ്ങിച്ചോളാം..."
" പോകുമ്പോൾ കാർ കൊണ്ടുപോകരുത്.. ബസ്സിനോ ടാക്സിക്കോ പോവുക ... "
അഭിരാമി ഒന്നും മിണ്ടിയില്ല ...
"ദൂരയാത്രയാണെങ്കിൽ രണ്ടോ മൂന്നോ വണ്ടി ആവശ്യമില്ലെങ്കിലും മാറിക്കയറിയേക്കണം ... "
സമ്മതിക്കുന്ന മട്ടിൽ അഭിരാമി അറിയാതെ തല കുലുക്കി.
" ഒരു കാര്യം കൂടി ...."
അയാൾ അവളുടെയടുത്തേക്ക് വന്ന് കുനിഞ്ഞു ...
"നിങ്ങൾ ചെല്ലുന്ന സ്ഥലം എന്നെ ഒന്ന് വിളിച്ചു പറയുക.. അതിനു ശേഷമോ മുൻപോ ഫോൺ ഓൺ ചെയ്തേക്കരുത് ...
💬 Comments
View all comments