0%

Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]

"

" ഫോണില്ലാതെ ... "

" ഏറിയാൽ പത്തു ദിവസം അഭി .... ഇതിന്റെ നെല്ലും പതിരും നമുക്ക് തിരിച്ചെടുക്കാം ... "

" എവിടെപ്പോകാനാ ...?"

" എനിക്കിപ്പോൾ അങ്ങനെയുള്ള കണക്ഷൻസ് ഒന്നുമില്ലെന്ന് നിനക്കറിയില്ലേ ... അത് നീ തീരുമാനിക്കുക ... അല്ലെങ്കിൽ അജയ് കൂടി വന്നിട്ട് തീരുമാനിക്ക് ... "

" അവനോട് പറയണ്ടേ....?"

" വരുമ്പോഴേ പറയണ്ട ... "

അവൾ കാർ പിന്നോട്ടെടുത്തു ... ഗേയ്റ്റിനരുകിലേക്ക് കാർ ഇറങ്ങിയപ്പോഴേക്കും അയാൾ പിന്നാലെ ഓടിച്ചെന്നു....

അയാളെ റിയർ വ്യൂ മിററിൽ കണ്ട് അവൾ കാർ നിർത്തി ...

"എന്താ വിനയേട്ടാ ....?"

"പറഞ്ഞതൊന്നും മറക്കരുത് ... അതുപോലെ തന്നെ ചെയ്തേക്കണം. ഫോൺ എടുക്കണ്ട എന്ന് അജയ് നോട് കർശനമായി പറഞ്ഞേക്കണം ... "

" ഉം... "

മൂളിയിട്ട് അവൾ കാർ മുന്നോട്ടെടുത്തു ...

അവൾ വീട്ടിൽച്ചെന്ന് കുറച്ചു കഴിഞ്ഞപ്പോഴേക്കും അജയ് യുടെ മെസ്സേജ് വന്നിരുന്നു. പതിനൊന്നര കഴിയുമ്പോഴേക്കും അവൻ വീട്ടിലെത്തും എന്നായിരുന്നു പറഞ്ഞത്.

അമ്മിണിയമ്മ അവൾക്ക് ചായയെടുത്തു.

അവൾ ചായ കുടിക്കുന്നതും നോക്കി അവർ ചുമരും ചാരി നിന്നു.

"എന്തായി മോളേ ....?"

"എന്താകാൻ ...? "

പറഞ്ഞിട്ട് ചായക്കപ്പുമായി അവൾ റൂമിലേക്ക് പോയി .. തിരികെ വന്നത് ഒരു ചാവിയുമായായിരുന്നു.

" അമ്മിണിയമ്മ ഇത് പിടി .."

"ന്താ ത് ...?"

" ഈ വീടിന്റെ ഒരു ചാവിയാ..."

"ന്തിന്...?"

"അയാളെന്നാ വന്ന് കൊല്ലുകാന്നറിയില്ലല്ലോ ... എന്റെ ബോഡി എടുത്തോണ്ട് പോകാൻ വാതിൽ തല്ലിപ്പൊളിക്കാനിട വരുത്തണ്ട ... "

" മോളെന്തൊക്കെയാ യീ പറയുന്നേ...?"

"അമ്മിണിയമ്മയും കേട്ടതല്ലേ അയാൾ പറഞ്ഞത് ...?"

" ന്ന് വച്ച് അങ്ങനെ അവൻ ചെയ്യോ ....?"

"എന്റെ അച്ഛനെ വെല്ലുവിളിച്ച് അവൻ പറഞ്ഞത് നിങ്ങൾ മറന്നോ...?"

അമ്മിണിയമ്മ ഒന്നും മിണ്ടിയില്ല ...

" ഇത് കയ്യിലിരിക്കട്ടെ ..."

അവൾ ബലമായി താക്കോൽ അവരുടെ കയ്യിൽ വെച്ചു കൊടുത്തു.

" അജു ഇന്ന് വന്നേക്കും ...." അവൾ പറഞ്ഞു.

" അതാ നല്ലത് ... ഒരാള്

💬 Comments

View all comments