0%

Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]

കൂട്ടുള്ളത് നല്ലതാ... ഞാനത് മോളോട് എങ്ങനെയാ പറയണേന്ന് കരുതിയിരിക്കുവായിരുന്നു ... "

" അമ്മിണിയമ്മ സമയമായെങ്കിൽ പൊയ്ക്കോ..."

"മോൻ വന്നിട്ട് പൊയ്ക്കോളാം..."

"അവൻ ഒരുപാട് രാത്രിയാകും വരാൻ ... "

രണ്ടു കിലോമീറ്റർ മാറിയാണ് അമ്മിണിയമ്മയുടെ വീട് . മരിച്ചു പോയ മകന്റെ ഭാര്യയും രണ്ടു കുട്ടികളും ആണ് അവരുടെ കൂടെ വീട്ടിലുള്ളത്.

ഏഴുമണിയായപ്പോഴേക്കും മനസ്സില്ലാ മനസ്സോടെ അമ്മിണിയമ്മ പോകാനിറങ്ങി ...

അവർ പോയ ശേഷം വാതിലുകളും ജനലുകളും അടച്ച് അഭിരാമി മുറിയിൽ കയറി ...

വർഷങ്ങളായുള്ള പതിവാണത്...

അവൾക്ക് അസുഖങ്ങളോ മറ്റോ വരുമ്പോഴാണ് അമ്മിണിയമ്മ അവിടെ താമസിക്കുക ..

ആ കിടപ്പിലാണ് അഭിരാമി അജയ് നേയും വിനയചന്ദ്രനേയും ട്രീസയേയുമൊക്കെ വിളിച്ചിരുന്നത് ...

മതിൽക്കെട്ടിനപ്പുറം അടുത്തടുത്തായി വീടുകളുണ്ട് ...

ഇന്നലെ വരെ ആരും കൊല്ലുമെന്ന ഭയം അവൾക്കില്ലാത്തതിനാൽ ആ വലിയ വീട്ടിൽ പേടി തോന്നിയിരുന്നില്ല ... പക്ഷേ ഇന്നു മുതൽ വല്ലാത്തൊരു ഭയം തന്നെ പിടികൂടിയത് അവളറിഞ്ഞു തുടങ്ങിയിരുന്നു ...

പാതിരാത്രി വരെ ആലോചിച്ചിട്ടും വിനയചന്ദ്രന്റെ മനസ്സിൽ എന്താണെന്ന് അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല ...

വിനയേട്ടൻ മാത്രമേ തന്നെ രക്ഷിക്കുവാനുള്ളൂ ...

മദ്യപാനിയാണെങ്കിലും ആരോഗ്യം ക്ഷയിച്ചവനാണെങ്കിലും ഒരു പുരുഷൻ തരുന്ന കരുതലിന്റെ വില അവൾ അനുഭവിച്ചറിഞ്ഞു.

വിനയേട്ടൻ ചതിക്കില്ല ....

അഥവാ ചതിച്ചാൽ തന്നെ തന്റെ മകനുണ്ടല്ലോ കൂടെ ....

ആ ഒരു ആശ്വാസത്തോടെ മയങ്ങിപ്പോയ അഭിരാമി ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉണർന്നത് ....

അജയ് ...!

അവനിത്ര പെട്ടെന്ന് എത്തിയോ ...?

അവൾ ഫോണിലേക്ക് നോക്കി ...

ഒരു മണി കഴിഞ്ഞിരിക്കുന്നു ..

അവൾ ഫോണെടുത്തു ...

"അമ്മാ... ഞാൻ പുറത്തുണ്ട് ... "

അജയ് യുടെ സ്വരം അവൾ കേട്ടു.

ഫോണുമായി അവൾ ഹാളിലേക്ക് ചെന്നു...

തുറന്ന വാതിലിനപ്പുറം തന്റെ മകനെ അവൾ കണ്ടു ...

ഒരു വല്ലാത്ത ധൈര്യം തന്നിലേക്ക് പൊടുന്നനെ ആവേശിച്ചു കയറിയത് അവളറിഞ്ഞു.

"എന്താമ്മാ ... ആദ്യം കാണുമ്പോലെ ...."

അവളെ കടന്ന് അവൻ ഹാളിലേക്ക് കയറി. വാതിലടച്ച് അവൾ പിന്നാലെ ചെന്നു..

"ഇതാണോ പതിനൊന്നര...?"

" ഞാനൊരു ഏകദേശ

💬 Comments

View all comments