Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]
വന്ന അവൻ അന്നനുഭവിച്ച ഈർഷ്യയും മാനസികാവസ്ഥയും കണക്കിലെടുത്ത് പിന്നീട് എവിടെപ്പോയാലും ഒന്നോ രണ്ടോ ജോടി ഡ്രസ്സുമായേ പോകാറുള്ളൂ ...
"അമ്മ കാര്യം പറഞ്ഞില്ല ... "
" തിരക്കു പിടിക്കാതെടാ ..."
"എന്താണിത്ര സസ്പെൻസ് ....?" അവൻ ഫോൺ ടീപോയിലേക്ക് വെച്ചിട്ട് കാൽ മടക്കി അവളുടെ മടിയിലേക്ക് തല ചായ്ച്ചു .
അവനോട് എന്തു പറയണം , എങ്ങനെ പറയണം എന്ന ആലോചനയിലായിരുന്നു അവൾ...
കുറച്ചു നേരം അവൾ ആലോചനയിലാണ്ടു.
"അമ്മയ്ക്ക് ഉറക്കം വരുന്നുണ്ടോ ...?" അവൾ മിണ്ടാതിരിക്കുന്നതു കണ്ട് അവൻ ചോദിച്ചു.
" ഇല്ലെടാ ..."
" എന്നാൽ പറ ... "
" എന്ത് പറയാൻ ....?"
" മാസങ്ങൾ കൂടി എന്നെ കണ്ടിട്ട് അമ്മയ്ക്ക് ഒന്നും പറയാനില്ല ...?"
അവൻ മുഖം ചെരിച്ച് അവളെ നോക്കി ...
"നമുക്ക് കുറച്ചു ദിവസം എങ്ങോട്ടെങ്കിലും മാറി നിന്നാലോടാ ....."
ഒടുവിൽ ധൈര്യം സംഭരിച്ച് അവൾ പറഞ്ഞു.
"ദാറ്റ്സ് ഗുഡ്...." അവൻ അവളുടെ മടിയിൽ നിന്നും തലയുയർത്തി.
" അമ്മയിവിടെ അടച്ചു പൂട്ടിയിരിക്കുവാന്ന് എനിക്കറിയാം.. ചുമ്മാ എവിടെയെങ്കിലും പോയി ഒന്ന് റിലാക്സായിട്ട് വരാമല്ലോ .."
"എവിടെ പോകും ...?"
അവളവന്റെ കണ്ണുകളിലേക്ക് നോക്കി ...
"ലോകം വിശാലം .... കയ്യിൽ പണമുണ്ടെങ്കിൽ എവിടെയാ പോകാൻ പറ്റാത്തത് ...?"
അജയ് ചിരിച്ചു ...
" ഇന്റർനാഷണൽ പാക്കേജാണോ മോൻ ഉദ്ദ്ദേശിച്ചേ ...?"
അവൾ വാത്സല്യത്തോടെ അവന്റെ മൂക്കിൽ പിച്ചി .
"പിന്നല്ലാതെ ... "
" ഇവിടെ എവിടെയെങ്കിലും മതി .."
" തൃശ്ശൂരോ ...?"
"പോടാ ... കുറച്ചു കൂടെ ദൂരെ ....."
" പീച്ചി ഡാം ....?"
അജയ് ചിരിച്ചു ...
"നീ അടി വാങ്ങും ... "
" ഇങ്ങനെയൊരു പിശുക്കിയമ്മ ... " അവൻ കെറുവിച്ച് വീണ്ടും അവളുടെ മടിയിലേക്ക് കിടന്നു ...
"നിന്റെ അപ്പൻ ഉള്ളതെല്ലാം അടിച്ചു മാറ്റിയിട്ടാ ഞാനിത്ര പിശുക്കിയായേ ...."
അതിന് അജയ് മറുപടി പറഞ്ഞില്ല ... സത്യം അവനും അറിയാമായിരുന്നു ...
"നീ ഒരു സ്ഥലം പറ....
💬 Comments
View all comments