0%

Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]

"

അവന്റെ കവിളിൽ തലോടി അവൾ പറഞ്ഞു ...

"കാശ് ചിലവാകരുത്.. ദൂരെയാവുകയും വേണം ... പൊന്നമ്മേ., ഞാനില്ല പറയാൻ ... "

അവൻ പിണക്കം ഭാവിച്ചു ..

"നീ പറഞ്ഞു നോക്ക് ... "

പെട്ടെന്ന് അജയ് ചാടിയെഴുന്നേറ്റു .

" ഒരു സ്ഥലമുണ്ട് അമ്മാ...."

"എവിടെ ....?" അവൾ ഉദ്വിഗ്നയായി ...

" സംഗതി നടക്കുമോന്നറിയില്ല ... "

" നടക്കാത്ത കാര്യം പറയണ്ട ... " അവളുടെ ഉദ്വേഗം അസ്തമിച്ചു.

" ജസ്റ്റ് മിനിറ്റ് ... "

അജയ് ഫോണെടുത്തു ...

" ഞാൻ മുൻപ് വന്നപ്പോൾ അമ്മയോട് ഒരു ജൂനിയർ ചെക്കന്റെ കാര്യം പറഞ്ഞിട്ടില്ലേ ...?" ഫോണിൽ ആരെയോ തിരയുന്നതിനിടയിൽ അവൻ പറഞ്ഞു.

"ആര് ...?"

" ക്ലീറ്റസ് ഡേവിഡ് എബ്രഹാം ... "

നീളമുള്ള ആ പേര് കേട്ടപ്പോൾ തന്നെ അവൾക്ക് കാര്യം ഓർമ്മ വന്നു ...

എൻ ആർ ഐ ഫാമിലിയിലെ ചെക്കൻ.

" അവന്റെ ഒരു വീടും സ്ഥലവും ഒഴിഞ്ഞു കിടപ്പുണ്ട് ... ഞങ്ങൾ ഈ പ്രാവശ്യം വെക്കേഷൻ അവിടെയാക്കിയാലോന്ന് ആലോചിച്ചതാ ..."

"എവിടെയാ സ്ഥലം ...?"

" വട്ടവട ... "

" വട്ടവടയോ ...?"

"അതേ മ്മാ ...."

" ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ ... അവന് നൈറ്റ് ആണെങ്കിൽ രക്ഷപ്പെട്ടു ... "

അവൻ ഫോണുമായി എഴുന്നേറ്റു .. ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് അവൻ സംസാരിക്കുന്നതും നോക്കി അവളിരുന്നു ...

സംസാരത്തിനു ശേഷം അവൻ അവളുടെയടുത്ത് വന്നിരുന്നു..

" കാര്യം ഓക്കേയാണ്.. പക്ഷേ അവന്റെ ഡാഡി അറിയരുത് ... "

" അതെന്താ ...?"

"അയാളൊരു മൂശേട്ട സ്വഭാവക്കാരനാ... അതല്ലേ അവനിവിടെ നിൽക്കുന്നേ ..."

"എന്ത് ചെയ്യും ...?"

"അവിടെ ഒരു നോട്ടക്കാരനുണ്ട്. അയാളെ അവൻ വിളിച്ചു പറഞ്ഞോളും .. അയാൾക്ക് എന്തെങ്കിലും കൊടുത്താൽ കാര്യം നടക്കുമെന്നാ അവൻ പറഞ്ഞത് ... "

" അതൊക്കെ ശരിയാകുമോ ....?"

"പണച്ചിലവില്ലാത്ത ഒരു കാര്യം ഞാൻ പറഞ്ഞു ... ബാക്കി അമ്മ പറയ്...?"

💬 Comments

View all comments