0%

Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]

"അവന്റെ ഡാഡി അറിഞ്ഞാലോ ...?"

" അയാളങ്ങ് കാനഡയിലല്ലേ ...?"

"പോയി നോക്കാം ല്ലേ ...?"

"പോകാന്ന് പറ അമ്മാ..." അജയ് അവളെ സമ്മതിപ്പിക്കാൻ ശ്രമിച്ചു ...

" പോകാം ... പക്ഷേ ഞാൻ പറയുന്നത് നീ അനുസരിക്കണം .."

"മാഡം പറ ...."

അവൻ കൃത്രിമ ഗൗരവത്തിൽ കയ്യും കെട്ടി നിന്നു...

" നമുക്ക് കാർ എടുക്കണ്ട ... "

" വേണ്ട ... അല്ലെങ്കിലും അത്ര ദൂരം വണ്ടിയോടിക്കാൻ എനിക്കും വയ്യ ... "

അവൻ കൈകൾ താഴ്ത്തി ...

" ഫോണും എടുക്കണ്ട ... "

" എന്ത് ...?"

" ഫോൺ എടുക്കണ്ടാന്ന് ... "

" ഫോണില്ലാതെ എങ്ങനാ ...?"

"അതിനൊക്കെ വഴിയുണ്ട് ...."

അജയ് അവളുടെയടുത്തേക്ക് വന്നു ...

"സത്യം പറയമ്മാ ... എന്താ പ്ലാൻ ....?"

" എന്ത് പ്ലാൻ ...?" അവൾ മുഖം തിരിച്ചു ...

" ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു .. പേടിച്ച പോലെയുള്ള പെരുമാറ്റവും ഒരു മാതിരി സസ്പെൻസ് വർത്തമാനവും ... "

അവൻ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ അവളുടെ മിഴികൾ പെയ്യാൻ വെമ്പി..

" നത്തിംഗ് ... "

അവൾ പറഞ്ഞൊഴിഞ്ഞു..

അജയ് അത് മുഖവിലക്കെടുത്തില്ല എന്ന് അവന്റെ മൗനത്തിൽ നിന്നും അവൾക്ക് മനസ്സിലായി ...

"നമുക്ക് പോകാം ... അപ്പോൾ ഞാനെല്ലാം പറയാം ... "

അവനെ ആശ്വസിപ്പിക്കാൻ അവൾ പറഞ്ഞു ...

പിറ്റേന്ന് വൈകിയാണ് ഇരുവരും ഉറക്കമുണർന്നത് ...

അമ്മിണിയമ്മ എത്തിയിരുന്നു ... തങ്ങളുടെ യാത്രയെക്കുറിച്ച് അമ്മിണിയമ്മ അറിയണ്ട എന്ന് അഭിരാമി അവനോട് ശട്ടം കെട്ടിയിരുന്നു.

അന്നത്തെ പകൽ അഭിരാമിയെ ട്രീസ വിളിച്ചു ... ഒരു ജോലിയായിരുന്നു അവൾ പറഞ്ഞ ആവശ്യം. ഇപ്പോൾ അതിനുള്ള സാഹചര്യമില്ലെന്ന് അഭിരാമി പറഞ്ഞൊഴിഞ്ഞു..

അവളുടെ വിശേഷങ്ങൾ പറയുന്നതിനിടയിൽ ട്രീസ അഭിരാമിയുടെ വിശേഷങ്ങൾ തിരക്കുകയുണ്ടായി ...

യാത്രയും അനുബന്ധ കാര്യങ്ങളും മനസ്സിലുള്ള തിനാൽ അഭിരാമി പെട്ടെന്ന് ഫോൺ വയ്ക്കാൻ ശ്രമിച്ചു ..

ട്രീസ പക്ഷേ അഭിരാമിയുടെ വിശേഷങ്ങൾ അറിയാൻ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു ...

💬 Comments

View all comments