0%

Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]

തന്നെ തന്റെ മകനുണ്ടല്ലോ കൂടെ ....

ആ ഒരു ആശ്വാസത്തോടെ മയങ്ങിപ്പോയ അഭിരാമി ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉണർന്നത് ....

അജയ് ...!

അവനിത്ര പെട്ടെന്ന് എത്തിയോ ...?

അവൾ ഫോണിലേക്ക് നോക്കി ...

ഒരു മണി കഴിഞ്ഞിരിക്കുന്നു ..

അവൾ ഫോണെടുത്തു ...

"അമ്മാ... ഞാൻ പുറത്തുണ്ട് ... "

അജയ് യുടെ സ്വരം അവൾ കേട്ടു.

ഫോണുമായി അവൾ ഹാളിലേക്ക് ചെന്നു...

തുറന്ന വാതിലിനപ്പുറം തന്റെ മകനെ അവൾ കണ്ടു ...

ഒരു വല്ലാത്ത ധൈര്യം തന്നിലേക്ക് പൊടുന്നനെ ആവേശിച്ചു കയറിയത് അവളറിഞ്ഞു.

"എന്താമ്മാ ... ആദ്യം കാണുമ്പോലെ ...."

അവളെ കടന്ന് അവൻ ഹാളിലേക്ക് കയറി. വാതിലടച്ച് അവൾ പിന്നാലെ ചെന്നു..

"ഇതാണോ പതിനൊന്നര...?"

" ഞാനൊരു ഏകദേശ സമയം പറഞ്ഞതല്ലേ മ്മാ ..."

" എങ്ങനെ വന്നു ...?"

" ടാക്സി ... " പറഞ്ഞിട്ട് അവൻ തോളിലിരുന്ന ബാഗ് ഊരി സെറ്റിയിലേക്കിട്ടു.

"നീ വല്ലതും കഴിച്ചോ...?"

"കഴിച്ചു ... അമ്മയോ ...?"

" നീ വന്നിട്ട് കഴിക്കാമെന്ന് കരുതിയിരുന്നതാ... ഉറങ്ങിപ്പോയി ...."

" ഞാനൊന്നു കുളിക്കട്ടെയമ്മാ ... എന്നിട്ടു കഴിക്കാം ... "

അജയ് കുളി കഴിഞ്ഞു വന്നപ്പോഴേക്കും അവൾ ഭക്ഷണമെടുത്തു വെച്ചിരുന്നു ...

" അസമയത്തെ ഭക്ഷണം അത്ര നല്ലതല്ല ... " കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ അവൻ പറഞ്ഞു ...

" അജു ഡോക്ടറല്ലല്ലോ ... നഴ്സല്ലേ ....?"

ചിരിയോടെ അവൾ പറഞ്ഞു.

" ഇതൊന്നും പഠിക്കാൻ ഡോക്ടറാകണമെന്നൊന്നുമില്ല ... "

അവൾ അവന്റെ പ്ലേറ്റിലേക്ക് ചോറ് വിളമ്പി

💬 Comments

View all comments