Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]
....
" അമ്മിണിയമ്മ മെയ്ഡ് ആയിരിക്കും ല്ലേ ....?" കറികളിലേക്ക് നോക്കി അവൻ ചോദിച്ചു.
" അല്ലാതെ പിന്നെ ....?"
" ഞാൻ വരുമ്പോഴെങ്കിലും അമ്മയ്ക്ക് ഉണ്ടാക്കി തന്നുകൂടെ...?"
അവന്റെ സ്വരത്തിലെ സങ്കടവും വിഷമവും അവൾ തിരിച്ചറിഞ്ഞു ..
"നാളെയാവട്ടെ ടാ ...." അവനോട് ചേർന്നു നിന്ന് അവളവന്റെ മുടിയിഴകളിൽ തലോടി.
"അമ്മയും ഇരിക്ക് ... "
അവൾ മറ്റൊരു പാത്രത്തിലേക്ക് ചോറും കറികളും എടുത്ത് അവനോട് ചേർന്നിരുന്നു.
"എന്താമ്മാ പെട്ടെന്നൊരു കോൾ ....?"
"പറയാടാ ...."
അവളങ്ങനെ പറഞ്ഞപ്പോൾ കാര്യമത്ര ഗൗരവമുള്ളതല്ലെന്ന് അവന് തോന്നി.
കഴിച്ചു കഴിഞ്ഞ പാത്രങ്ങളെല്ലാം സിങ്കിലിട്ട് അവൾ തിരിച്ചു വന്നപ്പോൾ അവൻ ഫോൺ നോക്കി സെറ്റിയിലിരിപ്പുണ്ടായിരുന്നു.
അവളും അവനടുത്തായി സെറ്റിയിൽ വന്നിരുന്നു ...
" ഗേൾഫ്രണ്ടാ ....?"
"പിന്നേ ..... സ്ടിക്റ്റായിട്ടുള്ള കോളേജിൽ കൊണ്ടാക്കിയതും പോരാ ... അവിടെ മരുന്നിനു പോലും ഒറ്റയൊന്നിനെ കാണാൻ കിട്ടില്ലമ്മാ...."
ചെറിയ ചിരിയോടെ അവൻ പറഞ്ഞു ...
"നീ എന്തിനാ ഈ ഡ്രസ്സെല്ലാം എടുത്തു വന്നത് ? ഇവിടെയില്ലാഞ്ഞിട്ടാണോ ?"
"ചുമ്മാ ഇരിക്കട്ടേന്ന് കരുതി ...."
അതിനൊരു കാരണമുണ്ട് ... കുറച്ചുകാലം മുൻപ് അവൻ ട്രെയിനിൽ വരുന്ന സമയത്ത് അടുത്തിരുന്ന ഒരാൾ ഛർദ്ദിച്ചത് അജയ് യുടെ വസ്ത്രങ്ങളിലേക്കായിരുന്നു .. ഇട്ടിരുന്ന ഡ്രസ്സുമായി മാത്രം വന്ന അവൻ അന്നനുഭവിച്ച ഈർഷ്യയും മാനസികാവസ്ഥയും കണക്കിലെടുത്ത് പിന്നീട് എവിടെപ്പോയാലും ഒന്നോ രണ്ടോ ജോടി ഡ്രസ്സുമായേ പോകാറുള്ളൂ ...
"അമ്മ കാര്യം പറഞ്ഞില്ല ... "
" തിരക്കു പിടിക്കാതെടാ ..."
"എന്താണിത്ര സസ്പെൻസ് ....?" അവൻ ഫോൺ ടീപോയിലേക്ക് വെച്ചിട്ട്
💬 Comments
View all comments