Chapter Title : അർത്ഥം അഭിരാമം 10 [കബനീനാഥ്]
ചോദിച്ചു…
" പിന്നെ ഉറങ്ങാതെ… "
അവൻ കോട്ടുവായിട്ടു …
" എന്നാൽ പോയി കിടക്കാൻ നോക്ക്…… "
അജയ് അതു കേട്ടതും അടുക്കള വിട്ടിറങ്ങി.
പാത്രങ്ങൾ കഴുകി അവൾ ചെല്ലുമ്പോൾ ഹാളിലൊന്നും അവനെ കണ്ടില്ല……
താഴെ, വാതിലടച്ചോ എന്ന് ഒന്നുകൂടി പരിശോധിച്ച് അവൾ നൈറ്റി, ഇടതു കയ്യാൽ ഉയർത്തിപ്പിടിച്ച് പടികൾ കയറി…
അവനെ മുറിയിലും കാണാതെ വന്നപ്പോൾ അവളൊന്നമ്പരന്നു.
അജയ് പുറത്ത് ഊഞ്ഞാലിൽ മഴയും നോക്കിയിരിക്കുന്നത് അവൾ ഇടനാഴിയിൽ നിന്നു കണ്ടു…
" കിടക്കുവാണെന്ന് പറഞ്ഞിട്ട് ഇവിടെ വന്നിരിക്കുകയാണോ .?
മുടിയഴിച്ച് പിന്നിൽ കെട്ടിക്കൊണ്ട് അവൾ അവനടുത്തേക്ക് വന്നു..
"മഴ കാണാൻ ചുമ്മാ ഒരു രസം… പിന്നെ അമ്മ വരട്ടെ എന്ന് കരുതി…… "
അവൻ ചാറ്റൽമഴയിലേക്ക് നോക്കി പറഞ്ഞു …
" എന്നാൽ നീ മഴ കണ്ടിരിക്ക് … ഞാൻ പോയിക്കിടന്നുറങ്ങട്ടെ… …. "
അവൾ പറഞ്ഞു…
അവൾ പോകില്ലെന്ന് അവനും താൻ പോകാൻ വേണ്ടി പറഞ്ഞതല്ലെന്ന് അവൾക്കും അറിയാമായിരുന്നു……
അവൾ കൈത്തലം ഊഞ്ഞാലിന്റെ ചൂരൽ വള്ളികളിൽ താങ്ങി, അവനോടൊപ്പം മഴയിലേക്ക് നോക്കി…
കുറച്ചു നേരം നിശബ്ദമായി കടന്നുപോയി …
"അങ്ങോട്ടു നീങ്ങിയിരിക്കടാ… "
അഭിരാമി അവന്റെ മുൻപിലേക്ക് വന്നു പറഞ്ഞു……
"അപ്പോൾ ഉറങ്ങാൻ പോകുവാന്ന് പറഞ്ഞിട്ടോ… …. "
അവൻ പുഞ്ചിരിയോടെ അവളെ നോക്കി …
" വെറും വാഗ്ദാനം………. "
അവളും ചിരിച്ചു……
കഷ്ടി രണ്ടു പേർക്ക് ഇരിക്കാൻ പറ്റുന്ന ചൂരൽക്കൊട്ടയിലേക്ക് അവളും കയറിയിരുന്നു……
ഇടതു ഭാഗം അവന്റെ വലത്തേ തുടയിലും ബാക്കി ഊഞ്ഞാലിലുമായിട്ടാണ് അവൾ ഇരുന്നത്..
അവൾക്ക് സൗകര്യം ചെയ്യാൻ അവൻ ഇളകിയിരുന്നു……
അജയ് മുന്നിൽ കിടന്നിരുന്ന ടീപ്പോയ് കാലു കൊണ്ട് തന്റെയരികിലേക്ക് വലിച്ചിട്ടു …
അതിലേക്ക് കാലുകൾ കയറ്റി നീട്ടി വെച്ചു…
കൊട്ടയിലേക്ക് പുറം ചാരിയ ശേഷം അവൻ അവളുടെ ശിരസ്സ് തന്റെ നെഞ്ചിലേക്ക് ചേർത്തു വെച്ചു……
പ്രകൃതിക്ക് നേരിയ തണുപ്പുണ്ടായിരുന്നു …
ഒരു മിനിറ്റ് കഴിഞ്ഞു……
അഭിരാമി തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി…
"കൃത്യമാടാ… …. "
അജയ് മനസ്സിലാവാതെ അവളെ നോക്കി……
" എഴുപത്തിരണ്ട് തന്നെ……. "
💬 Comments
View all comments