Chapter Title : അർത്ഥം അഭിരാമം 10 [കബനീനാഥ്]
നിമിഷം ആലോചനയിലാണ്ടു……
" അവനാ അവളുടെ ധൈര്യം… "
രാജീവ് പിറുപിറുത്തു…
" യേസ്….."
കാഞ്ചന മുടിയിഴകൾ ഒരു വശത്തേക്ക് മാടിയിട്ടു……
" നീ പെണ്ണിന്റെ ശരീരമേ അറിഞ്ഞിട്ടുള്ളൂ രാജീവ്… മനസ്സറിഞ്ഞിട്ടില്ല… കൈ ചേർത്തുപിടിക്കാൻ ആണെന്നൊരു രൂപം മാത്രം മതി പെണ്ണിന് സകലതും കീഴടക്കാൻ… അതിന് മകനെന്നും ഭർത്താവെന്നും വകതിരിവില്ല രാജീവ്… "
രാജീവ് അവളെ ഒന്നു നോക്കി… ….
" കൂടെ പണവും കൂടെ ഉണ്ടെങ്കിൽ, നിന്റെ കണക്കുകൂട്ടലുകളൊക്കെ ജലരേഖയാകും……"
രാജീവ് ദീർഘനിശ്വാസമെടുത്തു…
"നിന്റെ ഗൂണ്ടകളെ അടിച്ചു പരത്തിയവനല്ലേ അവൻ… ധൈര്യവും ചങ്കുറപ്പും ഉള്ള ഒരു സേനാനായകൻ ഉണ്ടെങ്കിൽ രാജ്ഞിക്കും യുദ്ധം നയിക്കാം.. ജയിക്കാം… അതിന് രാജാവ് വേണമെന്നൊന്നുമില്ല…… "
ചെറിയൊരു പതർച്ച, രാജീവിന്റെ മുഖത്ത് കാഞ്ചന കണ്ടു……
അയാളുടെ പരവേശം മനസ്സിലാക്കി, അവൾ എഴുന്നേറ്റു..
അവൾ അടുക്കളയിൽ നിന്ന് തിരികെ വരുമ്പോൾ രാജീവ് ആലോചനാനിമഗ്നനായി സെറ്റിയിൽ തല ചാരി കിടക്കുകയായിരുന്നു…
" ഇത് കുടിക്ക്… "
അവൾ ജ്യൂസ് അവനു നേരെ നീട്ടി …
രാജീവ് കൈ നീട്ടി വാങ്ങി ഗ്ലാസ്സ് ചുണ്ടോടു ചേർത്തു..
"സൈന്യാധിപനെ തോൽപ്പിച്ചാൽ യുദ്ധം പകുതി ജയിച്ചു…… നീ ഒന്ന് ആലോചിച്ചു നോക്ക്…"
അഭിരാമിയെ തകർക്കുക എന്നതിലുപരി, തന്റെ ഇരിപ്പിടം ഭദ്രമാക്കുക എന്നൊരു ഉദ്ദേശം മാത്രമായിരുന്നു കാഞ്ചനയുടെ സംസാരത്തിന്റെ ലക്ഷ്യം…
രാജീവിന്റെ മുഖത്ത് ക്രൗര്യം അലയടിക്കുന്നത് കാഞ്ചന കണ്ടു……
"സ്വന്തം ചോരയല്ലേ… കൊല്ലണ്ട. കൊല്ലുമെന്ന് വരുത്തണം… "
കാഞ്ചന അയാളുടെ കണ്ണുകളിലേക്ക് നോക്കി……
" ചെക്ക്… …. ? "
ഒരു നിമിഷം രാജീവ് അവളെ തന്നെ സൂക്ഷിച്ചു നോക്കി……
പിന്നെ, അയാൾക്കും കാഞ്ചനയ്ക്കും ഇടയിലുള്ള ടേബിളിലേക്ക് ഒഴിഞ്ഞ ജ്യുസ് ഗ്ലാസ്സ് അമർത്തി വെച്ചുകൊണ്ട് പറഞ്ഞു……
" ചെക്ക്……..........."
****** ******* ****** ******
സന്ധ്യ മുതൽ മഴ ചാറിത്തുടങ്ങിയിരുന്നു……
അത്താഴം പാകം ചെയ്തത് അഭിരാമിയും അജയ് യും കൂടിയായിരുന്നു……
മഴക്കോളു കണ്ടതേ ഇരുവരും നേരത്തെ ഭക്ഷണം കഴിച്ചു……
അഭിരാമി അടുക്കള ക്ലീൻ ചെയുന്നതുവരെ അജയ് അവളുടെ അടുക്കൽ നിന്നു.
"മോനെന്താ ഉറങ്ങുന്നില്ലേ … ?"
അവനെ നോക്കി കുസൃതിച്ചിരിയോടെ അവൾ
💬 Comments
View all comments