0%

Chapter Title : അർത്ഥം അഭിരാമം 10 [കബനീനാഥ്]

കാലുകുത്താൻ ഭൂമിയിൽ ഇടമുണ്ടെങ്കിൽ നിന്നെ താങ്ങാനും ഞാൻ കാണും … "

കാഞ്ചന കൂട്ടിച്ചേർത്തു …

" മതി… എനിക്കതു മതി …"

ഒരു നിമിഷം കഴിഞ്ഞ് രാജീവിൽ നിന്ന് വാക്കുകൾ പുറത്തു വന്നു…

" എങ്കിൽ പറ… എന്താ നിന്റെ അടുത്തപ്രശ്നം… ?"

കാഞ്ചന ഒന്നുകൂടി അയാളിലേക്കടുത്തു…

ശിവരഞ്ജിനിയെ കാണാൻ പോയ കാര്യവും അവളുടെ അവസ്ഥയും രാജീവ് പറഞ്ഞു…

കാഞ്ചനയിൽ ഒരു ഞെട്ടലുണ്ടായി..

" അവനെ ചികിത്സിക്കണം.. ഒരു കൊള്ളാവുന്ന വീട് എടുത്തു കൊടുക്കണം.."

രാജീവ് പറഞ്ഞു …

കാഞ്ചന മിണ്ടിയില്ല..

അവളുടെ ഉള്ളിൽ താനുപേക്ഷിച്ചു പോന്ന മകളുടെ മുഖമായിരുന്നു……

" ഒരു കാര്യം കൂടി ഉണ്ട്… ഞാൻ കുറച്ചു പേപ്പേഴ്സ് അവളിൽ നിന്ന് സൈൻ ചെയ്തു വാങ്ങിയിട്ടുണ്ട്… പക്‌ഷേ, അതൊക്കെ അയാളില്ലാതായാൽ മാത്രമേ നടക്കൂ… "

രാജീവ് പറഞ്ഞു..

കാഞ്ചനയിൽ ഒരു ഞെട്ടലുണ്ടായി……

ഇത്തരം ബുദ്ധിയൊന്നും രാജീവിൽ ഉണ്ടാകുമെന്ന് അവൾ ചിന്തിച്ചിരുന്നതല്ല… അല്ലെങ്കിൽ ഇതിന്റെ പ്രഭവ കേന്ദ്രം മറ്റാരെങ്കിലുമാകാമെന്നും അവൾ കണക്കുകൂട്ടി……

അവളറിയാതെ തന്നെ അയാളിൽ നിന്ന് അല്പം അകന്നു …

അത് തനിക്കും കൂടെ ഉള്ള മുന്നറിയിപ്പാണ്……

അവളുടെ ഹൃദയം സംഭീതിയിലായി… ….

ആ ഭീതി മറച്ചുവെച്ച് , കാഞ്ചന പുഞ്ചിരി എടുത്തണിഞ്ഞു…

" എങ്കിൽ തട്ടിയേക്കെടാ അയാളെ… "

ചിരിയോടെ അവൾ പറഞ്ഞു……

" വേണം…… പക്ഷേ, ഇപ്പോഴെന്റെ പ്രശ്നം അഭിരാമിയാണ്…… അവളുടെ പണമാണ്…"

രാജീവ് മുഖത്തിരുന്ന കണ്ണട ഒന്നുകൂടി ഉറപ്പിച്ചു……

" അർത്ഥവും അഭിരാമിയും… …. "

കാഞ്ചന ചിരിയോടെ തന്നെ പറഞ്ഞു..

" അവൾക്കു പിന്നിൽ ആരെങ്കിലുമുണ്ടാകും…… അല്ലാതെ നിന്നെ വന്ന് തന്തയ്ക്കു വിളിച്ചിട്ടു പോകുമോ… ?"

"ആരുണ്ടാകാൻ..? അജു മാത്രമുണ്ട്… "

"പക്ഷേ, രണ്ടിനും ഒടുക്കത്തെ ആയുസ്സാ.. റിസർവ് ഫോറസ്റ്റിൽ നിന്ന് വരെ രക്ഷപ്പെട്ട് തിരിച്ചെത്തിയില്ലേ… …. "

കാഞ്ചന പറഞ്ഞു……

" അതിവിടെ ഒടുങ്ങിത്തീരാനാകും……"

രാജീവ് പല്ലു ഞെരിച്ചു..

" അത്രത്തോളം അവളെന്നെ നാണം കെടുത്തിക്കളഞ്ഞു… "

" അവൾ വന്നു വെല്ലുവിളിച്ചു പോയിട്ടുണ്ടെങ്കിൽ നീ കരുതണം രാജീവ്… അവൾക്കിപ്പോൾ നല്ല ധൈര്യമുണ്ട്…… "

രാജീവ് ഒരു

💬 Comments

View all comments