0%

Chapter Title : അർത്ഥം അഭിരാമം 10 [കബനീനാഥ്]

,ആദ്യമായാണല്ലോ എന്ന് അവളോർത്തു……

" എനിക്കു കുറച്ചു സംസാരിക്കാനുണ്ട്……."

അവൾ ജ്യൂസ് ഗ്ലാസ്സ് ടേബിളിൽ വെച്ച് തിരിഞ്ഞു…

" മോളുടെ കാര്യമാണെങ്കിൽ വേണ്ട……. "

കാഞ്ചന ഒറ്റ വാക്കിൽ പറഞ്ഞു……

" അതല്ല…"

അയാൾ ഒന്നു നിവർന്നു…

"നീയിവിടെ ഇരിക്ക്… …. "

രാജീവ് പറഞ്ഞു……

കാഞ്ചന ഒരകലം വിട്ട് സെറ്റിയിൽ ഇരുന്നു…

അഭിരാമി വന്നതും സംഭവിച്ച കാര്യങ്ങളും രാജീവ് പറഞ്ഞു.

കാഞ്ചന എല്ലാം കേട്ട് നിശബ്ദയായി ഇരുന്നു.

"ബിൽഡിംഗ് അവളുടെ പേരിലാണല്ലോ.. കുറച്ചു ഷെയറും ഉണ്ട്… സൊ, ഞാനിപ്പോൾ ഒരു ഡേയ്ഞ്ചർ സോണിലാ… "

അവളതിനും മറുപടി പറഞ്ഞില്ല …

" എന്നെയവൾ നാണം കെടുത്തിക്കളഞ്ഞു… "

അയാളുടെ വാക്കുകളിൽ രോഷമിരമ്പി…

" ക്യാഷൊക്കെ പല വഴിക്ക് ഇറക്കിയിട്ടിരിക്കുകയാ… കുറച്ചു സാവകാശം കിട്ടിയിരുന്നെങ്കിൽ……. "

രാജീവ് പൂർത്തിയാക്കാതെ സെറ്റിയിലേക്ക് ചാരി……

പറഞ്ഞത് തന്നോടും കൂടിയാണെന്ന് കാഞ്ചനയ്ക്ക് മനസ്സിലായി…

തകർന്നിരിക്കുന്ന എതിരാളിയോട് യുദ്ധം പാടില്ല……..!

യുദ്ധ നിയമങ്ങൾ അങ്ങനെയെന്നാകിലും ഈ സമയം അയാളുടെ തലക്കടിച്ചാൽ മാത്രമേ കാര്യം നടക്കൂ എന്ന് കാഞ്ചന മനസ്സിലാക്കി……….

" ഞാൻ ചോദിച്ചത് എനിക്കും മകൾക്കും അന്തിയുറങ്ങാൻ ഈ വീട് മാത്രമാണ്…… അതിനുള്ള അവകാശം എനിക്കുണ്ടെന്ന് കരുതി… …."

കാഞ്ചന ശബ്ദിച്ചു …

" എന്നെയും മകളെയും കരുതിയാണ് നീ ഈ വീട് വാങ്ങിയതെന്നും എനിക്കറിയാം…… അങ്ങനെയായിരുന്നു നമ്മൾ… അതിനിടയിൽ നിനക്കു മറ്റൊരാളെ കിട്ടിയപ്പോൾ………."

രാജീവ് അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു…

" ജീവിക്കാൻ എനിക്ക് പ്രതീക്ഷ തന്നത് നീയാണ്… ആ നീ തന്നെ എന്നെ തള്ളിപ്പറഞ്ഞപ്പോൾ… …. "

കാഞ്ചന ദീനതയുടെ മുഖം മൂടി എടുത്തണിഞ്ഞു…

" ഒന്നും വേണമെന്ന് കരുതിയിട്ടല്ല… കണക്കുകൾ വിളിച്ചു പറഞ്ഞു തുടങ്ങിയത് നീയാണ്…… "

കാഞ്ചന ദീർഘനിശ്വാസമെടുത്തു.

"ചവിട്ടി നിൽക്കാൻ ഭൂമിയില്ലാതെ വരുമ്പോൾ എല്ലാവർക്കും ഒരേ മനസ്സാകും രാജീവ്………. "

കാഞ്ചന അയാൾക്കരുകിലേക്ക് നിരങ്ങിയിരുന്നു…

" ഞാൻ പറഞ്ഞത് നീ കാര്യമാക്കണ്ട… നിന്റെ ഉയർച്ചയിൽ മാത്രമല്ല, തകർച്ചയിലും ഞാൻ കാണും… ഞാൻ മാത്രം………. "

അവസാന വാചകം അടിവരയിട്ടെന്ന പോലെയാണ് കാഞ്ചന പറഞ്ഞത്…

" എനിക്കു

💬 Comments

View all comments