Chapter Title : അർത്ഥം അഭിരാമം 10 [കബനീനാഥ്]
കണ്ണാ…....."
അഭിരാമി നനഞ്ഞ ശബ്ദത്തിൽ വിളിച്ചു……
ആ സമയം അജയ് കണ്ണനായി…
"ങ്ഹും… "
" പിണക്കമാണോടാ……. ? "
മറുപടി അജയ് പരിരംഭണത്തിലൊതുക്കി……
അഭിരാമി ഉടൽ ഒന്നുകൂടി അവനിലേക്ക് ചേർത്തു……
കുറച്ചു നിമിഷങ്ങൾ ഇരുവരും അതേ നിൽപ്പ് തുടർന്നു……
അവളുടെ ഗന്ധമടിച്ചപ്പോൾ അവനും അവന്റെ നെഞ്ചിലെ ചൂടേറ്റ് അവളും പുണർന്ന് മിനിറ്റുകൾ കടന്നുപോയി …
"ലവ് യു കണ്ണാ… …. "
ഒടുവിൽ കാതരയായി അഭിരാമി നിശബ്ദത ഭേദിച്ചു …
"ലൈക് ദാറ്റ് അമ്മാ………."
അവളുടെ പിന്നിൽ, മുടിയിഴകളിൽ അവൻ തഴുകിക്കൊണ്ടിരുന്നു……
അഭിരാമി പതിയെ മുഖമുയർത്തി..
കണ്ണീർ മിഴികൾ പരസ്പരം കോർത്തു……
അവന്റെ മിഴികൾ നിറഞ്ഞിരിക്കുന്നത് കണ്ട് അവളൊന്നുലഞ്ഞു..
"കണ്ണാ…… "
"നതിംഗ് അമ്മാ……… "
കണ്ണീരിനിടയിലൂടെ അവൻ പുഞ്ചിരിച്ചു..
അവൾ കയ്യെടുത്ത് അവന്റെ മിഴികൾ തുടച്ചു…
"കരയല്ലേ……."
അവളും തേങ്ങിത്തുടങ്ങി……
" ഓകെ അമ്മാ… "
അജയ് ചുമലുകളിൽ മുഖം തുടച്ചു…
" അങ്ങനൊന്നും വേണ്ടാന്നല്ലേ ഞാൻ പറഞ്ഞുള്ളൂ………. "
അവൾ അവന്റെ മുഖം കൈക്കുമ്പിളിലൊതുക്കി……
" സോറി അമ്മാ… ഐ ക്യാൻ അണ്ടർസ്റ്റാൻഡ്…… "
തകർന്ന ഹൃദയത്തിന്റെ സ്വരമായിരുന്നു അത്…….
അഭിരാമി നനഞ്ഞ മുഖത്തോടെ പുഞ്ചിരിക്കാൻ ശ്രമിച്ചു…
"എനക്ക് നീ നൻപനാ… ….?"
അല്ലെന്ന് അവൻ തലയാട്ടി……
അവന്റെ മിഴികൾ പെയ്തു തുടങ്ങിയിരുന്നു……
"ബ്രദറാ…......?"
കരച്ചിലിന്റെ വക്കിലായിരുന്നു അവളുടെ സ്വരം…
ഇടിച്ചു കുത്തിപ്പെയ്യാൻ നിൽക്കുന്ന മാരിക്കാറ് ഇരുവരുടെയും ഗഗനാനത്തിൽ അതിദ്രുതം വന്നു മൂടി…
പുഞ്ചിരിയലകൾ അതിലമർന്നു തുടങ്ങി……
" പിന്നെ… ….?"
വിങ്ങിയ ഹൃത്തടം ചോദിച്ചു……
" സൊ… ല്ല……ട്ടു മാ… ?"
ഇടനെഞ്ചിൽ ശ്വാസം വിലങ്ങി അവൻ ചോദിച്ചു………
" സൊ…….....ൽ… "
മഴ ചാറിത്തുടങ്ങി…
" എന…ക്ക് യേ… തുമേ പുരിയാത് താ…യേ… …. "
അജയ് നിന്നു പെയ്തു…
"എന…ക്കവൾ അ…മ്മാ മട്ടും താൻ… "
അവൻ ഗദ്ഗദത്താൽ വാക്കുകൾ വർഷിച്ചു …
ഒരു കൊള്ളിയാൻ വീശി …
അതിന്റെ പ്രകമ്പനത്തിൽ അഭിരാമി അടിമുടി ഉലഞ്ഞു..
"എന്ന ടാ……….? "
കേട്ടത് വിശ്വസിക്കാനാവാതെ അവൾ അവന്റെ കവിളുകളിൽ ഇരുകൈത്തലങ്ങളും കുലുക്കി
💬 Comments
View all comments