Chapter Title : അർത്ഥം അഭിരാമം 12 [കബനീനാഥ്]
തോന്നി ….
****** ******* ****** ******* *******
ശിവരഞ്ജിനിയേയും രാഹുലിനെയും കൂട്ടി സനോജ് എത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു……
സഹായത്തിന് രാജേഷും സനോജിന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു…
അരിയും പലവ്യഞ്ജനങ്ങളും സനോജ് നേരത്തെ മേടിച്ചു വെച്ചിരുന്നു…
"എന്തെങ്കിലും മേടിക്കാനുണ്ടെങ്കിൽ വിളിച്ചാൽ മതി…………"
വാതിൽക്കൽ വന്ന ശിവരഞ്ജിനിയോടായി അവൻ പറഞ്ഞു……
അവൾ തല കുലുക്കി…
സനോജ് മുറ്റത്തേക്കിറങ്ങിയതും കൂടെ വന്നവരിൽ ഒരു സുഹൃത്ത് ഫോൺ ഉയർത്തിപ്പിടിച്ച് അവനെ വിളിച്ചു…
സനോജ് അവനടുത്തേക്ക് ചെന്നു……
"ഒരു പ്രശ്നമുണ്ടെടാ……."
സുഹൃത്ത് ഫോൺ അവനു നേരെ നീട്ടി…
കാഞ്ചനയുടെ കൊലപാതക വാർത്തയായിരുന്നു അത്..
സനോജ് ഒന്ന് കിടിലം കൊണ്ടു…
മാഷാണോ എന്നൊരു സംശയം അവന്റെ ഉള്ളിലുണ്ടായി……
പക്ഷേ, അങ്ങനെയാണെങ്കിൽ അത് എത്രയോ വർഷം മുൻപ് ആകാമായിരുന്നു എന്നവൻ മറുനിമിഷം ചിന്തിച്ചു…
അവൻ ആലോചനയോടെ ഫോൺ എടുത്ത് വിനയചന്ദ്രനെ വിളിച്ചെങ്കിലും കിട്ടിയില്ല…
ദേഷ്യവും സങ്കടവും കരച്ചിലും അവന് ഒരുമിച്ചു വരുന്നുണ്ടായിരുന്നു……
എവിടെപ്പോയി അന്വേഷിക്കും…….?
സനോജ് ഒന്ന് തല കുടഞ്ഞു……
ബാറിൽ പോയാൽ എന്തെങ്കിലും വിവരം കിട്ടുമോ എന്നവൻ ചിന്തിച്ചു…
ഏയ്…
അതിനും വഴിയില്ല…
ഇനി മാഷിനെ, ആ സ്ത്രീയെങ്ങാനും അപകടപ്പെടുത്തിയോ എന്നൊരു ചിന്ത അവനിലുണ്ടായി…
"എടാ…നിങ്ങളു രണ്ടു പേര് ചേലക്കര വരെ പോയി ഒന്ന് മാഷിനെ കൂട്ടി വരണം…"
സനോജ് പറഞ്ഞു..
അവരെ പറഞ്ഞു വിട്ടിട്ട് പുറത്തേക്കിറങ്ങാൻ തുടങ്ങിയ സനോജ് ഗേയ്റ്റു കടന്ന് പൊലീസ് ബൊലീറോ വരുന്നതു കണ്ട് മുറ്റത്തു തന്നെ നിന്നു…
വാതിൽ തുറന്ന് മൂന്നാലു പൊലീസുകാർ ചാടിയിറങ്ങി…
ആകെ തകർന്ന മട്ടിൽ അവൻ നിന്നു…
" എവിടെടാ വിനയചന്ദ്രൻ… ?"
ആദ്യം അടുത്തേക്ക് വന്ന പൊലീസുകാരൻ അവനു നേരെ ചാടി…
" ഇവിടില്ല സാർ… "
അവൻ ദൈന്യതയോടെ പറഞ്ഞു…
എസ്. ഐ മുൻ സീറ്റിൽ നിന്ന് ഇറങ്ങി , അവനടുത്തേക്ക് വന്നു……
വാഹനത്തിന്റെ ശബ്ദം കേട്ട് ശിവരഞ്ജിനി സിറ്റൗട്ടിലേക്ക് വരുന്നത് സനോജ് കണ്ടു……
"നീയറിയാതെ അയാളെവിടെപ്പോകാനാടാ… ?"
എസ്. ഐ അവന്റെ കണ്ണുകളിലേക്ക് നോക്കി…
"സത്യമായും എനിക്കറിയില്ല , സാർ… തറവാട്ടിൽ പോകുവാന്നാ എന്നോട് പറഞ്ഞത്…"
അവൻ ദീനതയോടെ പറഞ്ഞു…
" അകത്തു
💬 Comments
View all comments