0%

Chapter Title : അർത്ഥം അഭിരാമം 12 [കബനീനാഥ്]

കയറി നോക്കണോ…?"

സനോജ് എസ്.ഐ ക്ക് നേരെ തിരിഞ്ഞു…

ശിവരഞ്ജിനി കാണാതെ അവൻ അയാൾക്കു നേരെ കൈ കൂപ്പി…

" സുഖമില്ലാത്തൊരാള് അകത്തുണ്ട്… ഞാൻ പറഞ്ഞത് സത്യം തന്നാ…"

അവന്റെ മിഴികൾ നിറഞ്ഞിരുന്നു…

അതു കണ്ടു കൊണ്ട് എസ്.ഐ പിൻതിരിഞ്ഞു..

പൊലീസുകാർ പിന്നാലെയും……

ബൊലീറോ തിരിഞ്ഞതും സനോജ് കണ്ണു തുടച്ചു…

"എന്തിനാ ചേട്ടായി അവരു വന്നത്… ?"

ശിവരഞ്ജിനി വിളിച്ചു ചോദിച്ചു…

" ഒന്നുമില്ല മോളെ… …. "

അവനവൾക്ക്  മുഖം കൊടുക്കാതെ പറഞ്ഞു…

അവൾ ഒരു നിമിഷം സംശയിച്ചു നിന്ന ശേഷം അകത്തേക്ക് കയറിപ്പോയി…

എന്തു ചെയ്യണമെന്ന് ഒരൂഹവും കിട്ടാതെ സനോജ് മുറ്റത്തു തന്നെ കുറച്ചു നിമിഷം നിന്നു…

മാഷിനെ രണ്ടുമൂന്ന് ദിവസമായി കാണാതിരിക്കുന്ന കാര്യം പൊലീസുകാരോട് പറയാത്തത് മണ്ടത്തരമായെന്ന് അവനു തോന്നി……

പറഞ്ഞാലും പൊലീസ് വിശ്വസിക്കണമെന്നില്ല……

വീട്ടിൽ ഒന്നു പോയി തിരികെ വരാം എന്ന് കരുതി ശിവരഞ്ജിനിയോട് പറഞ്ഞിട്ട് അവൻ ബൈക്കുമായി പുറത്തേക്കിറങ്ങി..

രാത്രി ശിവരഞ്ജിനിയെ തനിച്ചാക്കുന്നത് ബുദ്ധിയല്ലെന്ന് അവനറിയാമായിരുന്നു..

കുറച്ചു സാധനങ്ങൾ വാങ്ങി, വീട്ടിൽ കൊടുത്ത് തിരികെ വരുന്ന വഴി ബാറിൽ ഒന്നു കയറി നോക്കാം എന്ന് സനോജ് കരുതി …

കുറച്ചു ദിവസമായി ഇവിടേക്ക് വന്നിട്ട്…

അവൻ ബാറിലേക്ക് കയറാൻ കാൽ വെച്ചതും ഒരു കൈത്തലം അവന്റെ ചുമലിൽ വന്നു വീണു…

ഒരല്പം ഭയത്തോടെ തിരിഞ്ഞ സനോജ് വെളുക്കെ ചിരിച്ചു നിൽക്കുന്ന കുറുകിയ മനുഷ്യനെ കണ്ടു…

" ഒരൊന്നര എനിക്കു കൂടെ പറയെടാ … "

അയാളെ ഒരു നിമിഷം കഴിഞ്ഞപ്പോൾ അവന് മനസ്സിലായി……

ബ്രോക്കർ തങ്കപ്പൻ… ….!

അവനും അയാളെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി…

" നിന്റെ മാഷെവിടെടാ………. കുറച്ചു ദിവസമായി കാണുന്നില്ലല്ലോ… ….."

അയാൾ ലോഹ്യം ചോദിച്ചു……

" നാട്ടിൽ പോയതാ…"

സനോജ് അകത്തേക്ക് കടന്നു..

അയാൾക്ക് ഒന്നര പറഞ്ഞിട്ട് , ഒരു അര ലിറ്റർ വാങ്ങി സനോജ് എളിയിൽ തിരുകി..

"എന്നോടൊരു പണി കാണിച്ചിട്ടാ അയാള് പോയത്… "

തങ്കപ്പൻ പറഞ്ഞു…

സനോജ് അടുത്ത നിമിഷം പിടഞ്ഞുണർന്നു…

"എന്നതാ ചേട്ടാ കാര്യം… ?"

തങ്കപ്പൻ ഒന്നര സോഡ

💬 Comments

View all comments