0%

Chapter Title : അർത്ഥം അഭിരാമം 13 [കബനീനാഥ്] [Climax]

Author : കബനീനാഥ് Read All Parts 9.7K

അജയ് യുടെ ചുമലിലേക്ക് ചാഞ്ഞു..

"നമ്മൾ മരിച്ചാലും ആര് വരാനാ… അല്ലേടാ……….?"

" മരിച്ചു കഴിഞ്ഞാൽപ്പിന്നെ അതറിയേണ്ട കാര്യമില്ലല്ലോ അമ്മാ………. "

അജയ് അവളുടെ മുടിയിഴകളിൽ തഴുകിക്കൊണ്ടിരുന്നു… ….

******  ******   *******   *********

കാഞ്ചനയുടെ ബോഡി പൊലീസ് വന്നു മോർച്ചറിയിലേക്ക് മാറ്റിയ ശേഷവും രാജീവിന് അവരുടെ കൂടെ ചിലവിടേണ്ടി വന്നു…

രണ്ടു തവണ ട്രീസയുടെ കോൾ വന്നിട്ടും അയാൾക്ക് എടുക്കാൻ സാധിച്ചില്ല..

പിന്നീട് വാട്സാപ്പിലേക്ക് നോട്ടിഫിക്കേഷൻ അലർട്ട് തുടർച്ചയായി വന്നപ്പോൾ അത് ട്രീസയാണെന്ന് മനസ്സിലാക്കാൻ അയാൾക്ക് പ്രയാസമുണ്ടായിരുന്നില്ല…

കാരണം അവളുടെ പ്രകൃതം അങ്ങനെയാണ്…

സർക്കിൾ വന്നതിനു ശേഷമാണ് ബോഡി മാറ്റിയത്……

തന്റെ ഓഫീസ് സ്റ്റാഫായിരുന്നു എന്നും കാറെടുക്കാൻ വന്നതായിരുന്നു എന്നും ആവർത്തിച്ച് രാജീവ് മടുത്തു…

പൊലീസ് തന്നെയാണ് രാജീവിനെ കൂട്ടി അനാമികയുടെ സ്കൂളിലേക്ക് തിരിച്ചത്..

പൊലീസ് വാഹനത്തിൽ കയറാൻ കൂട്ടാക്കാതിരുന്ന അനാമിക ജിത്തുവിനൊപ്പമാണ് വീട്ടിലേക്ക് വന്നത്..

രാജീവിനെ ഇരുവരും പകയോടെ നോക്കുന്നുണ്ടായിരുന്നു…

കാഞ്ചനയെ ഇല്ലാതാക്കാൻ മാത്രം പകയുള്ള ആരെയും രാജീവിന് ഓർമ്മയിൽ കിട്ടിയില്ല…

വിനയചന്ദ്രന്റെ കാര്യം ഓർമ്മയിൽ വന്നെങ്കിലും അയാളത് പൊലീസിനോട് പറഞ്ഞില്ല..

വിനയചന്ദ്രനെ ഒന്നു കാണണമെന്ന് രാജീവ് മനസ്സിലുറപ്പിച്ചു…

ബോഡി മാറ്റിയ ശേഷം രാജീവ് ട്രീസയെ തിരിച്ചു വിളിച്ചു…

ചുരുങ്ങിയ വാക്കുകളിൽ അയാൾ കാര്യമറിയിച്ചത് അവൾ ശ്രദ്ധിക്കുന്നില്ലായെന്ന് സംസാരത്തിൽ അയാൾക്ക് തോന്നി…

" നിനക്കെന്തു പറ്റി… ?"

അയാൾ ചോദിച്ചു…

"നതിംഗ്… ഉടനെ വരണം… "

ട്രീസ അത്രമാത്രം പറഞ്ഞ് ഫോൺ കട്ടാക്കി…

ട്രീസയുടെ പെരുമാറ്റത്തിൽ രാജീവിന് വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെട്ടു.

അവൾ സ്നേഹമുള്ളവളാണ്……

എന്നിരുന്നാലും എങ്ങനെയാണ് ചില സമയങ്ങളിൽ പ്രതികരിക്കുക എന്നത് പ്രവചിക്കാനാവാത്ത

💬 Comments

View all comments