0%

Chapter Title : അർത്ഥം അഭിരാമം 13 [കബനീനാഥ്] [Climax]

Author : കബനീനാഥ് Read All Parts 9.9K

ചിരിയോടെ മുഖമുയർത്തി…

“” കുറേക്കാശ് നികുതി വകുപ്പിൽ സർക്കാരിന് കൊടുത്തതല്ലേ… ഇനി കുറച്ചു കാലം അവരുടെ ചിലവിൽ കഴിയട്ടെ… “

സമയം കഴിഞ്ഞതും സനോജ് സന്ദർശക മുറിയിൽ നിന്നും പുറത്തിറങ്ങി…

സനോജ് പിന്തിരിഞ്ഞു നോക്കി മിഴികൾ തുടച്ചു കൊണ്ട് പോകുന്നത് വിനയചന്ദ്രൻ കണ്ടു..

ചിലർക്ക് മാത്രമേ  ഒരിക്കലും പകരം വെയ്ക്കാനില്ലാത്ത ആളായി മാറാൻ സാധിക്കൂ എന്ന് വിനയചന്ദ്രന് മനസ്സിലായി…

ഇടനാഴിക്കപ്പുറെ നിന്ന് രണ്ടു നിഴലുകൾ അടുത്തു വരുന്നത് അയാൾ കണ്ടു…

അഭിരാമിയും അജയ് യും…

“” ഇന്നെന്താ വിനയചന്ദ്രാ.. വിശേഷം….....?””

സന്ദർശകരെ കണ്ട് വാർഡൻ സൗഹൃദത്തോടെ വിളിച്ചു ചോദിച്ചു…

“ ഇതിനകത്തു കിടക്കുന്ന എനിക്കെന്ത് വിശേഷമാ സാറേ… …. “

വിനയചന്ദ്രൻ പുഞ്ചിരിച്ചു………

അജയ് യും അഭിരാമിയും അയാൾക്കരുകിലെത്തിയിരുന്നു…

“വിനയേട്ടാ…….....””

അഭിരാമി പതിയെ വിളിച്ചു…

“ കുടുംബക്കാരും വീട്ടുകാരും പഠിച്ച പണി നോക്കിയിട്ടും കുടി നിർത്താൻ പറ്റിയില്ല… ഇതാവുമ്പോ പുറത്തിറങ്ങാൻ പറ്റില്ലല്ലോ… അല്ലേ അജൂട്ടാ… …. “

വിനയചന്ദ്രൻ അവരെ നോക്കി പുഞ്ചിരിച്ചു…

“” അങ്കിളേ………. “

അവൻ കൈയെടുത്ത് ഇരുമ്പു വലയ്ക്കു മീതെയിരുന്ന അയാളുടെ വിരലുകളിൽ തെരുപ്പിടിച്ചു..

“" ഞങ്ങൾക്കു വേണ്ടി…….....””

“” നിങ്ങൾക്കു വേണ്ടി മാത്രമല്ലല്ലോ… എനിക്കും കൂടെ വേണ്ടിയായിരുന്നു… “”

അജയ് യോ അഭിരാമിയോ അതിനു മറുപടി പറഞ്ഞില്ല… ….

“ പറയാൻ ഒരുപാടുണ്ട്…… ഇവിടെ നിന്ന് പറ്റില്ല… പരോളൊക്കെ കിട്ടുമായിരിക്കും……”

“” എല്ലാം ഏർപ്പാട് ചെയ്തിട്ടുണ്ട്…””

അജയ് പറഞ്ഞു……

“” അഭീ……….””

വിനയചന്ദ്രൻ അത് ശ്രദ്ധിക്കാതെ അഭിരാമിയെ വിളിച്ചു…

“ ശിവയെ ഏല്പിക്കാൻ എനിക്കാരുമില്ല…””

അയാളുടെ ശബ്ദം ഇടറിയിരുന്നു…

“” നോക്കിക്കോളാം……….””

💬 Comments

View all comments