0%

Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]

...

ബാഗ് നിലത്തു വെച്ച് നിവർന്നപ്പോൾ വീടിന്റെ മുൻവശത്ത് ഒരു കരിമ്പടക്കെട്ടിരുന്ന് വിറയ്ക്കുന്നത് അജയ് കണ്ടു.

അവരെ കണ്ടതും ആ രൂപം എഴുന്നേറ്റു ...

" ഇങ്കെയല്ലെ ...." അയാൾ വിളിച്ചു പറഞ്ഞു കൊണ്ട് അവരുടെയടുത്തേക്ക് വന്നു ...

"പിന്നെ ...?" അജയ് ചോദ്യഭാവത്തിൽ അയാളെ നോക്കി..

" ഒരു കിലോമീറ്റർ അപ്പുറം താ ഫാം ഹൗസ് ... "

അയാളെയും കൂട്ടി വീണ്ടും യാത്ര തുടർന്നു ....

അയാൾ പറഞ്ഞതു പോലെ ഒരു കിലോമീറ്റർ ഒന്നും അല്ലായിരുന്നു .. മൂന്ന് കിലോമീറ്ററെങ്കിലും കാർ ഓടിക്കാണും ...

ഇരുവശത്തും പന്തലിട്ട പോലെ വൃക്ഷങ്ങൾ നിരന്ന മൺറോഡിലൂടെയാണ് കാർ പോയിരുന്നത് ...

" ഇതു താൻ ... "

മുന്നിലിരുന്ന അയാൾ ഡ്രൈവറോട് കൈ ചൂണ്ടി പറഞ്ഞു ....

ഫാം ഹൗസിന്റെ മുറ്റത്ത് കാർ നിന്നു ...

ക്ലീറ്റസ് കോടീശ്വരനാണെന്ന് അജയ് മനസ്സിലോർത്തു ...

ബാഗുകൾ അജയ് വീണ്ടും ഫാം ഹൗസിന്റെ തിണ്ണയിലേക്ക് എടുത്തു വെച്ചു ...

ഫാം ഹൗസിന്റെ ഡോർ തുറന്ന് അയാൾ അകത്തേക്ക് കയറി ...

പറഞ്ഞ പണം കൊടുത്ത് അജയ് വണ്ടിക്കാരനെ പറഞ്ഞു വിട്ടു ...

അവന്റെ പിന്നാലെ അഭിരാമിയും അകത്തേക്ക് കയറി ...

" ക്ലീറ്റസ് എല്ലാം ശൊല്ലിയാച്ച്... "

" പേരെന്താ ...?" അജയ് ചോദിച്ചു...

"മുനിച്ചാമി ... " അയാൾ പറഞ്ഞപ്പോൾ വായിൽ നിന്നും പുക പറന്നു ...

അയാളത് വൃത്തിയായി സൂക്ഷിച്ചിടാറുണ്ടെന്ന് അജയ്ക്ക് മനസ്സിലായി ... അല്ലെങ്കിൽ ഒരു രാത്രി കൊണ്ട് ഈ തണുപ്പത്ത് ധൃതിയിൽ ആര് വൃത്തിയാക്കാനാണ് ...?

രണ്ടു മുറി, ചെറിയ അടുക്കള, ഇടത്തരം ഹാൾ, അകത്ത് ഒരു ബാത്റൂം ... അത്രയുമായിരുന്നു ഉണ്ടായിരുന്നത് ...

ടി.വിയും ഫ്രിഡ്ജും ഒരു സോഫയും നാല് കസേര കളും ഡൈനിംഗ് ടേബിളും ...

ഹാളിന്റെ ഒരു മൂലക്ക് കുറേ വിറക് കൂട്ടിയിട്ടിരിക്കുന്നു ..

തീ കായാനുള്ള സജ്ജീകരണം അവിടെയാണെന്ന് അജയ് കണക്കു കൂട്ടി ...

" ഫുഡ് ....?" മുനിച്ചാമി തല ചൊറിഞ്ഞു..

" ഞങ്ങൾ ഉണ്ടാക്കിക്കോളാം... സാധനം മേടിച്ചു

💬 Comments

View all comments