0%

Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]

തന്നാൽ മതി ... "

അവൻ കൊടുത്ത പൈസയുമായി മുനിച്ചാമി സ്ഥലം വിട്ടു ...

"നാളെത്തന്നെ ഇവിടം വിട്ടു പോകേണ്ടി വരും ... "

അഭിരാമി പറഞ്ഞു ...

" അതെന്താ ...?"

" ഈ തണുപ്പ് എനിക്ക് സഹിക്കാൻ വയ്യ അജു ... "

" അതിനല്ലേ അമ്മാ ഇത് ... "

അജയ് ചെറിയ സ്റ്റാൻഡിനു മുകളിലിരുന്ന ലൈറ്ററുമായി നെരിപ്പോടിനരികിലേക്ക് നീങ്ങി ...

തീ പിടിച്ചു കിട്ടാൻ കുറച്ച് കഷ്ടപ്പെട്ടു ...

പുക ഹാളിൽ നിറഞ്ഞു ...

പതിയെ പുക മാറി ചൂടായിത്തുടങ്ങി ...

"നീ കൊണ്ടു വന്ന സ്ഥലം കൊള്ളാം.."

" കാശ് കുറഞ്ഞാൽ അങ്ങനെയിരിക്കും ... " അജയ് പറഞ്ഞു.

"പുറത്തിറങ്ങാൻ പറ്റിയിട്ടു വേണ്ടേ കാഴ്ച കാണാൻ ...."

പറഞ്ഞിട്ട് അഭിരാമി സോഫയിലേക്കിരുന്നു ...

അജയ് അടുത്തുള്ളപ്പോൾ ഒരു സുരക്ഷിതത്വബോധം തന്നെ വലയം ചെയ്യുന്നതും രാജീവിന്റെ ഭീഷണി തന്നിൽ നിന്നും മറഞ്ഞുപോകുന്നതും അഭിരാമി അറിയുന്നുണ്ടായിരുന്നു ...

അജയ് നിലത്തിരുന്ന് തീ കാഞ്ഞു തുടങ്ങി ... ഒരു കസേര വലിച്ചിട്ട് അവൾ അവന്റെയടുത്തേക്കിരുന്നു ...

" ക്ലീറ്റസിനെ ഒന്ന് വിളിക്കണം ... " അവൻ പറഞ്ഞു ...

വിനയേട്ടനെ വിളിച്ചു പറയേണ്ട കാര്യം അപ്പോൾ അവളോർത്തു.

അജയ് ബാഗിൽ നിന്നും ഫോണെടുത്തു ..

"ഭാഗ്യം ... ഇങ്കെ റേഞ്ച് കിടക്കമാട്ടെ അമ്മാ...."

തമാശ രീതിയിൽ ഫോണിലേക്ക് നോക്കി അവൻ പറഞ്ഞു.

" എന്ത് ചെയ്യും ...?"

അപ്പോൾ പുറത്ത് ഒരു ടി.വി. എസിന്റെ പഴയ സ്കൂട്ടർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു ...

അജയ് പുറത്തേക്ക് നോക്കി ...

വണ്ടിയുടെ ഫ്രണ്ടിലിരുന്ന ഒരു ചാക്കു കെട്ട് വലിച്ചു കൊണ്ട് മുനിച്ചാമി കയറി വന്നു ...

"വെജിറ്റബിൾസ് എല്ലാമേ ഇങ്കെ കിടയ്ക്കും ... "

ഹാളിലേക്ക് വന്ന് അയാൾ പറഞ്ഞു.

"നിങ്ങൾക്കു മലയാളം അറിയില്ലേ ...?" അജയ് ചോദിച്ചു ...

"തെരിയും തമ്പീ... എന്നുടെ ഭാച താൻ തമിള് ...

നിങ്ങൾ പറഞാൻ എനിക്കു മനസ്സിലാകും ... " അതയാൾ മലയാളത്തിലാണ് പറഞ്ഞത്.

" ഞങ്ങളോട്

💬 Comments

View all comments