Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]
മലയാളം പറഞ്ഞാൽ മതി ... "
അജയ് പറഞ്ഞു.
"ആമ തമ്പി .. ശ്ശോ.... ശരി, ശരി ...."
മുനിച്ചാമി ചിരിച്ചു..
അയാൾ ചാക്കുകെട്ട് അടുക്കളയിൽ കൊണ്ടുപോയി വെച്ചിട്ട് വീണ്ടും പുറത്തേക്ക് പോയി .. ഒരു ഫ്ലാസ്ക്കുമായാണ് കയറി വന്നത് ...
"ചായ ... "
അതയാൾ അജയ് നു നേരെ നീട്ടി .... മുനിച്ചാമി അടുക്കളയിൽ പോയി ഗ്ലാസ് കഴുകി കൊണ്ടു വന്നു ...
ചൂടുവെള്ളം അകത്തേക്ക് ചെന്നപ്പോൾ അഭിരാമിക്ക് അല്പം ആശ്വാസമായി ...
മുനിച്ചാമി തിണ്ണയിൽ നിൽപ്പുണ്ടായിരുന്നു ...
"തമ്പീ..." അയാൾ വിളിച്ചു ..
ചായ ഗ്ലാസ്സുമായി അജയ് അയാളുടെയടുത്തേക്ക് ചെന്നു...
അയാൾ ബില്ലും ബാക്കി പണവും അവന് നേരെ നീട്ടി ...
അവനത് വാങ്ങി, പോക്കറ്റിലിട്ടു ...
"തോട്ടത്തിൽ വേലയിറുക്ക് ... "
" ഇവിടെ റേഞ്ചില്ലേ ....?"
"പത്തു മീറ്ററുക്കപ്പുറം താൻ കിടയ്ക്കും ... "
മുനിച്ചാമി പോകാനിറങ്ങിയിട്ട് സ്റ്റെപ്പിൽ തിരിഞ്ഞു നിന്നു ...
"കവലപ്പെടേണ്ട തമ്പീ... കടവുൾ താൻ പെരിയവൻ.. അമ്മ സൗഖ്യമായിടും..."
പറഞ്ഞിട്ട് അയാൾ വണ്ടിയുമെടുത്തു പോയി ...
മുനിച്ചാമി പറഞ്ഞതെന്താണെന്ന് അജയ് ന് മനസ്സിലായില്ല ..
അടുക്കളയിൽ ഗ്യാസും സ്റ്റൗവും ഉണ്ടായിരുന്നു ...
സൂര്യരശ്മികൾ വട്ടവടയ്ക്കു മുകളിൽ ചിതറി വീണു തുടങ്ങി ...
പ്രകാശം പരന്നു തുടങ്ങിയതോടെ തണുപ്പ് അകന്നു തുടങ്ങിയതായി ഇരുവർക്കും മനസ്സിലായി ...
അടുക്കളയിൽ സാധനങ്ങൾ എടുത്തു വെച്ചിട്ട് ഇരുവരും വാതിൽ ചാരി പുറത്തേക്കിറങ്ങി ...
മുനിച്ചാമിയുടെ പത്തു മീറ്റർ അരക്കിലോമീറ്ററായിരുന്നു ...
അവിടെ നിന്നു കൊണ്ട് അവൻ ക്ലീറ്റസിനെ വിളിച്ചു.
ഡാഡിയുടെ കൂട്ടുകാർ ചിലപ്പോൾ വന്നേക്കുമെന്നും അതുകൊണ്ടാണ് ഫാം ഹൗസിൽ താമസം ഏർപ്പാടാക്കിയതെന്നും ക്ലീറ്റസ് പറഞ്ഞു ..
ഡൈവോഴ്സും മാതാപിതാക്കളുടെ മരണവും കാരണം തകർന്നു പോയ അമ്മയെ സന്തോഷിപ്പിക്കാൻ കുറച്ചു ദിവസം താമസിക്കാനാളു വരും എന്നാണ് മുനിച്ചാമിയോട് ക്ലീറ്റസ് പറഞ്ഞിരുന്നത് ..
മുനിച്ചാമി നേരത്തെ പറഞ്ഞ വാക്കുകളുടെ അർത്ഥം അപ്പോൾ അവന് മനസ്സിലായി ...
കോടമഞ്ഞ് അകന്നു തുടങ്ങിയപ്പോൾ വട്ടവടയുടെ പ്രകൃതി ഭംഗി വെളിവായിത്തുടങ്ങി ..
"നല്ല സ്ഥലമാണല്ലോടാ..."
" കുറച്ചു വാങ്ങിയിട്ടാലോ .."
💬 Comments
View all comments