Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]
അജയ് ചോദിച്ചു ...
" നോക്കാം ... "
ഇരുവരും കൈ കോർത്തു പിടിച്ച് കുറച്ചു കൂടി മുന്നോട്ടു നടന്നു..
വലത്തേക്ക് ഒരു ചെറിയ നടപ്പാത കണ്ടു ...
" ഇതിലെ ഒന്ന് പോയി നോക്കിയാലോ മ്മാ ..."
" വാതിൽ പൂട്ടിയിട്ടില്ല ... "
" ഇത് മുനിച്ചാമിയുടെ ഏരിയയല്ലേ ..., ആരു വരാൻ ....?" പറഞ്ഞിട്ട് അജയ് മുന്നേ നടന്നു...
ക്യാരറ്റും കാബേജും വിളഞ്ഞു നിൽക്കുന്ന നിലങ്ങൾ ഇരുവശത്തും അവർ കണ്ടു ...
ഒരു ചെറിയ അരുവിയും വെള്ളച്ചാട്ടവും കുറച്ചകലെ അവർ കണ്ടു ...
" അങ്ങോട്ടൊന്നു പോകാം ... "
" ഞാനില്ല ... തണുപ്പത്ത് വെള്ളത്തിലേക്ക് ... "
അഭിരാമി പറഞ്ഞു ...
"ഈ അമ്മ ... "
പറഞ്ഞിട്ട് അജയ് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ... അവൾ കുതറാൻ ശ്രമിച്ചെങ്കിലും അവൻ അവളെ മുന്നിലാക്കി തള്ളിക്കൊണ്ട് പോയി ..
" അജൂ ... വിട ടാ ..."
" ഒന്ന് കണ്ടിട്ടു വരാം മ്മാ ..."
അവളുടെ പ്രതിഷേധത്തിന്റെ ശക്തി കുറഞ്ഞു ..
ചെറിയ വെള്ളച്ചാട്ടമാണെങ്കിലും അടുത്തേക്ക് ചെല്ലുന്തോറും അതിന്റെ ഭംഗി ഇരുവർക്കും ദൃശ്യമായി ...
" അടിപൊളി ....."
അവളെ വിട്ട് അജയ് കൈകൾ വായുവിൽ കുടഞ്ഞു പറഞ്ഞു.
വെള്ളച്ചാട്ടത്തിനു കീഴെ , മടക്കുകളായി കുത്തനെ ഇറക്കമായിരുന്നു ...
കോടമഞ്ഞിനപ്പുറം കാഴ്ചകൾ മറഞ്ഞിരുന്നു ..
" കൂയ് ....."
അഗാധതയിലേക്ക് നോക്കി അവൻ കൂകി വിളിച്ചു ...
"മിണ്ടാതിരിയെടാ... "
ചെറിയ ഒരു പേടിയോടെ അവളവന്റെ വായ പൊത്തി ...
അവന്റെ ശബ്ദം താഴേക്കിങ്ങനെ പ്രതിദ്ധ്വനിച്ച് പോകുന്നത് ഇരുവരും കേട്ടു ...
അരുവിക്കപ്പുറം വലിയ മരങ്ങൾ കണ്ടപ്പോൾ അപ്പുറം വനഭൂമിയാകാമെന്ന് അഭിരാമിക്ക് തോന്നി ...
ചെറിയ കാറ്റ് വീശി ....
വെള്ളച്ചാട്ടത്തിൽ നിന്നും വെള്ളത്തുള്ളികളുടെ ഒരല അവളുടെ ദേഹത്തേക്ക് വീണു ...
"തണുക്കുന്നെടാ ..."
അഭിരാമി അവന്റെ ദേഹത്തോടൊട്ടി ....
അജയ് അവളെ വലിച്ചു തന്റെ മുന്നിൽ നിർത്തി..
"താഴേക്കു നോക്കമ്മാ ...."
ചെരിഞ്ഞു പതിക്കുന്ന സൂര്യകിരണങ്ങളാൽ വെള്ളച്ചാട്ടത്തിൽ
💬 Comments
View all comments