Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]
മഴവില്ല് ഓളം വെട്ടുന്നത് അവൾ കണ്ടു ...
"മഴവില്ല് ....."
അവൾ പതിയെ പറഞ്ഞു ...
" കോടമഞ്ഞ്... മഴവില്ല് ... വട്ടവടയിലെ പ്രകൃതി ഭംഗി ...."
മഴവില്ലിലേക്ക് നോക്കി അവൻ പറഞ്ഞു ...
"കട്ടൻ ചായയും ജോൺസൺ മാഷിന്റെ സംഗീതവും കൂടി വേണ്ടേ ...?"
അവന്റെ നെഞ്ചിലേക്ക് ശിരസ്സ് ചായ്ച്ച് അവൾ കളിയാക്കി ...
" ദുൽഖർ സൽമാനാണെന്നാ വിചാരം ... "
" ഒന്ന് പോമ്മാ ... ഈ അമ്മ ഒട്ടും റൊമാന്റിക്കല്ല ....."
" പിന്നേ... നാല്പതു കഴിഞ്ഞ ഞാനിനി റൊമാന്റിക്കാകാത്ത കുഴപ്പമേയുള്ളൂ ... "
" നാല്പത് വയസ്സ് രണ്ടാം യൗവനമാണമ്മാ .." -
"മാംഗോ സ്കിൻ .... ഓരോ ദിവസവും എങ്ങനെയാ ജീവിച്ചു തീർക്കുന്നതെന്ന് എനിക്കേ അറിയൂ ... "
" എല്ലാം ശരിയാകും മ്മാ ..."
അവളുടെ സംസാരത്തിൽ നോവ് പടർന്നതറിഞ്ഞ് അവൻ പറഞ്ഞു..
അവൻ തരുന്നത് പ്രതീക്ഷ മാത്രമാണെന്ന് അവൾക്കറിയാമായിരുന്നു ...
അജയ് നേക്കാളും പൊക്കം അല്പം കുറവായിരുന്നു അവൾക്ക് ...
അവളുടെ മൂർദ്ധാവിലേക്ക് തന്റെ താടി കുത്തി , അവനവളെ ചുറ്റിപ്പിടിച്ചു ...
"ഈ കോടമഞ്ഞിനപ്പുറം മനോഹരമായ ഒരു ലോകമുണ്ടമ്മാ .... ഒരു നാൾ പ്രകാശം പരക്കും ... അപ്പോൾ നമുക്കത് കാണാം ... അപ്പോഴേ നമുക്കതിന്റെ യഥാർത്ഥ സൗന്ദര്യം കാണാനാകൂ ... "
" മോനേ .... കവിപുംഗവാ .... "
ഒരീണത്തിൽ അഭിരാമി വിളിച്ചു ...
" എന്തോ ....."
അവനവളുടെ ചെവിയിൽ വിളി കേട്ടു ...
" മുനിച്ചാമി ഫുഡ് തരക്കൂടാത്... നമ്മ താൻ റെഡി പണ്ണണം ... "
അറിയാവുന്ന തമിഴിൽ അവൾ ചിരിയോടെ പറഞ്ഞു ...
"കറക്റ്റായി വരുന്നുണ്ട് ... " അവൻ ചിരിച്ചു ...
മലമടക്കുകളിൽ മഞ്ഞുരുകിത്തുടങ്ങിയിരുന്നു ....
# # #
കുപ്പിയിൽ ബാക്കിയിരുന്നത് വിനയചന്ദ്രൻ ഗ്ലാസ്സിലേക്ക് പകർത്തി..
വെള്ളക്കുപ്പി ഒഴിഞ്ഞു കിടന്നിരുന്നു ...
ഒഴിച്ചു വെച്ച ഗ്ലാസ്സുമായി അയാൾ അടുക്കളയിലേക്ക് ചെന്നു..
ടാപ്പ് തുറന്നു വെള്ളം ചേർത്ത് അയാൾ മദ്യം ഒറ്റ വലിക്ക് അകത്താക്കി ...
💬 Comments
View all comments