Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]
അതിനു ശേഷം അയാൾ മൂക്കു ചുളിച്ചു ...
ഗ്ലാസ്സ് ഒന്നു കൂടി അയാൾ മണത്തു നോക്കി ....
ഗ്ലാസ്സിൽ നിന്നല്ല ...
മൂക്കു ചുളിച്ചു കൊണ്ട് തന്നെ അയാൾ ചുറ്റിനും ഒന്ന് നോക്കി.
വാതിലിനടുത്ത് ഭിത്തിയരികിലായി ഒരു എലി ചത്തു കിടക്കുന്നത് അയാൾ കണ്ടു.
"നാശം .." അയാൾ പിറുപിറുത്തു ....
ഫോൺ ബല്ലടിക്കുന്നത് കേട്ട് അയാൾ ഗ്ലാസ് സ്ലാബിൽ വെച്ച് മുറിയിലേക്ക് ചെന്നു...
അഭിരാമിയുടെ കോൾ ആയിരുന്നു ....
അയാളുടെ തലച്ചോറുണർന്നു ...
അയാൾ കോൾ എടുത്തു ...
"വിനയേട്ടാ ...."
അഭിരാമിയുടെ സ്വരം അയാൾ കേട്ടു ...
"നിങ്ങളെവിടാ ..?"
" മൂന്നാറിനപ്പുറം വട്ടവട എന്ന സ്ഥലത്താ ..."
" സ്ഥലമെങ്ങനെ ...?"
"ഇങ്ങോട്ടൊന്നും പെട്ടെന്ന് ആരും വരില്ല ... "
" സേഫ് അല്ലേ...?"
" കുഴപ്പമില്ല ... "
" പുറത്തൊന്നും അധികം ഇറങ്ങണ്ട... "
" ഇല്ല ... "
" അജയ് ....?"
"അടുത്തുണ്ട് .... "
" അവനോട് കാര്യം പറഞ്ഞേക്ക് ... "
" ഉം..."
" അർജന്റ് കാര്യത്തിനു മാത്രം ഫോൺ ഓൺ ചെയ്താൽ മതി ... "
" ഉം..."
" എന്നാൽ വെച്ചോ..."
അപ്പുറത്ത് ഫോൺ കട്ടായി ...
പിന്നെയെല്ലാം ധൃതിയിലായിരുന്നു ...
വാതിൽ തുറന്ന് കടലാസ്സു കൂട്ടി വാലിൽ പിടിച്ച് എലിയെ അടുത്ത പറമ്പിലേക്ക് ഒരേറു കൊടുത്തു ... കുഴിച്ചിടാനൊന്നും സമയമില്ല ... പല്ലു തേപ്പും കുളിയും അഞ്ചു മിനിറ്റിനുള്ളിൽ കഴിഞ്ഞു ...
ഒരോട്ടോ വിളിച്ച് അയാൾ അഭിരാമിയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ അമ്മിണിയമ്മ ഗേയ്റ്റിനടുത്തേക്ക് ഓടി വരുന്നത് അയാൾ കണ്ടു ...
"സാറേ ..." അയാളെ കണ്ടതും അവർ വിളിച്ചു കൂവി ...
" കൊച്ചുങ്ങളെ കാണാനില്ല ... "
" ഇവിടെയെവിടെയെങ്കിലും കാണും ... "
നിസ്സാരമട്ടിൽ പറഞ്ഞു കൊണ്ട് വിനയചന്ദ്രൻ മുന്നോട്ട് നടന്നു ...
"സാറേ ..." ഓട്ടോക്കാരൻ പിന്നിൽ നിന്ന് വിളിച്ചു ....
" ഒരഞ്ചു മിനിറ്റെടാ ..."
അല്പം ദേഷ്യത്തിൽ വിനയചന്ദ്രൻ അയാളോട് തട്ടിക്കയറി ...
💬 Comments
View all comments