Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]
എന്തോ പിറുപിറുത്തു കൊണ്ട് ഓട്ടോക്കാരൻ സീറ്റിലേക്ക് തന്നെയിരുന്നു ...
"ആരാ വാതിൽ തുറന്നേ ....?"
" ഞാനാ ..." തിരിച്ചു നടക്കുന്നതിനിടയിൽ അമ്മിണിയമ്മ പറഞ്ഞു ..
അവരെ ബോധിപ്പിക്കാൻ വേണ്ടി വിനയചന്ദ്രൻ റൂമുകളിൽ കയറിയിറങ്ങി ...
" ഫോൺ രണ്ടും ഇവിടുണ്ട് ...."
ഹാളിലേക്ക് വന്ന അയാൾ പറഞ്ഞു ...
" ഞാൻ വിളിച്ചിട്ട് എടുത്തില്ല ...."
" ചാവി ആരാ നിങ്ങൾക്കു തന്നേ..? " വിനയചന്ദ്രൻ അജ്ഞത നടിച്ചു ...
അമ്മിണിയമ്മ ഒറ്റ ശ്വാസത്തിൽ കാര്യം പറഞ്ഞു ....
"നിങ്ങൾ വീട് പൂട്ടി നിങ്ങളുടെ വീട്ടിലേക്ക് പോ .."
"അവരെവിടെപ്പോയതാ ..?"
" ഞാനൊന്ന് അന്വേഷിക്കട്ടെ ... പൊലീസിനെ അറിയിക്കേണ്ടി വരും ... "
" പോലീസോ ...?" അവരൊന്ന് അന്ധാളിച്ചു ...
"നിങ്ങള് ഞാൻ പറയുന്നത് കേൾക്ക് ... പിന്നെ വേറെ ആരോടും ഇത് പറയാൻ നിക്കണ്ട ...."
അവർ തലകുലുക്കി ...
വിനയചന്ദ്രൻ ഓട്ടോറിക്ഷയിൽ നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ..
വിനയചന്ദ്രൻ എത്തുമ്പോൾ എസ്. ഐ എത്തിയിരുന്നില്ല ..
മറ്റൊരു പൊലീസുകാരന്റെ ചോദ്യത്തിന് ആഗമനോദ്ദേശ്യം അറിയിച്ച ശേഷം അയാൾ അവിടെ കിടന്ന കസേരയിലിരുന്നു..
വയർലെസ് ഇടതടവില്ലാതെ ശബ്ദിക്കുന്നത് കേട്ട് വാതിൽക്കലേക്ക് മിഴികളെയ്തു അയാളിരുന്നു ..
അര മണിക്കൂർ കഴിഞ്ഞ ശേഷം എസ്.ഐ എത്തി.
ഒരു പൊലീസുകാരൻ വിളിച്ചപ്പോൾ വിനയചന്ദ്രൻ എഴുന്നേറ്റ് എസ്.ഐ യുടെ ക്യാബിനിലേക്ക് കയറി ...
"ഇരിക്ക് ....."
സൗമ്യമായ സ്വരത്തിൽ എസ്.ഐ പറഞ്ഞു ...
സുനിൽ ദയാനന്ദ് ... സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് ...
ടേബിളിലെ നെയിം ബോർഡിലേക്ക് നോക്കിക്കൊണ്ട് വിനയചന്ദ്രൻ അയാൾക്കെതിരെ കസേരയിലിരുന്നു ...
" കാര്യം പറയൂ ...."
വിനയചന്ദ്രൻ രാവിലെ സംഭവിച്ച കാര്യങ്ങൾ അയാളോട് വിശദീകരിച്ചു. പൊലീസിനെ കബളിപ്പിക്കുകയാണ് എന്നറിയാമെങ്കിലും ആ പതർച്ച അയാൾ പുറമെ കാണിച്ചില്ല ...
"അവർ പോകാനിടയുള്ള മറ്റു സ്ഥലങ്ങളിൽ നിങ്ങൾ അന്വേഷിച്ചോ...?"
" ഞാനിങ്ങോട്ടാണ് സാർ ആദ്യം വന്നത് ... "
" ഞങ്ങൾ അന്വേഷിക്കും. നിങ്ങൾ നിങ്ങളുടേതായ രീതിയിൽ അന്വേഷിക്കണം ... "
" ഉറപ്പായും..."
"
💬 Comments
View all comments