Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]
ഒരു പെറ്റീഷൻ എഴുതിക്കൊടുത്തിട്..."
"മറ്റൊരു കാര്യം കൂടി ഉണ്ട് സാർ ..."
" എന്താ ...?"
രാജീവ് വന്നതും വെല്ലുവിളിച്ചതും വിനയചന്ദ്രൻ പറഞ്ഞു. അഭിരാമി അയാളെ കുത്തിയ കാര്യം അയാൾ മറച്ചു വെച്ചു ....
" എന്നിട്ടത് ഇപ്പോഴാണോ പറയുന്നത് ....?"
എസ്. ഐ ദേഷ്യപ്പെട്ടു ...
"വാക്കാലുള്ള ഭീഷണിയല്ലേ സർ ... അത് ദേഷ്യം വന്നപ്പോൾ പറഞ്ഞതാകുമെന്ന് കരുതി ... അല്ലെങ്കിലും അതിനൊക്കെ എങ്ങനെയാ പരാതി തരുക..?"
എസ്. ഐ അയാളെ ഇരുത്തി നോക്കി ...
"നിങ്ങളെന്താ ചെയ്യുന്നത് ...?"
"അദ്ധ്യാപകനായിരുന്നു ... "
ആ സമയത്തു തന്നെ അയാളുടെ മുഖത്ത് ഒരു ബഹുമാനം പ്രകടമായത് വിനയചന്ദ്രൻ ശ്രദ്ധിച്ചു.
" അവരുടെ മോനും കൂടെയുണ്ടെന്നല്ലേ പറഞ്ഞത് ....?"
"ഉണ്ടാവേണ്ടതാണ് ... "
" നിങ്ങൾ പേടിക്കണ്ട ... വല്ല വിവരവും കിട്ടിയാൽ ഇങ്ങോട്ട് വിളിച്ചു പറഞ്ഞേക്കണം ..."
"ശരി സാർ ... "
" മറ്റേയാളുടെ നമ്പർ കയ്യിലുണ്ടോ ...?"
"ആരുടെ ...?"
"ആ സ്ത്രീയുടെ ഭർത്താവിന്റെ .....?"
"ഇല്ല സാർ...."
"നിങ്ങൾ തമ്മിൽ ടച്ചൊന്നുമില്ലേ ...?"
"ഇല്ല സാർ... , അമ്മാവന്റെ മരണ ശേഷമാണ് അഭിരാമി തന്നെ വിളിച്ചു തുടങ്ങിയത് ... "
" അയാളെന്താ ചെയ്യുന്നേ...?"
" ടൗണിൽ തന്നെ യൂസ്ഡ് വെഹിക്കിളിന്റെ ഒരു ഷോറൂമുണ്ട് ... "
" മതി ... ഞാൻ കണ്ടു പിടിച്ചോളാം..."
റൈറ്ററെ പരാതി ഏല്പിച്ച്, അതിന്റെ ഒരു കോപ്പിയും വാങ്ങിയാണ് വിനയചന്ദ്രൻ ഇറങ്ങിയത് ...
അപ്പോഴേക്കും ബാർ തുറന്നിരുന്നു ...
രണ്ടു പെഗ് അടുപ്പിച്ച് " നിൽപ്പനടി " ച്ചിട്ട് അയാൾ ബാറിലെ കസേരയിലേക്കിരുന്നു ..
വാതിൽക്കലേക്ക് ശ്രദ്ധിച്ചാണ് വിനയചന്ദ്രൻ ഇരുന്നത് ... അയാളാരെയോ പ്രതീക്ഷിക്കുന്നതു പോലെ തോന്നി ...
അര മണിക്കൂർ കഴിഞ്ഞപ്പോൾ കാവിക്കൈലിയും കള്ളി ഷർട്ടും ധരിച്ച് ഒരു ചെറുപ്പക്കാരൻ കയറി വന്നു ...
"മാഷ് തുടങ്ങിയില്ലേ ....?"
വിരലുയർത്തി രണ്ട് എന്ന് വിനയചന്ദ്രൻ ആംഗ്യം കാണിച്ചു ...
" എന്നാൽ ഞാനൊന്നു വിട്ടിട്ടു വരാം ... "
ചെറുപ്പക്കാരൻ കൗണ്ടറിനടുത്തേക്ക് നീങ്ങി ...
💬 Comments
View all comments