0%

Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]

അവൻ തിരികെ വരുന്നതും പ്രതീക്ഷിച്ച് വിനയചന്ദ്രനിരുന്നു ...

ചെറുപ്പക്കാരൻ ഒന്നടിച്ചിട്ട് വിനയചന്ദ്രന്റെയടുത്തേക്ക്‌ വന്നു ...

"സനോജേ ...."

" പറ മാഷേ ..." ചിറി തുടച്ചിട്ട് ചെറുപ്പക്കാരൻ വിനയചന്ദ്രന്റെയടുത്തുള്ള കസേരയിലിരുന്നു ...

" എഴുന്നൂറു രൂപയും എണ്ണക്കാശും ... നമ്മുടെ ഒരു ചെക്കനെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട് ... "

" വിശ്വസ്തനാണോ ...?"

"അല്ലാത്തവനെ ഞാനീ പണി ഏൽപ്പിക്കുമോ ..?"

" നീ തന്നെ അവനെ ഡീൽ ചെയ്താൽ മതി ... എന്നെ അവൻ അറിയണ്ട .."

"അത്രയേയുള്ളൂ ... "

" നീ എന്താ പയ്യനോട് പറഞ്ഞത് ...?"

" വണ്ടിക്കേസാണെന്നാ പറഞ്ഞത് ... "

" അതങ്ങനെ തന്നെ ഇരിക്കട്ടെ ... "

" രാവിലെ മുതൽ രാത്രി എട്ടൊമ്പത് മണി വരെ അവൻ നോക്കിക്കോളും ... അതു കഴിഞ്ഞുള്ള സമയം....?"

"അത്രയും സമയം മതി ... "

വിനയചന്ദ്രൻ പറഞ്ഞു ...

" ഒന്നു കൂടി വിട്ടാലോ മാഷേ ....?"

" നമുക്ക് ഒരെണ്ണം വാങ്ങി പോകാം ... കുറച്ചു കാര്യങ്ങളുണ്ട് ... "

വിനയചന്ദ്രൻ എഴുന്നേറ്റു .

# # #

ഓഫീസിലിരിക്കുമ്പോഴാണ് രാജീവിന് കാൾ വന്നത്..

എസ്. ഐ ആയിരുന്നു ലൈനിൽ ..

"രാജീവല്ലേ ...?"

"അതെ..."

" ഞാൻ എസ്.ഐ സുനിലാണ് ... "

ഒരു നടുക്കം രാജീവിലുണ്ടായി ...

"നിങ്ങൾക്കെതിരെ ഒരു പരാതി കിട്ടിയിട്ടുണ്ടല്ലോ..."

" പരാതിയോ ...?"

എസ് ഐ അയാളോട് കാര്യം പറഞ്ഞു ...

രാജീവ് ഇരുന്ന ഇരുപ്പിൽ വിയർത്തു ...

"നിങ്ങൾ സ്റ്റേഷനിലേക്ക് ഒന്ന് വന്നേ മതിയാകൂ ...."

" വരാം സർ ...."

എസ്. ഐ ഫോൺ കട്ടാക്കിയത് രാജീവറിഞ്ഞു ..

അഭിരാമി മിസ്സിംഗ് .....!

അവൾ മരിക്കുന്നത് തന്റെ ജോലി കുറയ്ക്കുമെന്ന് അറിയാമെങ്കിലും അയാളെ ഒരു നടുക്കം ഗ്രസിച്ചു കൊണ്ടിരുന്നു ...

ഇപ്പോൾ അവൾക്ക് എന്തു സംഭവിച്ചാലും അതിനുത്തരവാദി താൻ തന്നെയാണെന്ന സത്യം അയാളെ മഥിച്ചു കൊണ്ടിരുന്നു ...

വിനയചന്ദ്രനാകാം അതിനു പിന്നിലെന്ന് രാജീവിന് തോന്നി.....

പക്ഷേ പൊലീസ് കംപ്ലയിന്റ് വന്ന

💬 Comments

View all comments