0%

Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]

സ്ഥിതിക്ക് വിനയചന്ദ്രന് അത്ര ബുദ്ധിയൊന്നും കാണാനിടയില്ലെന്നും അയാൾ കണക്കു കൂട്ടി ...

എവിടെയോ എന്തോ ഒന്ന് താൻ പ്രതീക്ഷിക്കാത്തത് സംഭവിച്ചു എന്ന് മാത്രം രാജീവ് അറിഞ്ഞു ...

# # #

വട്ടവടയ്ക്കു മുകളിൽ വീണ്ടും മഞ്ഞു വീണു തുടങ്ങി ...

നാലു മണി കഴിഞ്ഞപ്പോൾ മുതൽ കോടമഞ്ഞ് കയറി അടുത്തുള്ള ആളെ പോലും കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു ...

നെരിപ്പോടിനരികെ മറ്റൊരു നെരിപ്പോടായി അജയ് ഒരു പലകയിൽ കുത്തിയിരുന്നു ...

അവനരികിൽ കസേരയിൽ അഭിരാമിയും ഉണ്ടായിരുന്നു ...

" അമ്മാ....." അജയ് വിളിച്ചു ...

നിറഞ്ഞ മിഴികളോടെ അവൾ മുഖം തിരിച്ച് അവനെ നോക്കി ....

" നമ്മൾ കാണിച്ചത് വിഡ്ഢിത്തരമല്ലേ .....?"

അവൾ മനസ്സിലാകാതെ അവനെ നോക്കി ....

" അയാൾ ഇവിടേക്ക് വന്നാലോ ....? ഐ മീൻ അയാളുടെ ആളുകൾ ....?"

ഒരു നടുക്കം അഭിരാമിയുടെ ഉള്ളിൽ വീണു ...

അവൻ അയാളെന്ന് ഉദ്ദ്ദേശിച്ചത് രാജീവിനെയാണെന്ന് അവൾക്ക് മനസ്സിലായി ...

അജയ് അവനിരുന്ന പലകയോടെ അവളിലേക്കടുത്തു ...

അവളുടെ കാൽച്ചുവട്ടിലിരുന്ന് അവൻ തുടർന്നു ...

" ഇവിടെയാണെങ്കിൽ അയാൾക്ക് നമ്മളെ ഇല്ലാതാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല ... "

" അജയ് .....?"

ചോദ്യഭാവത്തിൽ പേടിയോടെ അവൾ അവനെ നോക്കി ...

ആ ഒരു സാദ്ധ്യത താനൊരിക്കലും ചിന്തിച്ചിരുന്നതല്ലല്ലോ എന്ന് അവളോർത്തു..

ഈ ഓണംകേറാമൂലയിലെ കാട്ടിൽ തങ്ങളെ തല്ലിക്കൊന്നിട്ടാൽ ആരും അറിയാൻ പോകുന്നില്ല എന്ന സത്യത്തെ അവൾ പേടിയോടെ നോക്കിക്കണ്ടു ...

"വിനയേട്ടൻ പറഞ്ഞപ്പോ ...." അവളൊന്നു വിക്കി ...

"ആര് ... ആ കള്ളുകുടിയനോ ....?" അജയ് ദേഷ്യപ്പെട്ടു.

" അമ്മയിത്ര മണ്ടിയായിപ്പോയല്ലോ ..."

അഭിരാമി മിണ്ടിയില്ല ...

വിനയേട്ടൻ മദ്യപിച്ചിട്ടാണ് ഇതൊക്കെ തന്നോട് പറഞ്ഞതെന്ന സത്യം അവളോർത്തു.

" അയാൾക്കും ഇതിൽ എന്തെങ്കിലും ലാഭം കാണും ..."

അജയ് ആരോടെന്നില്ലാതെ പറഞ്ഞു ...

അഭിരാമി ഒന്നുകൂടി നടുങ്ങി ...

വിനയചന്ദ്രന്റെ പെരുമാറ്റത്തിൽ അങ്ങനെയൊരു അസ്വാഭാവികത അവൾക്ക് ദർശിക്കാൻ കഴിഞ്ഞില്ല ...

"വിനയേട്ടൻ അത്തരക്കാരനല്ല ... "

സ്വയം വിശ്വസിക്കാനെന്നവണ്ണം അവൾ പറഞ്ഞു

💬 Comments

View all comments