0%

Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]

നേരിയ വിഷമത്തോടെ അവൾ കിടക്കയിലേക്ക് വീണു ...

പുതപ്പെടുത്തവൾ ശരീരം മൂടി....

സൗന്ദര്യത്തെ ആഗ്രഹിക്കാത്ത, അതിനെ പുകഴ്ത്തിപ്പറയുന്നത് ഇഷ്ടപ്പെടാത്ത സ്ത്രീജൻമങ്ങൾ ഇനിയും ഭൂമിയിലവതരിക്കേണ്ട സംഗതിയാണ് ...

അപകടമോ, മരണമോ കൺമുന്നിലുണ്ടെങ്കിലും കണ്ണെഴുതി തീർത്തിട്ടേ , അവളതിനെക്കുറിച്ച് ആലോചിക്കാൻ സാദ്ധ്യതയുള്ളൂ ...

താൻ സുന്ദരിയാണെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നത് അഭിരാമിക്കു തന്നെയാണ്.

സ്കൂളിലെയും കോളേജിലെയും പ്രേമാഭ്യർത്ഥനകളൊക്കെയും അതിനു തെളിവാണ് ....

കൂട്ടുകാരി മുഖേന തനിക്കു കിട്ടിയ ആദ്യത്തെ പ്രേമലേഖനത്തിന്റെ വരികൾ അവൾക്കിപ്പോഴും ഓർമ്മയുണ്ട് .....

" എന്റെ പ്രണയമേ .... നീ അതിനായി കാത്തിരിക്കുക ... എങ്കിൽ അതിന് നല്ല ഭാവിയുണ്ടാകും ...."

കത്തെഴുതിയ ആളോട് അന്ന് ആരാധന പൊട്ടിമുളച്ചത് സ്വാഭാവികം ....

പക്ഷേ പിന്നീടൊരു നാൾ കോളേജിലെ ലൈബ്രറിയിൽ വെച്ച് ഖലീൽ ജിബ്രാന്റെ പുസ്തകം യാദൃശ്ചികമായി തുറന്നപ്പോൾ അവനോട് ദേഷ്യമാണ് തോന്നിയത് ...

സ്വന്തം ഇഷ്ടം ഒരു പെണ്ണിനെ അറിയിക്കാൻ മറ്റൊരുത്തന്റെ വാക്കുകൾ കട്ടെടുത്തവൻ .....

ചില പെൺകുട്ടികൾ/ സ്ത്രീകൾ അങ്ങനെയാണ് ....

ഒരൊറ്റ വാക്ക് ... കളങ്കവും കല്മഷവുമില്ലാത്ത ഒരൊറ്റ വാക്ക് കൊണ്ട് അവർ സമ്മതം പറഞ്ഞേക്കാം ....

ആരുടെയും പിന്തുണയോ , സമ്മർദ്ദങ്ങളോ ആയി വരുന്നവനെ അവൾ അംഗീകരിക്കണമെന്നില്ല ....

അജയ് പറഞ്ഞതും അതു തന്നെയായിരുന്നു ....

അവന് തോന്നിയ ഒരു സത്യം അവൻ പറഞ്ഞു ....

നല്ല പച്ച മലയാളത്തിൽ മുഖത്തു നോക്കി പറഞ്ഞു.....

തന്റെ വിഷമാവസ്ഥയിൽ ഒരാശ്വാസമായി മൊഴിഞ്ഞതാകാം ഒരു പക്ഷേ അവൻ ....

പക്ഷേ കേട്ടപ്പോൾ ഒരു രസം .... ഒരു സുഖം....

ചിലപ്പോൾ അതൊരു സത്യവുമാകാം ....

ഒരമ്മയോടും മകന് നുണ പറയേണ്ട കാര്യമില്ലല്ലോ...

അടുത്ത് , പുതപ്പ് വലിയുന്ന ശബ്ദം അവളറിഞ്ഞു ....

അവളുടെ ചെവിപ്പുറകിൽ അവന്റെ നിശ്വാസക്കാറ്റടിച്ചു ....

" ഞാൻ പറഞ്ഞത് കാര്യമായിട്ടു തന്നെയാ ..... ഇനി അതോർത്ത് ഉറങ്ങാതിരിക്കണ്ട ... "

പറഞ്ഞിട്ട് അജയ് തിരിഞ്ഞു കിടന്നു ...

"പോടാ ...."

അവൾ തിരിഞ്ഞു ...

"ഉറങ്ങിയിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു ...."

താൻ പിടിക്കപ്പെട്ടതറിഞ്ഞ് അവൾക്ക് ലജ്ജ തോന്നി ...

മിണ്ടാതെ കിടന്നാൽ മതിയായിരുന്നു....

"സെക്യൂരിറ്റി

💬 Comments

View all comments