0%

Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]

അവന്റെ ഇടം കൈ എടുത്ത് അവൾ തന്റെ പുറത്തേക്കിട്ടു, അവനെ ചേർത്തു പിടിക്കാനായി വലം കൈ കൊണ്ട് അവന്റെ തല തന്റെ നെഞ്ചിലേക്ക് അവൾ ചേർത്തു ...

"കരയല്ലേടാ ....."

പുതപ്പെത്താത്ത തന്റെ ടോപ്പിനു മുകളിൽ, നെഞ്ചിലേക്ക് അവൾ അവന്റെ മുഖം ഇറുകെ അടുപ്പിച്ചു ...

അവന്റെ മൂർദ്ധാവിൽ മുകർന്നും മുടിയിഴകളിൽ തലോടിയും അവളവനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു...

ഗൗരവവും , ദേഷ്യവും വാശിയും അജയ് ചില സമയങ്ങളിൽ മാത്രം എടുത്തണിയുന്ന മുഖാവരണം മാത്രമാണെന്ന് അഭിരാമിക്ക് മനസ്സിലായി ...

പിടക്കോഴി, തന്റെ കുഞ്ഞിനെ സംരക്ഷിക്കുന്നതു പോലെ തന്റെ കഴുത്തടിയിലേക്ക് അവന്റെ മുഖം വലിച്ചടുപ്പിച്ചു ....

" അജൂ ....." വാത്സല്യാതിരേകത്താൽ അവൾ വിളിച്ചു ...

"ഉം ... "

അവളുടെ സ്തനങ്ങൾക്കിടയിൽ മുഖം ചേർത്തിരുന്ന അവൻ മൂളി ....

" കഴിഞ്ഞതൊന്നും ഓർക്കണ്ടടാ ..... "

അവൻ മിണ്ടിയില്ല ...

അവൾ തന്റെ വലം കാലെടുത്ത് , അവന്റെ പുറത്തേക്കിട്ട് ചുറ്റി...

ഒന്നുകൂടി , അവനെ ഗാഢം പുണർന്ന് അവൾ പുതപ്പു വലിച്ച് ഇരുവരുടെയും ശരീരങ്ങൾ മൂടി....

അജയ്, ഇടതു കൈ കൊണ്ട് അവളെ ഇറുക്കിത്തുടങ്ങി ....

" ഇങ്ങനെ കിടക്കാനല്ലേ നീ ഓടി വന്നിരുന്നത് .....?"

"ഉം ....."

" ഇനി നമ്മളെ തടയാൻ ആരും ഇല്ലല്ലോ ...."

അജയ് പതിയെ തലയുയർത്തി ....

"നിനക്ക് നഷ്ടപ്പെട്ടത് ഞാൻ തിരിച്ചു തന്നാൽ സങ്കടം മാറില്ലേ....?"

അവന്റെ മിഴികൾ ഒന്ന് തിളങ്ങി ....

" ലീവും വെക്കേഷനുമൊക്കെ ഇനിയും വരുമെടാ...."

അവളവനെ ആശ്വസിപ്പിച്ചു ....

അജയ് അവളുടെ നഗ്നമായ മാറിടങ്ങളുടെ

💬 Comments

View all comments