0%

Chapter Title : അർത്ഥം അഭിരാമം 3 [കബനീനാഥ്]

ഡോർലെൻസിലൂടെ പുറത്തേക്ക് നോക്കി..

ഒരു ചെറുപ്പക്കാരൻ മുറ്റത്ത് നിൽക്കുന്നത് അവൾ കണ്ടു ..

വാതിൽ പതിയെ തുറന്ന് അവൾ തല പുറത്തേക്കിട്ടു.

" എന്താ… ?"

ചെറുപ്പക്കാരൻ ശബ്ദം കേട്ട് ധൃതിയിൽ തിരിഞ്ഞു……

അയാൾ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു കടലാസ് എടുത്തു നിവർത്തുന്നത് കണ്ടുകൊണ്ട് കാഞ്ചന സിറ്റൗട്ടിലേക്ക് വന്നു.

" നഴ്സറീന്നാ………. "

ഗേയ്റ്റിന് പുറത്തു നിർത്തിയ ബൈക്കിൽ പൂച്ചെട്ടികൾ കെട്ടിവെച്ചിരിക്കുന്നത് അവൾ കണ്ടു……

" മാഡത്തിന്റെ പേര്…….?"

"കാഞ്ചന… …. "

ഒന്നു സംശയിച്ചാണ് അവൾ പേര് പറഞ്ഞത്…

" സോറി… ഇത് ഒരു രമാദേവിക്കാണ്…… "

പറഞ്ഞിട്ട് ചെറുപ്പക്കാരൻ ഗേയ്റ്റിനു നേർക്ക് നടന്നു……

അവൾ തിരിഞ്ഞപ്പോഴേക്കും ചെറുപ്പക്കാരന്റെ വിളി വീണ്ടും കേട്ടു..

കാഞ്ചന തിരിഞ്ഞു ………

" മാഡം…… ചെടികൾ വല്ലതും വേണമെങ്കിൽ……....."

"ഇപ്പോഴൊന്നും വേണ്ട…… "

അയാൾ പൂർത്തിയാക്കും മുൻപ് അവൾ പറഞ്ഞു…

കാഞ്ചന അകത്തു കയറി വാതിലടച്ചു.

ഗേയ്റ്റിനു പുറത്തേക്കിറങ്ങി കയ്യിലിരുന്ന കടലാസ് കീശയിലേക്ക് മടക്കിയിട്ടുകൊണ്ട് സനോജ് ആ പേര് ഒന്നുകൂടി ഉരുവിട്ടു…

" കാഞ്ചന……….: "

***  ***  ***   ***

വട്ടവടയ്ക്കു മേൽ സൂര്യൻ ചാഞ്ഞു തുടങ്ങിയിരുന്നു …

കഴിഞ്ഞ ദിവസം പോയ കൊക്കയുടെ അരികിലായിരുന്നു അഭിരാമിയും അജയ് യും..

അഭിരാമിയുടെ മടിയിൽ തല വെച്ച് പാറപ്പുറത്ത് കിടക്കുകയായിരുന്നു അജയ്…

സായന്തന സൂര്യന്റെ ശോണ കിരണങ്ങൾ അവരുടെ മുകളിൽ പെയ്തുകൊണ്ടിരുന്നു……

" വട്ടവടയിലെ ആകാശം ഇന്ന് സുന്ദരിയാണ് അല്ലേ അമ്മാ…?"

"എന്നേപ്പോലെ…......?"

അവൾ കുസൃതിയോടെ അവനെ നോക്കി……

" തമാശയ്ക്ക് ഒരു കാര്യം പറഞ്ഞു പോയി… എപ്പോഴും

💬 Comments

View all comments