Chapter Title : അർത്ഥം അഭിരാമം 3 [കബനീനാഥ്]
അതിലിങ്ങനെ പിടിച്ചുതൂങ്ങണ്ട.."
അജയ് കെറുവോടെ പാറക്കെട്ടിനു നേർക്ക് മുഖം തിരിച്ചു …
"അപ്പോൾ നീ തമാശ പറഞ്ഞതാ..?"
തെല്ലൊരു വിഷമം അമ്മയുടെ സ്വരത്തിൽ കലർന്നത് അജയ് തിരിച്ചറിഞ്ഞു …
" പിന്നല്ലാതെ…"
അജയ് മലർന്നു,അവളുടെ മുഖത്തേക്ക് നോക്കി…….
അവളുടെ മുഖത്തെ വിഷാദ ഭാവം കണ്ട് അവന് ചിരി വന്നു……
" ഈ അമ്മ ആളൊരു തൊട്ടാവാടിയാ…"
അഭിരാമി ഒരു വിളറിയ ചിരി ചിരിച്ചു …
" ഫീൽ ചെയ്തല്ലേ… "
"എന്തിന്…….? "
അഭിരാമി മുഖഭാവം മാറ്റാൻ ശ്രമിച്ചത് പരാജയപ്പെടുകയാണുണ്ടായത്……
അജയ് അത് മനസ്സിലാക്കി..
തന്റെ പെരുമാറ്റങ്ങളും കളിചിരികളും തമാശകളും അമ്മ ആസ്വദിക്കുന്നുണ്ടെന്നും അതു പോലെ തന്നെ തന്റെ ദേഷ്യവും ശകാരങ്ങളും കളിയാക്കലുകളും അമ്മയുടെ മാനസികാവസ്ഥയെ തന്നെ സ്വാധീനിക്കുന്ന ഘടകമാണെന്നും അജയ് തിരിച്ചറിയുകയായിരുന്നു …
പാറയിൽ കൈ കുത്തി അവൻ എഴുന്നേറ്റു..
അവൾക്കരികിലേക്ക് അവൻ ചേർന്നിരുന്നു..
"അമ്മയ്ക്ക് ഫീൽ ചെയ്തു, എന്നത് എനിക്ക് ഫീലായി… …."
"അങ്ങനെയൊന്നുമില്ലടാ … "
അമ്മ പറഞ്ഞത് നൂറ്റിയൊന്നു ശതമാനം നുണയാണെന്ന് അവനറിയാമായിരുന്നു……
മലമടക്കുകളിലേക്ക് സൂര്യൻ താണു തുടങ്ങി ..
ചെഞ്ചായം കോരിയൊഴിച്ചതു പോലെ ആകാശച്ചെരിവു കാണപ്പെട്ടു………
നിശബ്ദമായ നിമിഷങ്ങൾ കടന്നുപോയി……
" വട്ടവട സുന്ദരിയാണ്… പക്ഷേ അതിലേറെ സുന്ദരി എന്റെ അമ്മ അഭിരാമിയാണ്……. "
നിശബ്ദതയിൽ അശരീരി പോലെ അജയ് യുടെ വാക്കുകൾ കേട്ട് അഭിരാമി മുഖം ചെരിച്ചു …
ശോണിമയുടെ ഒരൊളി അഭിരാമിയുടെ മുഖത്തവൻ കണ്ടു…
"സത്യം……. "
നറു പുഞ്ചിരിയോടെ അവളെ നോക്കി അവൻ കണ്ണിറുക്കി…….
"പോടാ… …. "
പഴയ അഭിരാമിയുടെ സ്വരം അജയ് തിരിച്ചറിഞ്ഞു..
💬 Comments
View all comments