Chapter Title : അർത്ഥം അഭിരാമം 3 [കബനീനാഥ്]
" ഒന്നുമില്ലമ്മാ………. "
" പിന്നെ… ?"
"പെട്രോൾ തീർന്നോ എന്നൊരു സംശയം."
അവൾക്കു സംശയത്തിനിട കൊടുക്കാതെ അവൻ പറഞ്ഞു……
" എനിക്കു നടക്കാനൊന്നും വയ്യ…… "
" എടുത്താലോ… ?"
അവളോടു സംസാരിക്കുന്നുണ്ടായിരുന്നുവെങ്കിലും അവന്റെ ശ്രദ്ധ റോഡിലേക്കായിരുന്നു…….
"നിനക്കു പറ്റുമോ…….?"
"അതൊക്കെ ഈസിയല്ലേ…….?"
പത്തു മിനിറ്റോളം അവർ അവിടെ നിന്നിട്ടും അജയ് പ്രതീക്ഷിച്ചതെന്തോ സംഭവിച്ചില്ല……
അവളെ ബോദ്ധ്യപ്പെടുത്താനെന്നവണ്ണം കുറച്ചു ദൂരം വണ്ടി തള്ളിയിട്ടാണ് അവൻ സ്റ്റാർട്ടാക്കിയത് …
" പെട്രോൾ ഇല്ലാന്ന് പറഞ്ഞിട്ട് … ?"
" മുനിച്ചാമിയുടെ പ്രായം കാണും ഈ വണ്ടിക്ക്… "
പറഞ്ഞിട്ട് ആലോചനയോടെ അജയ് വണ്ടി മുന്നിലേക്കെടുത്തു.
അഭിരാമി അത് വിശ്വസിച്ചെന്ന് തോന്നി………….
*** *** *** ***
സനോജ് വന്നപ്പോഴാണ് വിനയചന്ദ്രൻ എഴുന്നേറ്റത്……
ഇടതു കാലിന്റെ മുട്ടിനും പാദത്തിനും ബാൻഡേജ് ഉണ്ടായിരുന്നു……
ഇടത്തേക്കവിളിൽ സ്ലാബിലുരഞ്ഞ് തൊലി പോയ ഒരു ചെറിയ പാടും……
" ദോശയാ വാങ്ങിയത്…… "
സനോജ് കയ്യിലിരുന്ന പൊതി കട്ടിലിനരുകിൽ കിടന്നിരുന്ന ടീപ്പോയിലേക്ക് വെച്ചു പറഞ്ഞു..
ശരീരം ബെഡ്ഡിലൂടെ നിരക്കി വിനയചന്ദ്രൻ കട്ടിലിൽ എഴുന്നേറ്റിരുന്നു …
അയാൾക്ക് ചാരിയിരിക്കാൻ പാകത്തിൽ തലയിണയെടുത്ത് കട്ടിലിന്റെ ക്രാസിക്കും അയാൾക്കുമിടയിൽ സനോജ് വെച്ചു കൊടുത്തു…
" നീ വേറെയൊന്നും കൊണ്ടുവന്നില്ലേ… ….?"
വിനയചന്ദ്രൻ ചോദിച്ചു……
" വേറെന്ത്………… ?"
വിനയചന്ദ്രന്റെ മുഖം വാടി..
"എന്റെ പൊന്നു മാഷേ , ഇങ്ങനെ ബോധമില്ലാതെ കുടിക്കണ്ട ഇനി… ഇതെത്രാമത്തെ വീഴ്ചയാ.."
വിനയചന്ദ്രൻ ഒന്നും മിണ്ടിയില്ല…
സനോജ് അരയിൽ നിന്നും, അരലിറ്ററിന്റെ ഒരു കുപ്പിയെടുത്ത് ടീപോയിലേക്ക് വെച്ചപ്പോൾ വിനയചന്ദ്രന്റെ മുഖം തെളിഞ്ഞു…
" നീ ഒരെണ്ണം ഒഴിക്ക്…. വല്ലാത്ത മേലു വേദന… "
അയാളൊന്ന് ഇളകിയിരുന്നു…
"ഫ്രിഡ്ജിൽ വെള്ളമിരിപ്പില്ലേ..?"
ടേബിളിനു കീഴെ കിടന്ന കാലിക്കുപ്പികളിലേക്ക് നോക്കി സനോജ് ചോദിച്ചു..
"ആര് വെച്ചിട്ട്…….? ടാപ്പിൽ വെളളം കാണും.. "
വിനയചന്ദ്രൻ പറഞ്ഞു.
സനോജ് അടുക്കളയിലേക്ക് പോയി..
അവൻ ഗ്ലാസ്സും പാത്രങ്ങളും വൃത്തിയായി കഴുകിയെടുത്ത് തിരിച്ചു വന്നു..
സനോജ് മദ്യത്തിനു പിന്നാലെ ഗ്ലാസ്സിലേക്ക് വെള്ളമൊഴിച്ചതും ക്ഷമയില്ലാതെ വിനയചന്ദ്രൻ അതെടുത്തു വിഴുങ്ങി .
അവൻ പാത്രത്തിലേക്കെടുത്തു വെച്ച ദോശ പിച്ചിപ്പറിച്ച്
💬 Comments
View all comments