Chapter Title : അർത്ഥം അഭിരാമം 3 [കബനീനാഥ്]
അഭ്യാസമൊക്കെ… …. ? "
"ആണെങ്കിൽ……….?"
റിയർ ഗ്ലാസ്സിലൂടെ അവൻ അവളെ നോക്കി……
"വല്ല ചുള്ളത്തികളുടെയടുത്തു പോയി കാണിക്കെടാ… എന്റെയടുത്തു കാണിച്ചിട്ടെന്ത് കാര്യം… ?"
അവൾ അവന്റെ ചുമലിൽ മൃദുവായി അടിച്ചു……
"അമ്മയെന്താ ചുള്ളത്തിയല്ലേ… ?"
അവൻ ചിരിച്ചു……
" ആണോ ……….?"
"അല്ലേ…… ?"
" ആർക്കറിയാം…… "
" സ്വയം വിശ്വാസമില്ലാത്തവരെ പറഞ്ഞിട്ട് കാര്യമില്ല.."
അവൻ പതുക്കെയാണത് പറഞ്ഞത്……
"എന്തേ മൊഴിഞ്ഞത് … ?"
അവൾ അവന്റെ ചുമലിലേക്ക് മുഖമടുപ്പിച്ചു……
"അമ്മ സുന്ദരിയാണെന്ന്… "
" പോടാ……. "
അവൾ ചിരിച്ചു… അജയ് യും മന്ദഹസിക്കുന്നത് അവൾ ഗ്ലാസ്സിലൂടെ കണ്ടു……
പ്രധാന റോഡിലേക്ക് ഇറങ്ങിയെങ്കിലും തിരക്കൊന്നുമില്ലായിരുന്നു ..
പ്രകൃതിക്കു മീതെ കോടമഞ്ഞിന്റെ ആവരണം തെളിഞ്ഞു തന്നെ കിടന്നു…
കോവിലൂരെത്തുമ്പോൾ പത്തു മണിയാകാറായിരുന്നു…
കൊള്ളാവുന്ന ഒരു ഹോട്ടലിൽ കയറി നല്ല മൊരിഞ്ഞ വെള്ളയപ്പവും സ്റ്റൂവും വട്ടവടയിലെ ഫാമിലെ നാടൻ പാൽച്ചായയും അവർ കഴിച്ചു…
അഭിരാമി അടുത്തുള്ള ഫാൻസി സ്റ്റോറിൽ കയറി, ബോഡി ലോഷനും ക്രീമുകളും വാങ്ങിക്കൂട്ടി..
അജയ് മെഡിക്കൽ ഷോപ്പിൽ നിന്ന് ഏതൊക്കെയോ ടാബ്ലറ്റ്സ് വാങ്ങുന്നത് അവൾ കണ്ടു …
മൊത്തത്തിൽ ഒന്നു ചുറ്റിയടിച്ച ശേഷം കുറച്ചു ചിക്കനും കൂടി വാങ്ങി അവർ യാത്ര തിരിച്ചു …
" ജീവനിൽ പേടിച്ച് ഒളിച്ചു പോന്നതായാലും ശരി, മേക്കപ്പിനൊന്നും ഒരു കുറവും വരുത്തണ്ട… "
പകുതി കാര്യമായും പകുതി തമാശയായും അവൻ പറഞ്ഞു…
"തണുപ്പു കൊണ്ട് ശരീരമൊക്കെ വലിയുന്ന പോലെ …. "
" വിശ്വസിച്ചു……. "
"ആട്ടെ , നീയും ഏതാണ്ടൊക്കെ വാങ്ങിയല്ലോ… "
" കുറച്ചു ടാബ്ലറ്റ്സ്… "
"അതൊന്നുമല്ല…"
"എന്നാൽ ഒരു തോക്കും കുറച്ച് ഉണ്ടയും വാങ്ങി… "
" ഞാനും വിശ്വസിച്ചു……. "
അവൾ ചിരിച്ചു..
ഒരു റെയ്നോൾട്ട് ഡസ്റ്റർ അവരെ മറികടന്ന് മുന്നോട്ടു പോയി…
അവരെ കടന്നു മുന്നോട്ടു പോയ ശേഷം അതിന് വേഗം കുറഞ്ഞതു പോലെ അജയ് ക്ക് തോന്നി……
ഫാം ഹൗസിലേക്ക് തിരിയുന്ന മൺറോഡിലേക്ക് അവൻ വണ്ടിയിറക്കി…
വളവു തിരിഞ്ഞ ശേഷം അവൻ വണ്ടി നിർത്തി……
"എന്താടാ……….? "
💬 Comments
View all comments