0%

Chapter Title : അർത്ഥം അഭിരാമം 3 [കബനീനാഥ്]

കൊണ്ടിരുന്നു…

" നീ മലമറിക്കാൻ പോവുകയാണോ… ? "

അവൻ കുളികഴിഞ്ഞ് ഇറങ്ങി വരുന്നത് കണ്ട് അവൾ ചോദിച്ചു…

" യാ… വട്ടവട ചതുരവടയാക്കാൻ പറ്റുമോന്ന് നോക്കട്ടെ… "

നെരിപ്പോടിനരികിൽ കിടന്ന അഴയിൽ നിന്നും ഷഡ്ഢിയും പാന്റും ബനിയനും അവൻ അവൾക്കു മുന്നിൽ നിന്നു തന്നെ മാറി ധരിച്ചു.

" നഴ്സായി……… നാണവും മാനവുമില്ല… "

അവനെ നോക്കി മുഖം ചുളിച്ച് അവൾ പറഞ്ഞു.

" നാണവും മാനവും തൃശ്ശൂർ വീട്ടിൽ വെച്ച് പലായനം ചെയ്തതാ… …. "

അവൻ ചിരിച്ചു കൊണ്ട് ടേബിളിലിരുന്ന ചീപ്പുമായി ഭിത്തിയിലെ കണ്ണാടിക്കരികിലേക്ക് നീങ്ങി…

"ഇന്നെന്താ പ്രോഗ്രാമെന്ന് ജോൺ എബ്രഹാം പറഞ്ഞില്ല… "

അഭിരാമി ഒഴിഞ്ഞ ചായക്കപ്പ് ടേബിളിലേക്ക് വെച്ചു…

"ചുമ്മാ കറങ്ങാന്ന്… "

അജയ് തലമുടി ചീകിത്തുടങ്ങി..

"എനിക്ക് നല്ല കാലുവേദനയുണ്ടെടാ… ഇന്നലെ നടന്നിട്ടാണെന്നു തോന്നുന്നു… "

അവൾ ചുരിദാർ പാന്റിനു പുറത്തു കൂടി തുടകളും കാലും തിരുമ്മി….

"അതിനാരു നടക്കുന്നു……….? മുനിച്ചാമിയുടെ മയിൽ വാഹനം ഉങ്കെയിറുക്ക്…....."

അവൻ തിരിഞ്ഞു കൊണ്ട് പറഞ്ഞു……

അവന്റെ ഉത്സാഹത്തിന്റെ കാരണം അവൾക്കു പിടികിട്ടി…

" ഭക്ഷണം ഉണ്ടാക്കണ്ടേ…… ?"

" ഇന്നൊരു ദിവസം പുറത്തു നിന്ന് കഴിക്കാം അമ്മാ…… "

അജയ് അവൾക്കടുത്തേക്ക് വന്നു പറഞ്ഞു.

ഭക്ഷണം ഉണ്ടാക്കുന്ന കാര്യത്തിൽ അവൾക്കും മടി തോന്നിയിരുന്നു ..

അവൾ വേഗം തന്നെ വസ്ത്രം മാറി.

വീടു പൂട്ടിയത് അഭിരാമിയാണ്…… കുനിഞ്ഞു നിന്ന് ലതർ ചെരുപ്പിന്റെ സ്ട്രാപ്പ് ഉപ്പുറ്റിയിലേക്ക് കടത്തുമ്പോൾ ഞരക്കം പോലെ അജയ് യുടെ വിളി അവൾ കേട്ടു…

"അ…മ്മാ.."

അഭിരാമി മുഖമുയർത്തി നോക്കി…

അരയ്ക്കൊപ്പം മുനിച്ചാമിയുടെ ടി.വി.എസ് ഉയർത്തിപ്പിടിച്ച് അജയ് നിൽക്കുന്നു…

അതു കണ്ടതും അവൾക്കു ചിരി പൊട്ടി…

" മതിയെടാ……. "

അല്പം ആയാസപ്പെട്ടാണെങ്കിലുംശ്രദ്ധയോടെ ടി.വി.എസ്. അവൻ നിലത്തു വെച്ചു.

"ഇനി കളിയാക്കരുത്………. "

ശ്വാസമെടുക്കുന്നതിനിടയിൽ അവൻ പറഞ്ഞു……

"ഇല്ലെടാ… "

ഒരു വേള അഭിരാമിക്ക് അവനോട് അനുകമ്പയും സഹതാപവും തോന്നി…

അജയ് വണ്ടി തിരിച്ചിട്ടു ..

പിൻസീറ്റിലേക്ക് വശം ചെരിഞ്ഞ് അവൾ കയറിയിരുന്നു…

" നീ ശക്തിമാനാണെന്ന് എന്നെ കാണിക്കാനാണോ ഈ

💬 Comments

View all comments