0%

Chapter Title : അർത്ഥം അഭിരാമം 3 [കബനീനാഥ്]

പറഞ്ഞു……

"ആർക്കാടാ ശത്രുക്കളില്ലാത്തത്… ?"

വിനയചന്ദ്രൻ പതിയെ തലയിണയിലേക്ക് ചാഞ്ഞു…

" മുൻപ് വീണതൊക്കെയും ഇങ്ങനെ തന്നെ ആയിരിക്കും……. "

സനോജ് പറഞ്ഞു……….

"അന്നൊന്നും ബോധമില്ലല്ലോ…… കുറച്ച് ബോധം ഉണ്ടായിരുന്നത് ഇന്നലെ ആയിരുന്നു … അതുകൊണ്ട് അറിയാൻ പറ്റി………. "

വിനയചന്ദ്രൻ ചിരിച്ചു.

പത്തു മിനിറ്റോളം അവർ വീണ്ടും സംസാരിച്ചിരുന്നു .. ശേഷം സനോജ് പോകാനിറങ്ങി……….

" ഞാൻ ഉച്ചയ്ക്ക് ചോറും കൊണ്ട് വരാം മാഷേ……. "

" നിനക്ക് ബുദ്ധിമുട്ടായി , അല്ലേ… ?"

"എന്റെ കുഞ്ഞിന്റെ ജീവനോളം വിലയുള്ള ബുദ്ധിമുട്ടൊന്നും ആയില്ല മാഷേ.."

ടീ പോയ് വൃത്തിയാക്കിയ ശേഷം അവൻ പോകാനൊരുങ്ങി…

" വാതിൽ പുറത്തു നിന്ന് പൂട്ടണോ മാഷേ… ? ഞാൻ വരുമ്പോൾ തുറന്നാൽ മതിയല്ലോ.."

"നീ ചാരിയിട്ടാൽ മതി…… അങ്ങനെ കൊല്ലാൻ വരുന്നവർ കൊന്നിട്ടു പോട്ടേടാ . "

വിനയചന്ദ്രൻ ചിരിച്ചു…

സനോജ് പുറത്തേക്ക് പോയി…

വിനയചന്ദ്രൻ കിടക്കയിലേക്ക്‌ ചാഞ്ഞു……

ബാറിൽ വെച്ചുണ്ടായ ഒരു അടിപിടിക്കേസിലാണ് ഇരുവരും തമ്മിൽ പരിചയമാകുന്നത്.

പിന്നീട് സനോജിന്റെ കുട്ടിയുടെ ഹാർട്ട് ഓപ്പറേഷനുള്ള മുഴുവൻ തുകയും കൊടുത്തത് വിനയചന്ദ്രനായിരുന്നു..

മകളുടെ വിവാഹത്തിനായി നീക്കിവെച്ചിരുന്നതിൽ ഒരു വിഹിതം കൊടുത്ത് വിനയചന്ദ്രൻ അവനെ സഹായിച്ചു. ജീവിതത്തിൽ ജോലി ചെയ്ത് ആ കടം വീട്ടാൻ കഴിയില്ലെന്നറിയാവുന്ന സനോജ്, വിനയചന്ദ്രന്റെ എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ നിന്ന് അയാളെ സഹായിച്ചു പോരുകയാണ് …

ഉച്ചയ്ക്കു മുൻപേ തന്നെ സനോജ് വീണ്ടും എത്തി… അവൻ വീട്ടിലുണ്ടാക്കിയ ഉച്ചഭക്ഷണവുമായാണ് വന്നത്…

" ഒരു പുതിയ ന്യൂസുണ്ട് മാഷേ… "

"എന്നതാടാ… ? "

വിനയചന്ദ്രൻ കട്ടിലിൽ എഴുന്നേറ്റിരുന്നു …

" കഴിഞ്ഞ ദിവസം രാത്രി മണ്ണുത്തി ഒരു വീടിന്റെ മുന്നിൽ വെച്ച് രാജീവിനെ അവൻ കണ്ടിട്ടുണ്ട്……. "

വിനയചന്ദ്രൻ ഒന്ന് പിടഞ്ഞുണർന്നു..

"ആരുടെ വീട്… ?"

"അതറിയില്ല… …."

"അന്വേഷിക്കാൻ പറഞ്ഞില്ലേ… ?"

"അതിനവനെ വിടണ്ട മാഷേ .. ഞാൻ തന്നെ പൊയ്ക്കോളാം… "

"ഉം……. "

വിനയചന്ദ്രൻ ഒന്നിരുത്തി മൂളി..

***  ***  ***   ***

പോർച്ചിലേക്ക് കാർ നിർത്തിയ ശേഷം രാജീവ് സിറ്റൗട്ടിലേക്ക് കയറി……

കാറിന്റെ

💬 Comments

View all comments