0%

Chapter Title : അർത്ഥം അഭിരാമം 3 [കബനീനാഥ്]

ഇടിച്ചിടാൻ വന്നതാടാ… "

" കാറോ…… ? ഇടിച്ചിടാനോ… ?"

സനോജ് അമ്പരന്നു…….

വിനയചന്ദ്രൻ അവശേഷിച്ച മദ്യം കൂടി കഴിച്ച ശേഷം ഗ്ലാസ്സ് ടീപോയിലേക്ക് വെച്ചു……

സനോജ് അയാൾക്കടുത്ത് കട്ടിലിലിരുന്നു……

" കാര്യം പറ മാഷേ..?"

" സത്യമതാടാ………. "

സനോജ് അയാളെ തുറിച്ചു നോക്കി…

"നടന്നു വരുന്നത് ആ സമയം ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. എന്റെയടുത്ത് എത്താറായപ്പോഴാ കാറിന് വേഗം കൂടിയത്… -... "

വിനയചന്ദ്രൻ തുടർന്നു…

" ഇടിക്കാതിരിക്കാനാ ഞാൻ റോഡിനു പുറത്തേക്ക് ചാടിയത്…… വലിയ താഴ്ചയില്ലാത്തതു കൊണ്ട് ഇത്രയേ പറ്റിയുള്ളൂ… "

"ഏത് കാറാണെന്ന് ഓർമ്മയുണ്ടോ..?"

" വലിപ്പമുള്ള വണ്ടിയാടാ… സൈലോ അല്ലെങ്കിൽ ഇന്നോവാ………."

സനോജ് ആലോചനയോടെ ഇരുന്നു……

"പക്ഷേ ഒരു കാര്യം ഉറപ്പാ ……… "

സനോജ് അയാളെ നോക്കി..

"ആ വണ്ടി ഓടിച്ചിരുന്നത് ഒരു സ്ത്രീയായിരുന്നു………. "

" സ്ത്രീയോ… ….?"

സനോജ് പകപ്പോടെ അയാളെ നോക്കി.

"അതേ… അത് ഞാൻ വ്യക്തമായി കണ്ടതാണ്…… ഇനിയും ഒരു പക്ഷേ കണ്ടാൽ തിരിച്ചറിയാൻ പറ്റും. "

" എന്നിട്ട് മാഷെന്താ ഹോസ്പിറ്റലിൽ ഇതൊന്നും പറയാതിരുന്നത് … ?"

" എന്റെ സംശയം മാത്രമല്ലേടാ… …. "

"എന്നാലും ഇനി നമ്മൾ കരുതണം മാഷേ… "

"അല്ലെങ്കിലും മാഷിനാരാ ശത്രുക്കൾ എന്നാ എനിക്ക് മനസ്സിലാകാത്തത് -... ?"

ഒരു നിമിഷം കഴിഞ്ഞ് ആലോചനയോടെ സനോജ് പറഞ്ഞു……

"ആർക്കാടാ ശത്രുക്കളില്ലാത്തത്… ?"

വിനയചന്ദ്രൻ പതിയെ തലയിണയിലേക്ക് ചാഞ്ഞു…

" മുൻപ് വീണതൊക്കെയും ഇങ്ങനെ തന്നെ ആയിരിക്കും……. "

സനോജ് പറഞ്ഞു……….

"അന്നൊന്നും ബോധമില്ലല്ലോ…… കുറച്ച്

💬 Comments

View all comments