Chapter Title : അർത്ഥം അഭിരാമം 4 [കബനീനാഥ്]
… "
അയാൾ പറഞ്ഞത് അവന് മനസ്സിലായില്ല…
അത് സെൽവന് മനസ്സിലായി……
അയാൾ ഒരു വശം ചെരിഞ്ഞ് മോഹൻലാലിനെപ്പോലെ അനുകരിച്ചു ..
മോഹൻലാലിനെ സംബന്ധിച്ച എതോ കാര്യമാണ് സെൽവൻ പറഞ്ഞതെന്ന് അവന് മനസ്സിലായി…
" നീങ്ക ആദ്യം വന്താൽ ഇങ്കെ വെയ്റ്റ് പണ്ണുങ്കോ…… "
അയാൾ തിരികെ ഡോറിനടുത്തേക്ക് ചെന്നു… പിന്നെ അതുപോലെ തന്നെ തിരികെ വന്നു.
"അമ്മാ………. എല്ലാമേ സരിയായിടും…… ഇത് എൻ ദൈവം ആണ്ടവനുക്ക് കൂടി താൻ ഊര്… "
അജയ് പേഴ്സ് തുറന്ന് അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ അയാൾക്ക് നേരെ നീട്ടി..
"വേണ്ട തമ്പീ…………"
അയാളത് വാങ്ങാൻ കൂട്ടാക്കിയില്ല……
അജയ് നിർബന്ധത്തോടെ പണം അയാളുടെ കീശയിൽ വെച്ചു കൊടുത്തു…
ചെറിയ ഒരു സന്തോഷം അയാളുടെ മുഖത്ത് പ്രകടമായി……
"സൗഖ്യമാ വരും അമ്മാ… "
അയാൾ അഭിരാമിക്കു നേരെ തൊഴുതു.
മുനിച്ചാമി സെൽവനോട് എല്ലാക്കാര്യങ്ങളും പറഞ്ഞുവെന്ന് ആ പെരുമാറ്റത്തിൽ നിന്ന് അജയ്ക്ക് മനസ്സിലായി …
" പാക്കലാം തമ്പി…… നാൻ തിരുമ്പി വരേൻ.."
നെറ്റിക്കു മുകളിൽ കൈത്തലം വിരിച്ചു പിടിച്ച് രജനി സ്റ്റൈൽ ഒരു സല്യൂട്ട് അടിച്ച് സെൽവൻ പോയി…
സഞ്ചാരികൾ കൂടുതലുള്ള സ്ഥലത്തേക്കാണ് അവർ നീങ്ങിയത്..
വട്ടവടയേക്കാൾ കൂടുതൽ തണുപ്പ് അവർക്ക് അവിടെ അനുഭവപ്പെട്ടു …
ബാഗിൽ സൂക്ഷിച്ചിരുന്ന കോട്ട് അജയ് അഭിരാമിക്ക് എടുത്തു കൊടുത്തു……
വഴിയരികിൽ കണ്ട ഒരു കച്ചവടക്കാരനിൽ നിന്നും രണ്ട് കമ്പിളി തൊപ്പി വാങ്ങി അവർ ധരിച്ചു……
ഭ്രമരം വ്യൂ പോയന്റിലേക്കാണ് അവർ ചെന്നു കയറിയത്..
കുട്ടികളും യൗവനയുക്തരും സെൽഫികളും ഫോട്ടോസുമെടുക്കുന്നത് അവർ കണ്ടു……
"നല്ല സ്ഥലം അല്ലേടാ………"
അഭിരാമി അവനെ നോക്കി…
" മനോഹരമായ സ്ഥലം എന്നൊക്കെ പറയമ്മാ… "
അജയ് അവളെ തിരുത്തി …
" ഓ… എനിക്കത്രയ്ക്കുള്ള കലാബോധമൊക്കെയേ ഉള്ളൂ…… നിനക്കിപ്പോൾ എന്നെ ഒഴിവാക്കാനൊക്കെ തോന്നും.."
ചുറ്റിനും പല തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു ഉല്ലസിക്കുന്ന സഞ്ചാരികളായ തരുണികളെ നോക്കി അവൾ പറഞ്ഞു……
അജയ് അതു കണ്ടു …
" ഞാനെന്താ വായ്നോക്കാൻ വന്നതാണെന്നാണോ അമ്മ കരുതിയത്…..? "
അവൻ ദേഷ്യപ്പെട്ടു.
"നീ നോക്കുന്നത് ഞാൻ കണ്ടല്ലോ…
💬 Comments
View all comments