0%

Chapter Title : അർത്ഥം അഭിരാമം 4 [കബനീനാഥ്]

സെൽവൻ വേഗം കുറച്ച് വണ്ടി ഓടിച്ചു……

"തമ്പീ……...."

സെൽവൻ വിളിച്ചു……

" പറ അണ്ണാ ."

"നീങ്ക ഇവിടെ വെയ്റ്റ് ചെയ്താൽ പോതും…… "

അജയ് തല കുലുക്കി …

വാഹനമൊതുക്കാൻ ഒരു സ്ഥലം കിട്ടിയപ്പോൾ സെൽവൻ കാർ നിർത്തി…

സെൽവൻ ഡോർ തുറന്ന് പുറത്തിറങ്ങി…

പിന്നാലെ ബാഗുമെടുത്ത് അജയ് ഇറങ്ങി…

അവനിറങ്ങിയ ഡോറിലൂടെ തന്നെ ഇറങ്ങി അഭിരാമി അവനോടു ചേർന്നു നിന്നു…

"മലയാളം സൂപ്പർ സ്റ്റാർ നടിച്ച ഊരിത് … "

അയാൾ പറഞ്ഞത് അവന് മനസ്സിലായില്ല…

അത് സെൽവന് മനസ്സിലായി……

അയാൾ ഒരു വശം ചെരിഞ്ഞ് മോഹൻലാലിനെപ്പോലെ അനുകരിച്ചു ..

മോഹൻലാലിനെ സംബന്ധിച്ച എതോ കാര്യമാണ് സെൽവൻ പറഞ്ഞതെന്ന് അവന് മനസ്സിലായി…

" നീങ്ക ആദ്യം വന്താൽ ഇങ്കെ വെയ്റ്റ് പണ്ണുങ്കോ…… "

അയാൾ തിരികെ ഡോറിനടുത്തേക്ക് ചെന്നു… പിന്നെ അതുപോലെ തന്നെ തിരികെ വന്നു.

"അമ്മാ………. എല്ലാമേ സരിയായിടും…… ഇത് എൻ ദൈവം ആണ്ടവനുക്ക് കൂടി താൻ ഊര്… "

അജയ് പേഴ്സ് തുറന്ന് അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ അയാൾക്ക്‌ നേരെ നീട്ടി..

"വേണ്ട തമ്പീ…………"

അയാളത് വാങ്ങാൻ കൂട്ടാക്കിയില്ല……

അജയ് നിർബന്ധത്തോടെ പണം അയാളുടെ കീശയിൽ വെച്ചു കൊടുത്തു…

ചെറിയ ഒരു സന്തോഷം അയാളുടെ മുഖത്ത് പ്രകടമായി……

"സൗഖ്യമാ വരും അമ്മാ… "

അയാൾ അഭിരാമിക്കു നേരെ തൊഴുതു.

മുനിച്ചാമി സെൽവനോട് എല്ലാക്കാര്യങ്ങളും പറഞ്ഞുവെന്ന് ആ പെരുമാറ്റത്തിൽ നിന്ന് അജയ്ക്ക് മനസ്സിലായി …

" പാക്കലാം തമ്പി…… നാൻ തിരുമ്പി വരേൻ.."

നെറ്റിക്കു മുകളിൽ കൈത്തലം വിരിച്ചു പിടിച്ച് രജനി സ്റ്റൈൽ

💬 Comments

View all comments