0%

Chapter Title : അർത്ഥം അഭിരാമം 4 [കബനീനാഥ്]

ഒരു സല്യൂട്ട് അടിച്ച് സെൽവൻ പോയി…

സഞ്ചാരികൾ കൂടുതലുള്ള സ്ഥലത്തേക്കാണ് അവർ നീങ്ങിയത്..

വട്ടവടയേക്കാൾ കൂടുതൽ തണുപ്പ് അവർക്ക് അവിടെ അനുഭവപ്പെട്ടു …

ബാഗിൽ സൂക്ഷിച്ചിരുന്ന കോട്ട് അജയ് അഭിരാമിക്ക് എടുത്തു കൊടുത്തു……

വഴിയരികിൽ കണ്ട ഒരു കച്ചവടക്കാരനിൽ നിന്നും രണ്ട് കമ്പിളി തൊപ്പി വാങ്ങി അവർ ധരിച്ചു……

ഭ്രമരം വ്യൂ പോയന്റിലേക്കാണ് അവർ ചെന്നു കയറിയത്..

കുട്ടികളും യൗവനയുക്തരും സെൽഫികളും ഫോട്ടോസുമെടുക്കുന്നത് അവർ കണ്ടു……

"നല്ല സ്ഥലം അല്ലേടാ………"

അഭിരാമി അവനെ നോക്കി…

" മനോഹരമായ സ്ഥലം എന്നൊക്കെ പറയമ്മാ… "

അജയ് അവളെ തിരുത്തി …

" ഓ… എനിക്കത്രയ്ക്കുള്ള കലാബോധമൊക്കെയേ ഉള്ളൂ…… നിനക്കിപ്പോൾ എന്നെ ഒഴിവാക്കാനൊക്കെ തോന്നും.."

ചുറ്റിനും പല തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു ഉല്ലസിക്കുന്ന സഞ്ചാരികളായ തരുണികളെ നോക്കി അവൾ പറഞ്ഞു……

അജയ് അതു കണ്ടു …

" ഞാനെന്താ വായ്നോക്കാൻ വന്നതാണെന്നാണോ അമ്മ കരുതിയത്…..? "

അവൻ ദേഷ്യപ്പെട്ടു.

"നീ നോക്കുന്നത് ഞാൻ കണ്ടല്ലോ… "

"എന്നാൽ നോക്കി…… അങ്ങനെ തന്നെ കരുതിക്കോ… "

അജയ് അവളിൽ നിന്നും കുറച്ചു മാറി നിന്നു..

മുകളിലും താഴെയുമായി ചെറിയ മൊട്ടക്കുന്നുകളും ഗോവണിയടിച്ച ഏറുമാടങ്ങളും അവൻ കണ്ടു……

അപ്പുറം റിസർവ്വ് ഫോറസ്റ്റാകാമെന്ന് മരങ്ങളുടെ വലുപ്പം കണ്ടപ്പോൾ അവനൂഹിച്ചു……

പുല്ലു നിറഞ്ഞ ചെരിവിലൂടെ കുട്ടികൾ ഊർന്നിറങ്ങിക്കളിക്കുന്നത് കൗതുകത്തോടെ അവൻ നോക്കി നിന്നു…

" ഇവിടെത്തന്നെ നിന്നാൽ മതിയോ…?"

അഭിരാമി അവന്റെ പിന്നിൽ വന്നു ചേർന്നു നിന്നു…

" ഓടിയാലോ…….?"

അജയ് അസ്തമിക്കാത്ത ദേഷ്യത്തോടെ പറഞ്ഞു……

"എന്തൊരു മനുഷ്യനാപ്പാ ഇത്… ഒരു തമാശ പോലും പറയാൻ

💬 Comments

View all comments