Chapter Title : അർത്ഥം അഭിരാമം 4 [കബനീനാഥ്]
എത്ര വയസ്സായി…… ?"
വലം കൈ മുട്ട് ബെഡ്ഡിൽ ഊന്നി , കൈത്തലം താടിയിൽ ചാരി അവൻ ചോദിച്ചു……
"എത്ര തോന്നിക്കും……….?"
അവൾ മറുചോദ്യം എടുത്തിട്ടു..
" ഒരു നാല്പത്തഞ്ച്, നാല്പത്താറ്…… "
മുഖത്ത് ഒരു ഭാവവ്യത്യാസവും വരാതെ അവൻ തന്നെ കളിയാക്കുകയാണെന്ന് അഭിരാമി തിരിച്ചറിഞ്ഞു……
" പോടാ… നീ പറഞ്ഞത് ഒരാറു വർഷം മുൻപുള്ള വയസ്സാ.. അതു കൂടി കൂട്ടിപ്പറ… "
അവളും ഭാവവ്യത്യാസമേതുമില്ലാതെ പറഞ്ഞു…
പണി തിരിച്ചടിച്ചതറിഞ്ഞ് അജയ് ഒരു നിമിഷം നിശബ്ദനായി, പിന്നെ വിരലുകൾ നിവർത്തി കൂട്ടാൻ തുടങ്ങി……
" നാല്പത്തിയാറ്, നാല്പത്തഞ്ച്, നാല്പത്തിനാല്… "
"ഇതെന്താ കീഴോട്ട് എണ്ണുന്നത്……….?"
അവൾ ആശ്ചര്യം ഭാവിച്ചു.
"അമ്മയുടെ പ്രായം കീഴോട്ടല്ലേ.."
അവന്റെ പ്രശംസയിൽ അവളുടെ മുഖം ഒന്ന് പ്രകാശിച്ചു……
എങ്കിലും അവൾ പറഞ്ഞത് ഇങ്ങനെയാണ്…
" മതി സുഖിപ്പിച്ചത്…… കിടന്നുറങ്ങാൻ നോക്ക്… "
" ശരി , കിടന്നേക്കാം … "
അജയ് കൈത്തലം ഒഴിവാക്കി, ശിരസ്സ് തലയിണയിലേക്ക് വെച്ചു …
കുറച്ചു നിമിഷങ്ങൾ കടന്നുപോയി..
"അമ്മാ.."
അജയ് വിളിച്ചു…
" ഉം……...."
പകുതി മയക്കത്തിൽ അവൾ വിളി കേട്ടു.
" വിനയനങ്കിളും ആന്റിയും ഡിവോഴ്സാണോ… ? "
" നീ അവളെ ആന്റി എന്നൊന്നും വിളിക്കണ്ട… പേര് പറഞ്ഞാൽ മതി…… "
അഭിരാമിയുടെ ഉറക്കം പമ്പ കടന്നു……
" അതെന്തെങ്കിലുമാകട്ടെ.. ഡിവോഴ്സാണോ………? "
"ആയിരിക്കും…… വർഷങ്ങളിത്രയും ആയില്ലേ.. കൃത്യമായി എനിക്കറിയില്ല… "
"അങ്കിളിനോട് ചോദിച്ചില്ലേ……… ?"
" വിനയേട്ടന് വിഷമമാകുമെന്ന് കരുതി ഞാൻ ചോദിച്ചിട്ടില്ല … എന്നോട് പറഞ്ഞിട്ടുമില്ല… …. "
"അങ്കിളിന് സ്വത്തുക്കളൊക്കെയുണ്ടോ … ?"
"അതിനേക്കുറിച്ചും എനിക്കറിയില്ല , ഒന്നും വിറ്റിട്ടൊന്നുമില്ല, കുടി തുടങ്ങുന്നതിനു മുൻപ് പിശുക്കനായിരുന്നു.."
കാര്യങ്ങളുടെ എകദേശ രൂപം അജയ് ഊഹിച്ചെടുത്തു..
എന്നാലും മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയ അവരെങ്ങനെ അച്ഛന്റെ കൂടെയെത്തി എന്ന കാര്യത്തിൽ അവനൊരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല……
" നീ എന്താ ഓർക്കുന്നത്……… ?"
അഭിരാമി അവനു നേരെ തിരിഞ്ഞു …
" നമ്മളേപ്പോലെ വിനയനങ്കിളും അപകടത്തിലാണോ എന്നൊരു സംശയം ഉണ്ടമ്മേ……. "
"അജൂ…...."
ആന്തലോടെ അവൾ
💬 Comments
View all comments