Chapter Title : അർത്ഥം അഭിരാമം 4 [കബനീനാഥ്]
"
അവൾ ചോദിച്ചു..
"പേടിയുണ്ട് , എന്നുവെച്ച് തോറ്റുകൊടുക്കാൻ പറ്റുമോ………? "
അവൻ പറഞ്ഞ വാക്കുകളിൽ ഒരു ചെറിയ ധൈര്യം അഭിരാമിക്ക് തോന്നി…
"അമ്മയ്ക്ക് നല്ല പേടിയുണ്ടല്ലേ…….?"
അവളുടെ നെറ്റിത്തടത്തിൽ അവൻ പതിയെ തടവിക്കൊണ്ടിരുന്നു……
" ജീവനിൽ ആർക്കാടാ പേടിയില്ലാത്തത് .? പക്ഷേ നിന്നെയിങ്ങനെ ചേർന്നു കിടക്കുമ്പോൾ ഒരു ധൈര്യമൊക്കെ തോന്നുന്നുണ്ട്…… "
"അമ്മയും നുണ പറയാൻ പഠിച്ചു ,അല്ലേ… ?"
"അല്ലടാ, സത്യം… "
അവൾ പതിയെ മുഖമുയർത്തി അവനെ നോക്കി.
"ഇത്ര കാലത്തിനിടയ്ക്ക് ഇത്ര ഡീപ്പായി നമ്മൾ സംസാരിച്ചിട്ടില്ല, ചിലപ്പോൾ അതിന്റെയാകും അല്ലേ..?"
"ആയിരിക്കാം… …. "
അജയ് എങ്ങും തൊടാതെ പറഞ്ഞു.
"നിനക്കങ്ങനെ തോന്നിയിട്ടില്ലേ… ?"
അവൾ പറഞ്ഞുകൊണ്ട് വീണ്ടും അവന്റെ നെഞ്ചിലേക്ക് കിടന്നു..
"അമ്മയെക്കുറിച്ചുള്ള എന്റെ സങ്കല്പങ്ങൾ ഞാൻ പറഞ്ഞതല്ലേ അമ്മാ… ഓരോ സമയങ്ങളിൽ, ഓടി വരുന്നത് എന്തിനാണെന്നുമൊക്കെ… …. "
അവന്റെ സ്വരത്തിൽ വേദന നിറഞ്ഞിരുന്നു…
"ഇങ്ങനെ കിടക്കാനല്ലേടാ… "
അവനെ ഒന്നുകൂടി ചേർത്തു പുണർന്നുകൊണ്ട് അവൾ ചോദിച്ചു.
"ഉം… "
അജയ് മൂളി… ….
" അങ്ങനല്ലേ കിടക്കുന്നത്……....?"
"നഷ്ടപ്പെട്ട ബാല്യം തിരികെ കിട്ടില്ല… "
അജയ് അങ്ങനെയാണ് പറഞ്ഞത്.
ആ വാക്കുകൾ അഭിരാമിക്ക് ശരിക്കും കൊണ്ടു… അവളൊന്നും മിണ്ടാതെ കിടന്നു…
അജയ് പറയുന്നത് അവന്റെ നഷ്ടബാല്യത്തെക്കുറിച്ചാണ് .. അതൊരിക്കലും തിരികെ കൊടുക്കുക ആരാലും സാദ്‌ധ്യമല്ല……
ഇപ്പോൾ എന്തൊക്കെ കൊടുക്കാമെന്ന് പറഞ്ഞാലും നഷ്ടപ്പെട്ടതിന് പകരമാവുകയുമില്ല…….
"അജൂ… "
അവൾ വീണ്ടും മൃദുവായി വിളിച്ചു…
" ഉം.." അവൻ വിളി കേട്ടു…
" നിനക്കെന്നോട് ദേഷ്യമുണ്ടോടാ………?"
അവന്റെ നെഞ്ചിലേക്ക് മുഖമമർത്തിയാണ്
💬 Comments
View all comments