Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]
അവൻ കണ്ടു…
പുതിയ പുലരി… ….!
പ്രത്യാശയുടെ കിരണങ്ങൾ, കോടമഞ്ഞിനിടയിലൂടെ തങ്ങളുടെ മേൽ വീഴുന്നത് അവൻ കണ്ടു..
"അമ്മാ………. "
അവൻ അവളെ തട്ടിയുണർത്തി……
അവൾ മിഴികൾ വലിച്ചു തുറന്ന് അവനെ നോക്കി…
പ്രകാശത്തിലേക്ക് മുഖം തിരിച്ചപ്പോൾ അവളുടെ കണ്ണൊന്നു മഞ്ഞളിച്ചു……
" നേരം വെളുത്തു.."
അവിശ്വസനീയതയോടെ അവളവനെ നോക്കി…
ഇനിയൊരു പ്രഭാതം കാണില്ല , എന്ന് ചിന്തിച്ചിടത്തു നിന്ന് പുലരി വെളിച്ചം കണ്ട മന്ദഹാസം അവളുടെ മിഴികളിലുണ്ടായി……
" രക്ഷപ്പെടണം…… "
വ്യഗ്രതയോടെ അവൻ എഴുന്നേൽക്കാനാഞ്ഞു…
ഇടുപ്പിൽ പിടിച്ച് അവൻ അഭിരാമിയെ ഉയർത്തി ..
മരവിച്ച പാദങ്ങൾ നിലത്തുറയ്ക്കാതെ അഭിരാമി , എഴുന്നേറ്റ് മരത്തിലേക്ക് ഇരുകൈകളും കുത്തി നിന്നു..
ഒരല്പം ചൂടു വെള്ളം കുടിക്കാൻ അവൾ അതിയായി ആഗ്രഹിച്ചു……
വേരിൽ കൈ കുത്തി അജയ് എഴുന്നേറ്റു..
നിലത്തിരുന്ന ബാഗ് എടുത്ത് ചുമലിൽ തൂക്കിയപ്പോൾ കൈകൾ നിവരാൻ മടിക്കുന്നത് അവനറിഞ്ഞു..
അഭിരാമിയുടെ പിൻ ഭാഗത്തിരുന്ന കരിയിലയും പൊടിയും തൂത്തുകളഞ്ഞത് അവനാണ്…
മൂരി നിവർത്തി അജയ് ചുറ്റിനും മിഴികൾ പായിച്ചു.
എവിടേക്കാണ് പോകേണ്ടത്..?
ഇന്നലെ വന്ന വഴിയുടെ ഒരു രേഖ പോലും കൺമുന്നിൽ കാണാനില്ല…
അഭിരാമിയുടെ കൈ പിടിച്ച് അജയ് വേരിനപ്പുറം കടന്നു , ഒരു നിമിഷം നിന്നു..
വട്ടവടയിൽ സൂര്യനുദിക്കുന്ന ഭാഗം അവൻ മനസ്സിലോർത്തു……
മനസ്സിൽ ദിക്കുകളുടെ സങ്കലനം നടന്നു……
കാന്തല്ലൂർ റ്റു വട്ടവട……
ഏഴ് കിലോമീറ്റർ……….
മുനിച്ചാമിയുടെ വാക്കുകൾ അവന് ഓർമ്മ വന്നു…
ഈ കാര്യത്തിലെങ്കിലും മുനിച്ചാമി പറഞ്ഞ ദൂരം കൃത്യമായിരിക്കേണമേ എന്നവൻ മനസ്സാ പ്രാർത്ഥിച്ചു…
ആരോഗ്യവാനായ, വഴിയറിയുന്ന ഒരാൾക്ക് മാക്സിമം മൂന്നോ നാലോ മണിക്കൂർ കൊണ്ട് താണ്ടാവുന്ന ദൂരം…
വഴിയറിയില്ല എന്നത് പ്രശ്നമാണ്…
എന്നിരുന്നാലും വട്ടവടയുടെ ഏതെങ്കിലും ജനവാസ പ്രദേശത്ത് ഇരുട്ടുന്നതിനു മുൻപ് എത്തിച്ചേരണമെന്ന് അവൻ കണക്കു കൂട്ടി…
കഴിഞ്ഞ രാത്രി പോലെ ശാന്തമായിക്കൊള്ളണമെന്നില്ല , വനത്തിലെ അടുത്ത രാത്രി എന്ന് ചിന്തിക്കാനുള്ള സാമാന്യ ബോധം അവനുണ്ടായിരുന്നു……
അഭിരാമിയുടെ വലം കൈയ്യിലേക്ക് ഇടം കൈ മുറുക്കി അവൻ മുന്നോട്ടു ചുവടു വെച്ചു…
വഴിയറിയാത്തവന് സൂര്യൻ മാത്രമാണ് ആശ്രയം…
നാലു ചുവട് മുന്നോട്ടു വെച്ചതും കരിയിലകൾക്കിടയിലൂടെ ഒരു
💬 Comments
View all comments