Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]
പാമ്പിഴഞ്ഞു പോകുന്നത് അവൻ ഉൾക്കിടിലത്തോടെ കണ്ടു……….
അമ്മ ഭയക്കാതിരിക്കാൻ അവൻ മിണ്ടിയില്ല.
വൻമരങ്ങൾക്കിടയിൽ കുറ്റിപ്പുല്ലുകളല്ലാതെ കാടുകയറിപ്പിടിച്ചിരുന്നില്ല …
അളവെടുത്ത് നിരയായി വച്ചു പിടിപ്പിച്ചതു പോലെയുള്ള വൻമരങ്ങളുടെ കുടക്കീഴിൽ അവർ യാത്ര തുടർന്നു……
പൊതുവേ നടന്നു ശീലമില്ലാത്ത അഭിരാമി പത്തു മിനിറ്റിനകം തളർന്നിരുന്നു …
വിശപ്പും ദാഹവും ഉറക്കക്ഷീണവും അതിന് ആക്കം കൂട്ടി എന്നു വേണം പറയാൻ …
മുൾപ്പടർപ്പുകളിൽ ചുരിദാർ കൊളുത്തി പല തവണ അവൾ വീഴാൻ പോയി…
പതിനഞ്ചാം മിനിറ്റിൽ അവന്റെ കൈ വിടുവിച്ച് അവൾ വനമദ്ധ്യേ നിന്നു…
" എനിക്കു വയ്യ… …. നീ പൊയ്ക്കോ… "
ഗദ്ഗദവും സങ്കടവും തിക്കു മുട്ടിയ വാക്കുകൾ അവളിൽ നിന്ന് പുറത്തു വന്നു..
അജയ് അമ്പരന്ന് അവളെ നോക്കി…
അമ്മ ക്ഷീണിതയാണെന്ന് അവൻ കണ്ടു…
" പത്തു മിനിറ്റു കൂടി അമ്മാ……… "
അവൻ അവളെ നോക്കി കെഞ്ചി…
പാമ്പിനെ കണ്ട കാര്യം അവനോർത്തു……
അവളുടെ ശരീര ഭാഷ അവനിലെ നഴ്സിംഗ് വിദ്യാർത്ഥി സൂക്ഷ്മം നിരീക്ഷിച്ചു……
അജയ് അവളുടെ നേരെ കൈനീട്ടി..
മടിയോടെ അവൾ കൈ, അവന്റെ കയ്യിൽ കോർത്തു……
വീണ്ടും നടപ്പു തുടങ്ങി…….
ഇഴഞ്ഞെന്ന പോലെയായിരുന്നു അഭിരാമിയുടെ നടപ്പ്…
ഇതേ രീതിയിൽ പോയാൽ രണ്ട് ദിവസം കൊണ്ടു പോലും പുറത്തെത്താൻ കഴിയില്ലായെന്ന് അവന് മനസ്സിലായി…
മനസ്സ് എത്തുന്നിടത്ത് ശരീരം എത്താത്ത അവസ്ഥ…
വീണ്ടും പത്താം മിനിറ്റിൽ അഭിരാമി നിന്നു…
ഇത്തവണ അവൾ പുല്ലിലേക്ക് കുഴഞ്ഞിരിക്കുകയാണുണ്ടായത്……
സങ്കടവും ദേഷ്യവും അജയ്ക്ക് ഒരുമിച്ചു വന്നു…
"ഇങ്ങനെ സങ്കടത്തിലാക്കരുതമ്മാ… "
" നീ പൊയ്ക്കോടാ… "
ശ്വാസം വലിച്ചു വിടുന്നതിനിടയിൽ അവൾ നിലത്തേക്കു നോക്കിപ്പറഞ്ഞു……
"അങ്ങനെയാണോ ഞാൻ പറഞ്ഞത്… ?"
അജയ് കാൽമുട്ടുമടക്കി അവളുടെ അരികത്തിരുന്നു..
" ഈ കാട്ടിൽ നിന്ന് ഇരുട്ടുന്നതിനു മുൻപ് രക്ഷപ്പെടണ്ടേ നമുക്ക്..?"
" നിക്ക് വയ്യ… …. "
അവളത്രയും മാത്രം പറഞ്ഞു……
അജയ് അവളുടെ താടിയിൽ പിടിച്ച് മുഖമുയർത്തി…
അമ്മയുടെ സജലങ്ങളായ മിഴികൾ അവൻ കണ്ടു…
അവന്റെ ഹൃദയം ഒന്നു പിടഞ്ഞു…….
" കുറച്ച് വെള്ളം കിട്ടോ… ….?"
അഭിരാമിയുടെ ചോദ്യം അവന്റെ ഹൃദയത്തിലേക്ക്
💬 Comments
View all comments