Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]
വന്നത് …"
"നിന്നോട് പല തവണ പറയാൻ വന്നതാ…… അപ്പോഴൊക്കെ എന്നെ കടിച്ചു കീറാൻ വരുകയല്ലേ… "
"ഇപ്പഴോ…?"
" സഹിക്കാൻ പറ്റിയില്ല.."
അവൾ ചിരിച്ചു…
" വേഗം കയറാൻ നോക്ക്… "
അജയ് ധൃതി കൂട്ടി…
അഭിരാമിക്ക് അതും എളുപ്പമായിരുന്നില്ല …
നാലഞ്ചു സ്റ്റെപ്പ് കയറിയപ്പോഴേക്കും അവൾ ഊഞ്ഞാലാടുന്നതു പോലെ ആടിത്തുടങ്ങി …
"അജൂ… പേടിയാകുന്നെടാ… …. "
അവൾ താഴേക്കു നോക്കി നിലവിളിച്ചു …
" താഴേക്കു നോക്കണ്ട … കയറിക്കോ………"
അവൻ ധൈര്യം കൊടുത്തു.
രണ്ട് പടികൾ കൂടി കയറി അവൾ നിന്നു വിറക്കാൻ തുടങ്ങി……
അതു കണ്ടു കൊണ്ട് അജയ് പിന്നാലെ കയറി…
ഭാരം കയറിയപ്പോൾ ഗോവണി ഒന്നിരുന്നു…
അവളുടെ ചന്തികളിൽ പിടിച്ചു തള്ളിയും ധൈര്യം കൊടുത്തും ഒരു വിധത്തിൽ അജയ് അവളെ മുകളിലെത്തിച്ചു……
ഘനമുള്ള പലകത്തട്ടടിച്ചതായിരുന്നു ഏറുമാടത്തിന്റെ ഉൾവശം..
ചെതുക്കു പിടിച്ച മരക്കഷ്ണങ്ങളും കരിയിലകളും പലകയുടെ മുകളിൽ ചിതറിക്കിടന്നിരുന്നു..
അജയ് അതെല്ലാം കാലുകൊണ്ട് നിരക്കി താഴേക്കിട്ടു……
കയർ ഗോവണി വലിച്ച് മുകളിൽ കെട്ടിവെച്ചു..
ഫോറസ്റ്റുകാർ ധരിക്കുന്ന ഓവർ കോട്ടും പാന്റും ഒരു വശത്ത് കിടക്കുന്നത് അവൻ കണ്ടു …
ഫോറസ്റ്റ് സിംബൽ ഉള്ള ഒരു ടാർപായ മേൽക്കൂരയായിരുന്നു……
അത് കാറ്റടിച്ച് ഒരു വശം തൂങ്ങിക്കിടക്കുന്നു…
ഒരു ലൈറ്ററും കുറേ ഫിൽറ്റർ സിഗരറ്റിന്റെ പഞ്ഞിത്തുണ്ടുകളും അവൻ കണ്ടു..
ലൈറ്റർ എടുത്ത് അവൻ കത്തിച്ചു നോക്കി……
കത്തുന്നുണ്ട്…
അതെടുത്ത് ബാഗിലിട്ട ശേഷം അവൻ അവിടെ കണ്ട കോട്ടെടുത്ത് പലക ഒന്നുകൂടി വൃത്തിയാക്കി …
അവൻ വൃത്തിയാക്കിയ സ്ഥലത്ത് അഭിരാമി ചെന്നിരുന്നു..
" ഫോറസ്റ്റുകാരുടേതാണെന്ന് തോന്നുന്നു…… "
അവൾക്കരികിൽ ഇരുന്നുകൊണ്ട് അവൻ പറഞ്ഞു……
" ചേലക്കര തറവാട്ടുകാരുടേതല്ലേ..?"
അവൾ തിരിച്ചു ചോദിച്ചു……
അജയ് അവളെ രൂക്ഷം നോക്കിയതല്ലാതെ മിണ്ടിയില്ല……
അല്പ നേരം ഇരുന്ന ശേഷം അജയ് മരത്തിന്റെ ശാഖകളിലൂടെ ഒരു കുരങ്ങനെപ്പോലെ മുകളിലേക്ക് കയറിപ്പോയി …
" ടാ… അജൂ… "
അവൾ താഴെ നിന്ന് വിളിച്ചു …
" ബഹളമുണ്ടാക്കണ്ട. ഇപ്പോൾ വരാം…… "
അവൻ വിളിച്ചു പറഞ്ഞു.
ഇരുട്ട് പരന്നു തുടങ്ങിയിരുന്നു..
അഭിരാമി
💬 Comments
View all comments