0%

Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]

"

അജയ് കവർ കൂട്ടിക്കെട്ടി ബാഗിലേക്കിടുന്നതിനിടയിൽ പറഞ്ഞു……

ദാഹവും വിശപ്പും അല്പം അടങ്ങിയ ശേഷം വീണ്ടും യാത്ര തുടർന്നു……

പ്രതീക്ഷിച്ചതു പോലെയല്ലായിരുന്നു കാര്യങ്ങൾ……

അഭിരാമി വീണ്ടും തളർന്നു തുടങ്ങി……

അവളെ എടുത്തും നടത്തിയും അജയ് യും തളർന്നു………

സൂര്യനും പടിഞ്ഞാറേക്ക് താണു തുടങ്ങിയിരുന്നു..

ഇരുട്ടുന്നതിനു മുൻപ് എവിടെയെങ്കിലും എത്തിച്ചേരാം എന്ന അവന്റെ പ്രതീക്ഷ തകിടം മറഞ്ഞു..

ആ ദേഷ്യം അവനവളോട് തീർക്കുകയാണുണ്ടായത്..

"വല്ല കാലത്തും കുറച്ച് നടക്കണം…… വെറുതെ കഴിച്ചു വീട്ടിലിരുന്നാൽപ്പോരാ … "

അഭിരാമി സങ്കടത്തോടെ അവനെ നോക്കി…

" ഈ കാട്ടിൽ നിന്ന് രക്ഷപ്പെടണമെന്ന് ഒരു ചിന്തയുമില്ലേ അമ്മയ്ക്ക്… ?"

അവൻ ക്ഷോഭിച്ചു.

"നിക്ക് അത്ര വയ്യാത്തതു കൊണ്ടാടാ… "

അവൾ കേണു…

അജയ് വീണ്ടും അവളെ ചുമന്നു തുടങ്ങി…

അവളോടുള്ള വാശിക്ക് എന്നവണ്ണം ഭൂമി ചവിട്ടുക്കുലുക്കി അവൻ വേഗത്തിൽ നടന്നു……

അരമണിക്കൂറിലേറെ അവളേയും ചുമന്ന് അവൻ വേഗത്തിൽ നടന്നു……

അവൻ തളർന്നു തുടങ്ങിയിരുന്നു… ….

അല്പ ദൂരം കൂടി മുന്നോട്ടു പോയപ്പോൾ ഭാഗികമായി തകർന്ന ഒരു ഏറുമാടം അജയ് കണ്ടു…

അതിന്റെ ചുവട്ടിൽ അവളെ നിർത്തി അജയ് കിതച്ചു……

അഭിരാമി അവനെപ്പേടിച്ച് മിണ്ടാതെ നിന്നതേയുള്ളൂ…….

"വേറെ വല്ലവരും ആയിരുന്നുവെങ്കിൽ ഉച്ചയ്ക്കു മുൻപേ വട്ടവട എത്തിയേനേ.."

അജയ് പരിസരം വീക്ഷിക്കുന്നതിനിടയിൽ പറഞ്ഞു……

" പിന്നേ… നിന്റെ പ്രായമല്ലേ എല്ലാവർക്കും.."

അഭിരാമി ശബ്ദിച്ചു…

അജയ് അവളെ ദേഷ്യത്തിൽ നോക്കി…

അജയ് ഏറുമാടത്തിലേക്ക് നോക്കുന്നത് കണ്ട് അഭിരാമിയും നോക്കി…

ഏതായാലും നടന്നാൽ എവിടെയും  എത്തില്ല… ഇവിടെ തങ്ങാം എന്ന് അവൻ കണക്കു കൂട്ടി……

കാട്ടിൽ വല്ല ആന

💬 Comments

View all comments