Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]
അവൾ ചോദിച്ചു
" ഓരോ കുഴിമന്തിക്ക് പറഞ്ഞാലോ..?"
അഭിരാമി അതു കേട്ട് വേഗം ലഡ്ഡു വിഴുങ്ങി…
കവറിലെ പച്ചവെള്ളവും കുടിച്ച് പലകയ്ക്കു മുകളിൽ ഇരുവരും മിണ്ടാതെയിരുന്നു……
തണുപ്പ് കയറിത്തുടങ്ങി……
ഉയരത്തിലായതിനാൽ കാറ്റ് ശല്യമായിരുന്നു…
പതിവു പോലെ ചീവീട് കച്ചേരി തുടങ്ങി ..
കീറിത്തൂങ്ങിയ ടാർപ്പായ കാറ്റടിച്ച് ശബ്ദത്തോടെ വിറച്ചു കൊണ്ടിരുന്നു……
" നാളെ എത്തുമായിരിക്കും ല്ലേ…? "
അവൻ മിണ്ടാതിരിക്കുന്നതു കണ്ട് അവൾ ചോദിച്ചു……
" നടന്നാലെത്തും………. "
അവൻ പറഞ്ഞിട്ട് ബാഗ് തലയിണയാക്കി വളഞ്ഞു കിടന്നു…
അവൾ ഇരിക്കുന്നതിനാൽ അവന് കാൽ നിവർത്താൻ സാധിച്ചിരുന്നില്ല…
"ഇന്ന് സമാധാനമായി കിടക്കാമല്ലോ…… "
അവൾ അവനരുകിലേക്ക് ചെരിഞ്ഞു …
"ആനയെ പേടിക്കണ്ട… പുലിക്ക് മരം കയറാനറിയാം… "
അവൻ പറഞ്ഞു……
" നീ വെറുതെ മനുഷ്യനെ പേടിപ്പിക്കാതെ .. നിന്റെ കരിനാക്കു വളച്ചു പറഞ്ഞിട്ടാ ഈ കാട്ടിൽ കിടക്കേണ്ടി വന്നത്…… "
" പിന്നേ… ഞാൻ കരിനാക്കു വളച്ചിടാണല്ലോ അവരു പിടിക്കാൻ വന്നത്.."
അവനോട് പറഞ്ഞു ജയിക്കുക സാദ്ധ്യമല്ലെന്നറിയാവുന്ന അഭിരാമി പിന്നീട്മൗനം പാലിച്ചു..
കുറച്ചു നേരം കൂട്ടി കടന്നുപോയി…
"അജൂട്ടാ.."
അവൾ പതിയെ വിളിച്ചു……
" ഉം… "
അവൻ മൂളി… ….
"നീയിതാരോടും പറയരുത് ട്ടോ… "
"എന്ത്… ….?"
ഒരു നിമിഷം കഴിഞ്ഞാണ് മറുപടി വന്നത്……
" ഞാൻ… പാന്റ്.."
"ഉം .."
" പറയൂല്ലല്ലോ… …. "
അവൾ വിശ്വാസം വരാതെ ഒന്നുകൂടി ചോദിച്ചു…
" പറയും… ഇവിടെ നിന്ന് രക്ഷപ്പെട്ടാൽ ആദ്യം പോയി ഈ കാര്യം പേപ്പറിൽ കൊടുക്കണം… "
അവൻ ശുണ്ഠിയെടുത്തു……
അവൾ പിണങ്ങി, മരത്തിലേക്ക് ചേർന്നു കിടന്നു..
തണുപ്പ് കയറിത്തുടങ്ങി……
അവനും മരത്തിനും ഇടയിലായിരുന്നു അവൾ……
കാൽ നീട്ടി വെയ്ക്കാൻ സ്ഥലം തികയുമായിരുന്നില്ല..
എന്നാൽ രണ്ടു പേർക്ക് ഇരിക്കാമായിരുന്നു……
വളഞ്ഞു കിടന്നു ശരീരം വേദനയെടുത്തപ്പോൾ അജയ് എഴുന്നേറ്റിരുന്നു.
സ്വാഭാവികമായും അവൾക്കും എഴുന്നേൽക്കണ്ട വന്നു.
അഭിരാമിയുടെ ഇരുവശങ്ങളിലൂടെയും കാലുകൾ കടത്തി അവൻ മരത്തിലേക്ക് ചാരി.
അവൻ പറഞ്ഞില്ലെങ്കിലും അവന്റെ നെഞ്ചിലേക്ക് അവൾ പുറം ചാരി……
ഇപ്പോൾ ഇരിപ്പ് സുഖകരമാണ്………
ടാർപ്പായക്കു കീഴിലായതിനാൽ മഞ്ഞു
💬 Comments
View all comments