Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]
മുന്നിലുണ്ടായതു പോലെ അവനൊന്നു വിറച്ചു……
ഇത് വനമാണ്…….!
വനത്തിനുള്ളിലാണ് തങ്ങൾ… !
രാത്രിയാവുകയാണ്… ….!
രക്ഷപ്പെട്ടു, എന്ന് കരുതിയിടത്ത് എല്ലാം അവസാനിക്കുകയാണെന്ന് ഒരു തോന്നൽ അവനിലുണ്ടായി…
വന്യമൃഗങ്ങളെല്ലാം തന്നെ ഏറെക്കുറേയുള്ള വനാതിർത്തിയിലാണ് തങ്ങളെന്നോർത്തപ്പോൾ അവന്റെ ശരീരം ഒന്ന് കുളിരുകോരി…
രക്ഷപ്പെടണം…….....!
എത്രയും വേഗത്തിൽ ….!
പലായനവും പരാക്രവും കഴിഞ്ഞു പരിക്ഷീണിതനായിത്തീർന്ന അവന്റെ അന്തരംഗം മുരണ്ടു……
"അമ്മാ………. "
അവൻ വിളിച്ചു , പക്ഷേ ശബ്ദം പുറത്തു വന്നില്ല..
വരണ്ട, തൊണ്ട സ്വരശുദ്ധി വരുത്തി വിളിച്ചെങ്കിലും പതറിക്കാറിയ സ്വരമാണ് പുറത്തുവന്നത്…
അഭിരാമി വിളി കേട്ടില്ല …
വലം കൈ എടുത്ത് അവളെ ഒന്നുകൂടി അവൻ കുലുക്കി വിളിച്ചു……
രണ്ടാമത്തെ വിളിക്ക് അഭിരാമി ഉണർന്നു.
ഞെട്ടിത്തരിച്ച് ഉണർന്ന അഭിരാമി ചുറ്റിനുമൊന്ന് പകച്ചു നോക്കി……….
" അജൂട്ടാ………. "
ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് അവൾ വീണ്ടും അവന്റെ നെഞ്ചിലേക്കു തന്നെ വീണു…
" വാടാ……. വാ നമുക്ക് വീട്ടിലേക്ക് തന്നെ പോകാം… അയാള് കൊന്നോട്ടെ.."
അജയ് അവളെയും കൊണ്ട് നിവർന്നു …
"ശബ്ദമുണ്ടാക്കല്ലേയമ്മാ… "
" വാടാ… തിരിച്ചുപോകാടാ…………"
അവളവനെ പേടികൊണ്ട് വീണ്ടും ഇറുകെ പുണർന്നു..
അമ്മ ശരിക്കും ഭയന്നിരിക്കുന്നുവെന്ന് അവന് മനസ്സിലായി …
താനും കൂടെ തകർന്നാൽ എല്ലാം അവസാനിച്ചു എന്ന യാഥാർത്ഥ്യം അവൻ തിരിച്ചറിഞ്ഞു കഴിഞ്ഞു…….
എവിടേക്കു പോകണം…….?
എങ്ങനെ പോകണം………?
ഒന്നിന്നും ഒരു നിശ്ചയമില്ലാതെ, ബോധം നഷ്ടപ്പെട്ടവനെപ്പോലെ അവനിരുന്നു……
അവന്റെ മടിയിലെന്നവണ്ണം അഭിരാമിയും, എത്തിപ്പെട്ട അപകടത്തിന്റെ ഓർമ്മയിലാവാം പിന്നീടൊന്നും പറയാതെ അവനെ പുണർന്നിരുന്നു…
സമയം വീണ്ടും കടന്നുപോയി…
തണുപ്പ് ശരീരത്തിലേക്ക് തുളഞ്ഞു കയറിത്തുടങ്ങി ..
കോട്ട് ധരിച്ചതിനാൽ അഭിരാമിക്ക് തണുപ്പ് പെട്ടെന്നറിയാൻ സാധിച്ചില്ല …
ഇലത്തുമ്പുകളിൽ നിന്ന് മഞ്ഞ് കമ്പിളിത്തൊപ്പിയിലേക്ക് വീണപ്പോൾ അജയ് ചിന്തകളിൽ നിന്നുണർന്നു ..
ചീവീടുകളുടെയും തണുത്ത കാറ്റിന്റെയും ശബ്ദം മാത്രം നിശബ്ദതയെ ഭേദിച്ചു കൊണ്ടിരുന്നു…
ജീവിതത്തിൽ ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു പക്ഷിയുടെ ശബ്ദം കേട്ടപ്പോൾ അവന് ഒന്ന് വ്യക്തമായി ….
വനത്തിൽ തന്നെയാണ്… ….!
അന്ധകാരം തന്നെയാണ് ചുറ്റിനും..!
നിലാവിന്റെ പ്രകാശം ഇലത്തുമ്പുകൾക്കിടയിലൂടെ വീണു തുടങ്ങി……
ചന്ദ്രകിരണങ്ങൾ ഭൂമിയിലേക്ക് പതിക്കാനാവാത്ത വിധം ഇല മറഞ്ഞ
💬 Comments
View all comments