0%

Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]

വൃക്ഷച്ചുവട്ടിലായിരുന്നു അവർ..

ഇരുവരുടെയും ശ്വാസഗതി and നേരെയായിത്തുടങ്ങി…

അഭിരാമി ഒരനക്കവുമില്ലാതിരിക്കുകയായിരുന്നു…

അവളെ സംബന്ധിച്ച്, ഒരു സുരക്ഷിത വലയത്തിലായിരുന്നു അവൾ…

വീണ്ടും സമയം കടന്നുപോയി…….

ചീവീടിന്റെ സ്വരം… ….!

കാറ്റിന്റെ ഹുങ്കാരം…… !

നിശബ്ദതയെ ഹനിക്കുന്ന കാര്യങ്ങൾക്ക് മാറ്റമൊന്നും വരാത്തതിനാൽ ആ അവസ്ഥയിലും അവനൊന്ന് അത്ഭുതപ്പെട്ടു …

മൃഗങ്ങളൊന്നും കാട്ടിലില്ലേ…….?

അതോ, മൃഗങ്ങൾക്കു പോലും തങ്ങളെ വേണ്ടേ എന്നൊരു തമാശയും അവനാ നിമിഷം തോന്നി…

സമയമെത്രയായിക്കാണും… ….?

അവനൊരു ഏകദേശ കണക്ക് കൂട്ടി നോക്കി……

പത്തോ പതിനൊന്നോ ആയിക്കാണണം…

നേരമൊന്നു വെളുത്തു കിട്ടിയിരുന്നെങ്കിൽ എങ്ങനെയെങ്കിലും പുറത്തുചാടാമായിരുന്നു……

തണുപ്പധികരിച്ചു തുടങ്ങി …

നിലത്തിരിക്കുന്ന തന്റെ കാലുകളിൽ ഒരു മരവിപ്പ് കയറുന്നത് അവനറിഞ്ഞു…

സെൽവനോടൊപ്പം പോന്ന നിമിഷം അജയ് ഓർത്തു……

ആ ഒറ്റ നിമിഷം കൊണ്ട് ജീവിതചിത്രം തന്നെ മാറിപ്പോയി……

വരാനുള്ളത് അനുഭവിച്ചേ തീരൂ, എന്ന കാഴ്ചപ്പാട് ജീവിതത്തിൽ വച്ചുപുലർത്തിയിരുന്ന അവന് ഒരിക്കലും മുനിച്ചാമിയേയോ, സെൽവനേയോ കുറ്റപ്പെടുത്താൻ തോന്നിയില്ല …

അവർ തങ്ങളുടെ സന്തോഷം ആഗ്രഹിച്ചു…

അതിനായി അവർ സൗകര്യമൊരുക്കിത്തന്നു..

അജയ് യും അഭിരാമിയും നാടുവിട്ട് പേരറിയാത്ത കാട്ടിൽ താമസിക്കണമെന്ന ശിരോലിഖിതം ഉള്ളിടത്തോളം കാലം അതങ്ങനെ തന്നെ സംഭവിക്കും……

അതിനാരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല…

സ്കൂളിൽ പഠിക്കുന്ന കാലത്ത് സൈലന്റ് വാലിയിലേക്ക് ഒരു പഠനയാത്ര പോയതാണ് കാട് കണ്ട ആദ്യ അനുഭവം …

അതന്ന് മോഹിപ്പിച്ചിരുന്നു……

പക്ഷേ ഇന്ന്… ….?

ചിന്തകളറുന്തോറും അവന്റെ മനസ്സു പതറിത്തുടങ്ങി……

എത്ര നേരം ഈ ഇരിപ്പിരിക്കും…… ?

നേരം വെളുത്താലും രക്ഷയുണ്ടാകണമെന്നില്ല …

പുറത്ത് അച്ഛന്റെ ആൾക്കാർ ഉണ്ടാകാം..

മുനിച്ചാമി പൊലീസ് കംപ്ലയിന്റ് കൊടുക്കാം…

വിനയനങ്കിളിന്റെ തല തിരിഞ്ഞ ബുദ്ധിയുടെ പരിണിതഫലം അനുഭവിക്കുന്നത് തങ്ങളാണല്ലോ എന്നോർത്ത് അവന് അരിശം വന്നു …

ഫ്ലൈറ്റ് കിട്ടാതിരുന്നാൽ മതിയായിരുന്നു……

കീറ്റസ് ഒഴിവു പറഞ്ഞാലും മതിയായിരുന്നു…

ഒടുവിലായി, നാട്ടിൽ പോയ മുനിച്ചാമി ഒറ്റയ്ക്ക് തിരിച്ചു വന്നാലും മതിയായിരുന്നു……

പറഞ്ഞിട്ട് കാര്യമില്ല… ….

വീണ്ടും പഴയ ചിന്തകളിലേക്ക് തന്നെ അവനെത്തിച്ചേർന്നു…

തലയിലെഴുത്ത്……….!

തണുപ്പുകാരണം പരവേശം ഒന്നടങ്ങി. ഇപ്പോൾ വിശപ്പാണ് ശരീരത്തെ ഭരിക്കുന്നത്……

പുറത്തേക്ക് രക്ഷപ്പെടണം എന്ന് മനസ്സ് ആഗ്രഹിക്കുന്നുണ്ടെങ്കിലും ശരീരം അവന്റെ കാര്യങ്ങൾ കൃത്യമായി

💬 Comments

View all comments