Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]
ഓർമ്മിപ്പിക്കുന്നുണ്ട്…
അഭിരാമി ഒന്നിളകിയത് അവനറിഞ്ഞു..
"അമ്മാ……...."
അവൻ മന്ത്രണം പോലെ വിളിച്ചു…
മറുപടി മുറുക്കിയുള്ള കെട്ടിപ്പിടുത്തം മാത്രമായിരുന്നു..
അമ്മയും തന്നേപ്പോലെ ചിന്തകളിലാവാമെന്ന് അവൻ കണക്കുകൂട്ടി……
അഭിരാമിയും പതുക്കെ സംഭവിച്ച കാര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുകയായിരുന്നു..
അജയ് തളരാതിരിക്കുന്നത് മാത്രമായിരുന്നു അവളുടെ ഏക ആശ്വാസം…
ഇന്നലെ ഫാം ഹൗസിലെ കിടക്കയിൽ… ….!
ഇന്ന്… ….?
ജീവിതം പല തവണ പറ്റിച്ച അനുഭവബോധമുള്ളതിനാൽ ഒരാറ്റക്കാര്യം മാത്രമേ അവൾ ആഗ്രഹിക്കുന്നുണ്ടായിരുന്നുള്ളൂ…
പതനം… !
ശത്രുവിന്റെ പതനം………!
എന്തെങ്കിലുമൊരു ചായ്‌വ് രാജീവിനോട് അവളുടെ മനസ്സിൽ അവശേഷിച്ചിട്ടുണ്ടായിരുന്നുവെങ്കിൽ അത് എന്നെന്നേക്കുമായി കഴിഞ്ഞ സൂര്യാസ്തമയത്തോടെ, അസ്തമിച്ചു കഴിഞ്ഞിരുന്നു…
ജീവിതത്തിൽ സൗകര്യങ്ങൾ എല്ലാമുണ്ടായിട്ടും താനും തന്റെ മകനും ഒരു രാത്രിയെങ്കിൽ ഒരു രാത്രി വനത്തിൽ താമസിക്കാനിട വരുത്തിയവന്റെ അടിവേര് മാന്തിയെടുക്കുക എന്ന ചിന്തയിലേക്ക് കഴിഞ്ഞ മണിക്കൂറിൽ അവളെത്തിച്ചേർന്നിരുന്നു..
ആദ്യത്തെ പരിഭ്രമവും പേടിയും പകയാളിക്കത്തിക്കുവാനുള്ള ഇന്ധനം മാത്രമായിരുന്നു..
പക്ഷേ ഉദ്യമം നേടിയെടുക്കാനുള്ള വഴികളൊന്നും അവളുടെ ബുദ്ധിയിൽ തെളിഞ്ഞില്ല , എന്നതായിരുന്നു സത്യം……
**** ***** ***** *****
ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ രാജീവിന്റെ ഫോൺ ബെല്ലടിച്ചു…
കാറിലേക്ക് കയറാനാഞ്ഞ അയാൾ ഫോണെടുത്ത് നോക്കി …
സേവ് ചെയ്തിട്ടില്ലെങ്കിലും നമ്പർ കണ്ടപ്പോൾ അയാൾക്ക് ആളെ മനസ്സിലായി ….
താഹിർ… !
രാജീവ് പെട്ടെന്ന് കോൾ എടുത്തു..
" പറയെടാ…………"
" പറയാനൊന്നുമില്ല… എനിക്ക് കുറച്ച് പണം വേണം…… "
താഹിർ ദേഷ്യത്തിലായിരുന്നു..
"നീ കാര്യം പറ… "
വൈകുന്നേരം സംഭവിച്ച കാര്യങ്ങൾ താഹിർ വിശദീകരിച്ചു..
തലക്കടി കിട്ടിയതു പോലെ രാജീവ് പകച്ചു നിന്നു..
" ഒരുത്തന്റെ മൂക്കിന്റെ പാലം തകർന്നിട്ടുണ്ട്, ഒരാളുടെ താടിയെല്ലും…………"
"അജയ് നിങ്ങളെ തല്ലിയെന്നോ .?"
രാജീവിനത് വിശ്വസിക്കാനായില്ല…….
"നിങ്ങക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവില്ലേ സാറേ… …. "
" നീ എവിടാ ഇപ്പോൾ … ?"
"ഇപ്പോൾ മൂന്നാറിലാ.. ആന ഓടിച്ചു എന്ന് പറഞ്ഞാ ഇവിടെ ഹോസ്പിറ്റലിൽ കയറ്റിയത്…… വേറെ എങ്ങോട്ടെങ്കിലും കൊണ്ടു പൊയ്ക്കോളാൻ പറഞ്ഞു…… "
" നിങ്ങളു വേറെ വല്ലവരുമായി പ്രശ്‌നം ഉണ്ടാക്കിയതാണോ……….?"
രാജീവ് വീണ്ടും എടുത്തു ചോദിച്ചു…
" ഒറ്റ മിനിറ്റ്…........."
താഹിർ ഫോൺ
💬 Comments
View all comments